ETV Bharat / state

'ഞങ്ങള്‍ക്ക് ജോലി വേണ്ട, കുടിക്കാന്‍ വെള്ളമില്ലാതെ എന്ത് ജോലി?'; ബ്രൂവറി വിവാദത്തിൽ പ്രതികരിച്ച് എലപ്പുള്ളി പഞ്ചായത്ത് പ്രസിഡൻ്റ് - ELAPULLY PANCHAYAT PRESIDENT

മദ്യക്കമ്പനി തുടങ്ങാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടെങ്കില്‍ പ്ലാച്ചിമടയില്‍ നടന്നതിനെക്കാള്‍ വന്‍ പ്രക്ഷോഭം നടത്തുമെന്ന് ഇടിവി ഭാരതിനോട് പ്രതികരിച്ച് എലപ്പുള്ളി പഞ്ചായത്ത് പ്രസിഡൻ്റ് രേവതി ബാബു.

ELAPULLY PANCHAYAT PRESIDENT  BREWERY DISTILLERY ROW  ELAPULLY PANCHAYAT  OASIS
Revathy Babu (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 21, 2025, 10:50 PM IST

പാലക്കാട്: മധ്യപ്രദേശ് ആസ്ഥാനമായ ഒയാസിസ് കമ്പനിക്ക് മദ്യ നിര്‍മാണശാല ആരംഭിക്കാനുള്ള സര്‍ക്കാര്‍ അനുമതി പിന്‍വലിച്ചില്ലെങ്കില്‍ കോള കമ്പനിക്കെതിരെ പ്ലാച്ചിമടയില്‍ നടന്ന സമരത്തിന് ശേഷം പാലക്കാട് കാണാന്‍ പോകുന്ന ഏറ്റവും വലിയ ജനകീയ പ്രക്ഷോഭത്തിന് മുന്നിട്ടിറങ്ങുമെന്ന് കമ്പനി സ്ഥാപിക്കാനുദ്ദേശിക്കുന്ന എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രേവതി ബാബു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ജനങ്ങളോടൊപ്പമെന്ന് പ്രഖ്യാപിക്കുകയും മദ്യക്കമ്പനിക്ക് എല്ലാ ഒത്താശ ചെയ്യുകയും ചെയ്യുന്നതാണ് പഞ്ചായത്ത് ഭരണസമിതിയിലെ സിപിഎം നിലപാട്. ഇക്കാര്യം നേരത്തെ തന്നെ പഞ്ചായത്ത് സെക്രട്ടറി അറിഞ്ഞിരുന്നു എന്ന് സിപിഎം പറയുന്നത് അവര്‍ക്ക് നില്‍ക്കക്കള്ളിയില്ലാത്തതു കൊണ്ടാണെന്ന് രേവതി ബാബു ഇടിവി ഭാരതിനോടു പറഞ്ഞു.

രേവതി ബാബുവുമായി നടത്തിയ അഭിമുഖത്തിൻ്റെ പൂർണരൂപം

  • മൂന്നു മാസം മുന്‍പ് നടന്ന ഓണ്‍ലൈന്‍ യോഗത്തില്‍ കമ്പനി വരുന്നത് സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് വ്യവസായ വകുപ്പ് അധികൃതര്‍ പറഞ്ഞിരുന്ന വിവരം മറച്ചു വെച്ചുവെന്ന സിപിഎം ആരോപണത്തെക്കുറിച്ച് എന്തു പറയുന്നു?

അവര്‍ക്ക്(സിപിഎമ്മിന്) അങ്ങനെയല്ലേ ഇനി പറയാന്‍ കഴിയൂ. കമ്പനി വരുന്ന വിവരം അറിഞ്ഞപ്പോള്‍ പലരും ഇക്കാര്യം അന്വേഷിച്ച് ബന്ധപ്പെട്ടിരുന്നു. അപ്പോള്‍ത്തന്നെ പഞ്ചായത്ത് സെക്രട്ടറിയെ വിളിച്ച് ഇങ്ങനെ അറിയിച്ചിരുന്നോ എന്നു ചോദിച്ചു. ഒരു വര്‍ഷം മുന്‍പ് വ്യവസായ വകുപ്പിൻ്റെ ഒരു ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ ഒയാസിസ് എന്ന കമ്പനി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ആരെങ്കിലും പരാതി തന്നിരുന്നോ എന്നു ചോദിച്ചിരുന്നതായി സെക്രട്ടറി പറഞ്ഞു. അങ്ങനെ ഒരു പരാതിയും പ്രസിഡൻ്റ് എന്ന നിലയില്‍ എനിക്കോ സെക്രട്ടറിക്കോ ഫ്രണ്ട് ഓഫിസിലോ ലഭിച്ചിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് പരാതി ലഭിച്ചിട്ടില്ലെന്ന് സെക്രട്ടറി യോഗത്തില്‍ പറഞ്ഞു. ഈ മറുപടി കണക്കിലെടുത്ത് പഞ്ചായത്തിന് പരാതിയില്ലെന്ന് കണക്കിലെടുത്താകാം സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ട് പോയതെന്ന് വേണം കരുതാന്‍. പരാതി ലഭിക്കാതെ സെക്രട്ടറിയെങ്ങനെ പരാതി ലഭിച്ചുവെന്നു പറയും.

ഇപ്പോള്‍ കമ്പനി ആരംഭിക്കുന്ന വിവരമറിഞ്ഞ് ജനങ്ങളും രാഷ്‌ട്രീയ പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്ത് വന്നപ്പോള്‍ രക്ഷപ്പെടാനാണ് സിപിഎം ഇപ്പോള്‍ ഇതില്‍പ്പിടിച്ച് രക്ഷപ്പെടാന്‍ നോക്കുന്നത്. ഇന്നലെ കമ്പനിക്കുള്ള അനുമതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കുന്നതിൻ്റെ ഭാഗമായി നടന്ന ചര്‍ച്ചയില്‍ സിപിഎം അംഗങ്ങള്‍ ഇതിനെക്കുറിച്ച് ഒരക്ഷരം പറയാതെ വയനാട് ദുരന്തത്തെക്കുറിച്ചും അവിടെ പഞ്ചായത്ത് നല്‍കിയ സഹായം കുറഞ്ഞു പോയെന്നുമൊക്കെയാണ് സംസാരിച്ചത്. അരിയെത്ര എന്നതിന് പയറഞ്ഞാഴി എന്നതാണ് അവരുടെ സമീപനം.

അവര്‍ക്ക് പാര്‍ട്ടി നേതൃത്വം പറയുന്നതല്ലേ കേള്‍ക്കാനാകൂ. അവര്‍ രണ്ട് വള്ളത്തില്‍ കാലെടുത്തുവെക്കുന്ന സമീപനമാണ്. കമ്പനി വരുന്നത് നല്ലതല്ലേ? കമ്പനി എന്തെങ്കിലും പ്രശ്‌നമുണ്ടാക്കിയാല്‍ സര്‍ക്കാരിൻ്റെ ശ്രദ്ധയില്‍പ്പെടുത്താമല്ലോ എന്നൊക്കെയാണ് അവര്‍ ചര്‍ച്ചയില്‍ പറയുന്നത്. കമ്പനി വരുന്ന വാര്‍ഡിൻ്റെ സിപിഎം മെമ്പര്‍ ചോദിക്കുന്നത് ഇത് അഞ്ചാറുമാസം മുന്‍പ് സെക്രട്ടറി അറിഞ്ഞത് കൊണ്ട് എന്തു കൊണ്ട് പ്രസിഡൻ്റ് അറിഞ്ഞില്ലെന്നാണ്.

സെക്രട്ടറി പങ്കെടുക്കുന്ന സര്‍ക്കാര്‍ മീറ്റിങ്ങുകളെല്ലാം പ്രസിഡൻ്റ് അറിയണമെന്നില്ലല്ലോ. പ്രസിഡൻ്റും സെക്രട്ടറിയും ഒരുമിച്ചു പങ്കെടുക്കുന്ന മീറ്റിങ്ങാണെങ്കിലല്ലേ പ്രസിഡൻ്റ് അറിയുകയുളളൂ. ഇത് ഏതോ കാലത്ത് നടന്ന മീറ്റിങ്ങില്‍ കമ്പനിയെക്കുറിച്ച് പരാതിയുണ്ടായിരുന്നോ എന്ന ഒരു സാധാരണ ചോദ്യത്തിൻ്റെ മറപിടിച്ച് രക്ഷപ്പെടാനാണ് സിപിഎം ശ്രമിക്കുന്നത്.

  • ഇങ്ങനെയൊരു മദ്യ കമ്പനി വരുന്നുണ്ടെന്ന് പ്രസിഡൻ്റ് അറിയുന്നതെപ്പോഴാണ്?

മദ്യ കമ്പനി വരുന്നുണ്ടെന്നത് സംബന്ധിച്ച് ചാനലുകളില്‍ വാര്‍ത്ത വരുമ്പോള്‍ മാത്രമാണ് ഇക്കാര്യം ഞാനറിയുന്നത്. അപ്പോഴും കഞ്ചിക്കോട് എന്നാണറിഞ്ഞത്, എലപ്പുള്ളിയെന്നല്ല. ഇക്കാര്യമറിഞ്ഞ് പാലക്കാട്ടത്തെ ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ വിളിച്ച് നിങ്ങളുടെ പഞ്ചായത്തില്‍ വരുന്നുണ്ടല്ലോ എന്നു ചോദിച്ചപ്പോഴാണ് കൃത്യമായി അറിയുന്നത്. മുന്‍പ് മേനോന്‍ പാറയില്‍ ഒരു മദ്യക്കമ്പനി സ്ഥാപിക്കുന്നതിൻ്റെ ഭാഗമായി സര്‍ക്കാര്‍ ഒരു സൊസൈറ്റി രൂപീകരിച്ചിരുന്നു. അവിടെ മദ്യക്കമ്പനി തുടങ്ങാന്‍ വെള്ളമില്ലാത്തതു കൊണ്ട് ഈ സൊസൈറ്റി വാട്ടര്‍ അതോറിറ്റിക്ക് രണ്ട് കോടി രൂപ കെട്ടി വച്ചു.

അവര്‍ക്ക് കുന്നങ്കാട്ടുപടി പദ്ധതിയില്‍ നിന്ന് എലപ്പുള്ളി പഞ്ചായത്തിലേക്ക് വരുന്ന വെള്ളം തിരിച്ച് മേനോമ്പാറ ഷുഗര്‍ ഫാക്‌ടറിക്ക് മദ്യം ഉത്പാദിപ്പിക്കാനുള്ള വെള്ളത്തിനായി പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ അനുമതി തേടി അഞ്ചാറുമാസം മുന്‍പ് അപേക്ഷ പഞ്ചായത്തിന് നല്‍കിയിരുന്നു. അന്ന് തന്നെ പഞ്ചായത്ത് ഭരണ സമിതി യോഗം ചേര്‍ന്ന് അപേക്ഷ നിരസിച്ചു. ഇപ്പോള്‍ വീണ്ടും മദ്യക്കമ്പനിക്ക് അനുമതി നല്‍കിയെന്ന വാര്‍ത്ത വന്നപ്പോള്‍ മേനോമ്പാറ ഷുഗര്‍ ഫാക്‌ടറി വീണ്ടും വരുന്നുവെന്നാണ് വിചാരിച്ചത്.

പക്ഷേ വെള്ളം ഊറ്റിക്കുടിക്കുന്ന ഒരു പദ്ധതിക്ക് അനുമതി നല്‍കില്ലെന്ന് അപ്പോള്‍ അഭിപ്രായം തേടിയ മാധ്യമ പ്രവര്‍ത്തകരെ അറിയിക്കുകയും ചെയ്‌തു. അപ്പോഴും ഇതെവിടെയെന്നതിന് കൃത്യത ഉണ്ടായിരുന്നില്ല. പിറ്റേദിവസം ഉച്ചയോടെയാണ് ഇത് എലപ്പുള്ളി പഞ്ചായത്താണെന്ന കൃത്യമായ വിവരം പുറത്തു വരുന്നത്.

  • എന്തു കൊണ്ടാണ് ഈ പദ്ധതിയെ എതിര്‍ക്കുന്നത്?

എലപ്പുള്ളി എന്നത് ഒരു കാര്‍ഷിക മേഖലയാണ്. തമിഴ്‌നാടിനോട് ചേര്‍ന്നേ കിടക്കുന്ന വരണ്ട കിഴക്കന്‍ മേഖലയായതിനാല്‍ നെല്‍ക്കൃഷി തീരെ കഴിയുന്നില്ല. ധാന്യങ്ങളും പച്ചക്കറിയും മാത്രമേ ജലദൗര്‍ലഭ്യം കാരണം കൃഷി ചെയ്യാന്‍ കഴിയുന്നുളളൂ. വളരെ ബുദ്ധിമുട്ടിയാണ് ഇവിടെ കര്‍ഷകര്‍ ഇത്തരം കൃഷികള്‍ തന്നെ ചെയ്യുന്നത്. വെള്ളമില്ലാത്തത് കാരണം ഇവിടെ ഏകദേശം 26 ഏക്കര്‍ സ്ഥലം കൃഷിയിറക്കാതെ ജനങ്ങള്‍ ഉപേക്ഷിച്ച് പോയി. ഒന്നാം വിള എങ്ങനെയെങ്കിലും മഴയെ ആശ്രയിച്ചു കൃഷി ചെയ്യാം.

രണ്ടാം വിള കൃഷി ചെയ്യണമെങ്കില്‍ വാളയാറില്‍ നിന്ന് വെള്ളം വരണം. കുടിവെള്ളത്തിന് കാലങ്ങളായി ബുദ്ധിമുട്ടുന്ന ഒരു പഞ്ചായത്താണ് എലപ്പുള്ളി പഞ്ചായത്ത്. വാട്ടര്‍ അതോറിറ്റി കമ്പനിക്ക് വെള്ളം നല്‍കില്ലെന്ന് പറഞ്ഞതോടെ എക്‌സൈസ് മന്ത്രി തന്നെ കാര്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്ന് വ്യക്തമായല്ലോ. വെള്ളം മാത്രമല്ല, കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് 68 ഏക്കര്‍ സ്ഥലം കൃഷിയ്ക്ക്‌ ഉപയോഗ യോഗ്യമാക്കിയിട്ടുണ്ട്. ഈ വര്‍ഷം 25 ഏക്കറില്‍ പൂകൃഷി ചെയ്‌തു. 17 പാടശേഖര സമിതികള്‍, 10 പാല്‍ സൊസൈറ്റികള്‍ എന്നിവ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. കൃഷിക്കാരും ക്ഷീരകര്‍ഷകരും മാത്രമുള്ള ഒരു പ്രദേശമാണിത്.

  • കമ്പനിക്കാവശ്യമായ കെട്ടിടങ്ങള്‍ക്ക് അനുമതി തേടി പഞ്ചായത്തിനെ സമീപിച്ചാല്‍ എന്തായിരിക്കും സമീപനം?

ഏകജാലക സംവിധാനം വഴി പോയാല്‍ അത്തരം അനുമതികളുടെ ആവശ്യം വരില്ല. ഭൂമി നികത്തുന്നതിനോ റോഡ് നിര്‍മാണത്തിനോ അനുമതി തേടി പഞ്ചായത്തിനെ സമീപിച്ചാല്‍ തീര്‍ച്ചയായും അനുമതി നിഷേധിക്കും. അപ്പോള്‍ അവര്‍ക്ക് മുകളിലേക്ക് പോകാം. അവര്‍ എങ്ങനെയെങ്കിലും വാങ്ങിയെടുക്കുമായിരിക്കും.

  • കുറെയധികം ആളുകള്‍ക്ക് ജോലി ലഭിക്കാന്‍ സാധ്യതയുള്ള ഒരു സംരഭത്തിനെതിരെ ഇത്രയും എതിര്‍പ്പിൻ്റെ ആവശ്യമുണ്ടോ?

ഞങ്ങള്‍ക്ക് ജോലി വേണ്ട. കുടിക്കാന്‍ വെള്ളമില്ലാതെ എന്തിനാണ് ജോലിയെന്ന് ജനങ്ങള്‍ പരസ്യമായി ചാനലുകളോട് പ്രതികരിച്ചിട്ടുണ്ട്. ഇവിടെ മണ്ണും ജലവും മലിനമാക്കിക്കൊണ്ട് ജോലി വേണ്ടെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. ഇവിടെ പ്രവര്‍ത്തിക്കുന്ന കമ്പനികളിലെ തന്നെ ജോലിക്കാര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഇവിടെ വെള്ളം ഇല്ല. വാട്ടര്‍ അതോറിറ്റി വെള്ളം കൊടുക്കില്ലെന്ന് പറഞ്ഞിട്ടുണ്ട്. വെള്ളത്തിനിവര്‍ എവിടെ പോകും?.

  • സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ടെങ്കില്‍?

അതിശക്തമായ സമരം. പ്ലാച്ചിമടയില്‍ നടന്നതിലും വലിയ ജനകീയ പ്രക്ഷോഭം. നാളെ ജനങ്ങള്‍ കൂടുന്നുണ്ട്. ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. പരാതി ലഭിച്ചില്ലെന്നാണല്ലോ ഇപ്പോള്‍ അധികൃതര്‍ പറയുന്നത്. നാളെ കൂടി എല്ലാ സ്ഥലങ്ങളിലേക്കും പരാതി നല്‍കുകയാണ്. മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും കൃഷി മന്ത്രിക്കും ജലമന്ത്രിക്കും പ്രമേയം അയച്ച് കൊടുത്തിട്ടുണ്ട്. മദ്യക്കമ്പനിയില്‍ നിന്നുള്ള മാലിന്യം ഈ കമ്പനി എന്താണ് ചെയ്യാന്‍ പോകുന്നത്. കമ്പനിയുടെ മാലിന്യം പേറാന്‍ എളപ്പുള്ളി പഞ്ചായത്ത് തയ്യാറല്ല.

  • കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് മികച്ച വില ലഭിക്കുമെന്ന് പറയുന്നുണ്ട്?

മധുരക്കിഴങ്ങും കപ്പയും ചോളവുമമൊക്കെ അവിടെ കൊണ്ടുവന്ന് കഴുകി വൃത്തിയാക്കണ്ടേ? അതിന് വെള്ളമെവിടെ? കാര്‍ഷിക മേഖലയില്‍ വന്‍ കുതിച്ചു ചാട്ടടമുണ്ടാക്കിയ ഒരു ഗ്രാമപഞ്ചായത്തിനെ അപ്പാടെ തകര്‍ക്കുന്നതാണ് ഈ കമ്പനി. അത്രയും കാര്യങ്ങള്‍ ചെയ്‌ത ഒരു ഗ്രാമപഞ്ചായത്തിനെ തകര്‍ക്കുന്ന ഈ സമീപനത്തില്‍ കൃഷിമന്ത്രി അഭിപ്രായം വ്യക്തമാക്കണം. ഒരു ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എന്ന നിലയില്‍ എനിക്ക് ചോദിക്കാനുള്ളതാണിത്. നെല്‍കര്‍ഷകര്‍ക്ക് തനതു ഫണ്ടില്‍ നിന്നു പണം നല്‍കുന്ന ഒരു ഗ്രാമപഞ്ചായത്തിന് ഇതാണോ സര്‍ക്കാരിൻ്റെ സമ്മാനം.

Also Read: ഒരു കുപ്പി മദ്യത്തിനു വേണ്ട സ്‌പിരിറ്റിന്‍റെ അളവറിയുമോ? മദ്യം സുലഭമായ കേരളത്തില്‍ മദ്യത്തിനു വേണ്ട സ്‌പിരിറ്റിന്‍റെ ഉത്പാദനം എത്ര?

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.