കേരളം

kerala

ETV Bharat / sports

രഞ്ജി ട്രോഫി ഫൈനൽ: വിദര്‍ഭ തകര്‍പ്പന്‍ ഫോമില്‍; ഡാനിഷ് മലോവറിന് സെഞ്ചുറി, നിധീഷിന് രണ്ട് വിക്കറ്റ് - KERALA VS VIDARBHA LIVE

രഞ്ജി ട്രോഫി ഫൈനല്‍  കേരളം VS വിദര്‍ഭ  RANJI TROPHY FINAL LIVE STREAMING
Kerala vs Vidarbha (KCA/X)

By ETV Bharat Sports Team

Published : Feb 26, 2025, 11:56 AM IST

നാഗ്‌പൂരില്‍ നടക്കുന്ന രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭ തകര്‍പ്പന്‍ ഫോമിലേക്ക്. ആദ്യ പതിമൂന്ന് ഓവറിൽ തന്നെ വിദർഭയുടെ മൂന്ന് മുന്‍നിര ബാറ്റർമാരുടെ വിക്കറ്റ് തെറിച്ചെങ്കിലും ടീം കളി വീണ്ടെടുക്കുകയായിരുന്നു. നിലവിൽ 68 ഓവർ പിന്നിടുമ്പോൾ 206 റൺസെന്ന നിലയിലാണ് വിദർഭ. എം ഡി നിധീഷാണ് രണ്ട് വിക്കറ്റുകളും വീഴ്‌ത്തിയത്. രണ്ടാം പന്തില്‍ തന്നെ പാര്‍ഥ് രേഖാഡെയെ എൽബിയിൽ കുരുക്കി നിധീഷ് വിദര്‍ഭയെ ഞെട്ടിച്ചിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ശേഷം സ്ഥാനക്കയറ്റം കിട്ടി വൺഡൗണായി എത്തിയ ദർശൻ നാൽകണ്ടേയെയും (21 പന്തിൽ ഒന്ന്) പവലിയനിലേക്ക് പറഞ്ഞയച്ചു. എന്നാല്‍ എൽബിക്കായുള്ള അപ്പീൽ അമ്പയർ നിരസിച്ചെങ്കിലും, ഡിആർഎസിലൂടെയാണ് കേരളം വിക്കറ്റ് പിടിച്ചുവാങ്ങിയത്. ശേഷം ഏദന്‍ ആപ്പിള്‍ ടോം ധ്രുവ് ഷുറെയേയും (35 പന്തിൽ 16), പുറത്താക്കി. നിലവിൽ മലയാളി കൂടിയായ കരുൺ നായർ, ഡാനിഷ് മലോവർ എന്നിവരാണ് ക്രീസിൽ. നേരത്തെ ടോസ് നേടിയ കേരളം വിദർഭയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. സെമിയിലെ ടീമിൽ കേരളം മാറ്റം വരുത്തിയിട്ടുണ്ട്. വരുൺ നായനാർക്കു പകരം യുവ പേസർ ഏദൻ ആപ്പിൾ ടോം ടീമിലെത്തി.

കേരളം: അക്ഷയ് ചന്ദ്രൻ, രോഹൻ എസ്. കുന്നുമ്മൽ, സച്ചിൻ ബേബി, ജലജ് സക്സേന, മുഹമ്മദ് അസ്ഹറുദ്ദീൻ, സൽമാൻ നിസാർ, ആദിത്യ സർവതെ, അഹമ്മദ് ഇമ്രാൻ, ഏദൻ ആപ്പിൾ ടോം, എം.ഡി. നിധീഷ്, എൻ.പി. ബേസിൽ.

വിദർഭ: ധ്രുവ് ഷോറെ, പാർഥ് രേഖഡെ, ഡാനിഷ് മാലേവാർ, കരുൺ നായർ, യാഷ് റാത്തോഡ്, അക്ഷയ് വാഡ്കർ, അക്ഷയ് കർനേവാർ, ഹർഷ് ദുബെ, നചികേത് ഭൂട്ടെ, ദർശൻ നൽകാണ്ഡെ, യാഷ് താക്കൂർ.

Also Read:അഭിമാന പോരാട്ടം: കേരളം vs വിദര്‍ഭ; രഞ്ജി ട്രോഫി ഫൈനല്‍ മത്സരം കാണാന്‍ വഴിയിതാ.! - RANJI TROPHY FINAL LIVE STREAMING

LIVE FEED

3:46 PM, 26 Feb 2025 (IST)

ഡാനിഷിന്‍റെ സെഞ്ചുറി കരുത്തില്‍ വിദര്‍ഭ 200 കടന്നു

രഞ്ജി ട്രോഫി ഫൈനലില്‍ ഒന്നാം ദിനം കേരളത്തിനെതിരെ വിദര്‍ഭ മികച്ച സ്‌കോറിലേക്ക്. ഡാനിഷ് മലോവര്‍ സെഞ്ചുറി നേടി. നിലവില്‍ (208 പന്തില്‍ 120), കരുണ്‍ നായര്‍ (145 പന്തില്‍ 65) ക്രീസില്‍. വിദര്‍ഭ 206/3

1:15 PM, 26 Feb 2025 (IST)

ഡാനിഷ് മലോവറിന് അര്‍ധ സെഞ്ചുറി, വിദര്‍ഭ 106/3

ഡാനിഷ് അര്‍ധ സെഞ്ചുറി നേടി (111 പന്തില്‍ 53), ഒപ്പം കരുണ്‍ നായര്‍ (74 പന്തില്‍ 34) ക്രീസില്‍. വിദര്‍ഭ 106/3

12:01 PM, 26 Feb 2025 (IST)

കരുണ്‍ നായരും മലോവറും ക്രീസില്‍

മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ വിദര്‍ഭ 81 റണ്‍സെന്ന നിലയിലാണ്. കരുൺ നായർ (24), ഡാനിഷ് മലോവർ (38) ക്രീസില്‍.

ABOUT THE AUTHOR

...view details