തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം കൂടി കമ്മിഷൻ ചെയ്യുന്നതോടെ സംരംഭങ്ങൾക്ക് പരമാവധി പിന്തുണ ഉറപ്പാക്കാനുള്ള നീക്കത്തിലാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിനിടെ വനിത സംരംഭകരുടെ എണ്ണം പ്രതീക്ഷിച്ചതു പോലെ ഉയർന്നില്ലെന്ന് വ്യക്തമാക്കുകയാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ സി ഇ ഒ അനൂപ് അമ്പിക.
സംരംഭക സാധ്യതകൾ ചർച്ച ചെയ്യാൻ നവംബർ 28 മുതൽ 30 വരെ കോവളം ലീല റാവിസ് ഹോട്ടലിൽ ആരംഭിക്കാനിരിക്കുന്ന 'ഹഡിൽ ഗ്ലോബൽ 2024' ന്‍റെ പ്രഖ്യാപനത്തിനായി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 6100 സംരംഭങ്ങളാണ് കേരള സ്റ്റാർട്ടപ്പ് മിഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ടതെങ്കിൽ ഇതിൽ 400 ഓളം വനിതാ സംരംഭങ്ങൾ മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
വനിതകളുടെ എണ്ണം യാഥാർഥത്തിൽ കുറവാണെന്നു തന്നെ പറയാം. കേരള സ്റ്റാർട്ടപ്പ് മിഷന്‍റെ മാനദണ്ഡങ്ങൾ പ്രകാരം ഒരു സ്റ്റാർട്ടപ്പിന്‍റെ 53 ശതമാനത്തിലധികം ഓഹരി ഒരു വനിത വഹിക്കുമ്പോഴാണ് വനിതാ സംരംഭമായി പരിഗണിക്കുക. ഇത്തരത്തിൽ 600 ഓളം സംരംഭങ്ങൾ മാത്രമാണ് എത്തിയിട്ടുള്ളത്. എന്നാൽ വനിതകൾ കൂടി പങ്കാളികളായി 1000 ത്തോളം സംരംഭങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.
ഇതിൽ തന്നെ പലപ്പോഴും സ്ത്രീകളുടെ പേരിൽ ഭർത്താക്കന്മാരോ മറ്റുള്ളവരോ സംരംഭം രജിസ്റ്റർ ചെയ്യുന്ന സാഹചര്യമുണ്ട്. അംഗപരിമിതർക്കും ഭിന്നശേഷികർക്കുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ നടപ്പിലാക്കുന്ന സാമ്പത്തിക പിന്തുണ ഉൾപ്പെടെയുള്ള പരിഗണനകൾ വനിതകൾക്കും ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വരാനിരിക്കുന്ന ഹഡിൽ ഗ്ലോബൽ 2024 ലും വനിത സംരംഭകരെ ലക്ഷ്യമിട്ടു പ്രത്യേകം വുമൺ സോൺ തന്നെ തയ്യാറാണെന്നും അനൂപ് അബിക പറഞ്ഞു.
Also Read:പനങ്കുരു ശേഖരിച്ചാൽ പണം വാരാം; ഒരു കുലയിൽ 5000 രൂപ വരെ വരുമാനം