ആദില്‍ റാഷിദ്, അഖേല്‍ ഹൊസെയ്‌ന്‍, കേശവ് മഹാരാജ് എന്നിവര്‍ അണ്‍സോള്‍ഡ് താരങ്ങള്‍
IPL 2025 ലേലം തത്സമയം: അജിൻക്യ രഹാനെ, മയാങ്ക് അഗർവാൾ, പൃഥ്വി ഷാ എന്നിവരെ വാങ്ങാൻ ആളില്ല
Published : 2 hours ago
|Updated : 52 minutes ago
ജിദ്ദ (സൗദി അറേബ്യ): ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ലേലത്തിന്‍റെ രണ്ടാം ദിനത്തിന് തുടക്കമായി. അജിൻക്യ രഹാനെ, മയാങ്ക് അഗർവാൾ, പൃഥ്വി ഷാ എന്നിവരെ വാങ്ങാൻ ആളില്ല. കൂടാതെ കെയ്ൻ വില്യംസൻ, ഗ്ലെൻ ഫിലിപ്സ്, ഷാർദുൽ താക്കൂർ എന്നിവർ അൺസോൾഡ് താരങ്ങളായി. ക്രുനാൽ പാണ്ഡ്യയെ 5.75 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കി.
ഇന്നലെ നടന്ന മെഗാ ലേലത്തിന്‍റെ ആദ്യ ദിനത്തിൽ ആകെ 72 കളിക്കാരെ വിവിധ ടീമുകൾ സ്വന്തമാക്കി. അതേസമയം ലേലത്തിന്‍റെ ആദ്യ ദിനം 12 അണ്‍സോള്‍വ്‌ഡ് താരങ്ങളാണ് ഉണ്ടായിരുന്നത്.ഇന്ത്യന്‍ വിക്കറ്റ് കീപ്പർ ബാറ്റര്‍ ഋഷഭ് പന്താണ് ലേലത്തിന്‍റെ ആദ്യ ദിനത്തിലെ ഏറ്റവും വില കൂടിയ താരം. 27 കോടി രൂപയ്ക്കാണ് പന്തിനെ ലഖ്‌നൗ സൂപ്പർ ജയന്‍റ്സ് സ്വന്തമാക്കിയത്. പിന്നാലെ 26.75 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സിലേക്ക് ചേക്കേറിയ ശ്രേയസ് അയ്യർ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ താരമായി.
ഇന്ത്യൻ പേസ് ഓൾറൗണ്ടർ വെങ്കിടേഷ് അയ്യർ ഇതുവരെയുള്ള ഏറ്റവും വില കൂടിയ മൂന്നാമത്തെ ക്രിക്കറ്റ് താരമായി. 23.75 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സാണ് താരത്തെ സ്വന്തമാക്കിയത്. ലേലത്തിന്‍റെ രണ്ടാം ദിനമായ ഇന്ന് ശേഷിക്കുന്ന താരങ്ങളുടെ വിധി തീരുമാനിക്കും.2025 ലെ ഐപിഎൽ ലേലത്തിന് ആകെ 1577 കളിക്കാരാണ് രജിസ്റ്റർ ചെയ്‌തത്. എന്നാൽ 367 ഇന്ത്യൻ താരങ്ങളും 210 വിദേശ താരങ്ങളും ഉൾപ്പെടുന്ന 577 കളിക്കാരുടെ ലിസ്റ്റാണ് ലേലത്തിലുള്ളത്.
LIVE FEED
അണ്‍സോള്‍ഡ് താരങ്ങള്‍
അല്ലാ ഗസൻഫാർ 4.80 കോടി
അഫ്‌ഗാനിസ്ഥാന്‍ താരം അല്ലാ ഗസൻഫാർ 4.80 മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി
ലോക്കി ഫെർഗൂസൻ
ന്യൂസീലൻഡ് താരം ലോക്കി ഫെർഗൂസൻ 2 കോടിക്ക് പഞ്ചാബിൽ
ആകാശ്ദീപ് സിങ്ങിനും ലോട്ടറി 8 കോടി
ആകാശ്ദീപ് സിങ്ങിനും ലോട്ടറി; 8 കോടി രൂപയ്ക്ക് ലക്നൗ സൂപ്പർ ജയന്‍റ്സില്‍
ദീപക് ചാഹർ മുംബൈ ഇന്ത്യൻസിലേക്ക്
ദീപക് ചാഹർ 9.25 കോടിക്ക് രൂപയ്ക്ക് മുംബൈ ഇന്ത്യൻസിലേക്ക്
ജെറാൾഡ് കോട്സെ
ദക്ഷിണാഫ്രിക്കൻ സൂപ്പര്‍ താരം ജെറാൾഡ് കോട്സെ 2.4 കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി
തുഷാർ ദേശ്‌പാണ്ഡെ രാജസ്ഥാൻ റോയൽസിൽ
കഴിഞ്ഞ സീസണിൽ ചെന്നൈയ്‌ക്കായി കളിച്ച തുഷാർ ദേശ്‌പാണ്ഡെ 6.50 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസിൽ.
വീണ്ടും അൺ സോൾഡ്
ഷായ് ഹോപ്പ്, കെ.എസ്. ഭരത്, ഡാരിൽ മിച്ചൽ, അലക്‌സ് ക്യാരി, ഡൊണോവൻ ഫെറെയ്‌ര എന്നിവർ അൺ സോൾഡ് താരങ്ങളായി
റയാൻ റിക്കിൾട്ടൻ, ജോഷ് ഇൻഗ്ലിസ്
റയാൻ റിക്കിൾട്ടൻ ഒരു കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസിലേക്ക്, ഓസീസ് താരം ജോഷ് ഇൻഗ്ലിസിനെ 2.60 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കി
നിതീഷ് റാണ രാജസ്ഥാനിലേക്ക്
രാജസ്ഥാന് ക്രുനാൽ പാണ്ഡ്യയെ സ്വന്തമാക്കാന്‍ കഴിഞ്ഞില്ലെങ്കിലും നിതീഷ് റാണയെ കിട്ടി. 4.20 കോടി രൂപയ്ക്ക് ടീമിലേക്ക്
മാർക്കോ യാൻസൻ
മാർക്കോ യാൻസൻ 7 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സിൽ
ഫാഫ് ഡുപ്ലേസി ഡൽഹിയില്‍
ഫാഫ് ഡുപ്ലേസി 2 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസിൽ
രണ്ടാം ദിനത്തിന് ‘അൺസോൾഡ്’ തുടക്കം.
രണ്ടാം ദിനത്തിലെ താരലേലത്തിന് ‘അൺസോൾഡ്’ തുടക്കം. കെയ്ൻ വില്യംസൻ, ഗ്ലെൻ ഫിലിപ്സ് എന്നിവർ അൺസോൾഡ് കളിക്കാരായി
ഗുജറാത്ത് ടീമിൽ വാഷിംഗ്ടൺ സുന്ദറും
വാഷിംഗ്ടൺ സുന്ദറിനെ ഗുജറാത്ത് ടൈറ്റൻസ് 3 കോടി 20 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി