ETV Bharat / state

ഈ രാശിക്കാര്‍ക്കിത് നേട്ടങ്ങളുടെ ദിവസം; ഇന്നത്തെ രാശിഫലം വിശദമായി അറിയാം - HOROSCOPE PREDICTION TODAY

ഇന്നത്തെ ജ്യോതിഷഫലം

HOROSCOPE PREDICTION MALAYALAM  ASTROLOGY  ഇന്നത്തെ ജ്യോതിഷഫലം  രാശിഫലം
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 22, 2025, 6:48 AM IST

തീയതി: 22-01-2025 ബുധന്‍

വര്‍ഷം: ശുഭകൃത് ഉത്തരായനം

മാസം: മകരം

തിഥി: കൃഷ്‌ണ അഷ്‌ടമി

നക്ഷത്രം: ചോതി

അമൃതകാലം: 02:02 PM മുതല്‍ 03:30 PM വരെ

ദുർമുഹൂർത്തം: 12:23 PM മുതല്‍ 01:11 PM വരെ

രാഹുകാലം: 12:35 PM മുതല്‍ 02:02 PM വരെ

സൂര്യോദയം: 06:47 AM

സൂര്യാസ്‌തമയം: 06:24 PM

ചിങ്ങം : ബന്ധങ്ങള്‍, സഖ്യങ്ങള്‍, കൂട്ടുകെട്ടുകള്‍ ഇവയെല്ലാമാണ് ഇപ്പോള്‍ നിങ്ങളുടെ ജീവിതത്തില്‍ പ്രധാനം. ഇവയെല്ലാം കൂടുതല്‍ പരിപോഷിപ്പിക്കാന്‍ നിങ്ങളാഗ്രഹിക്കുന്നു. ഈ കാര്യത്തില്‍ നക്ഷത്രങ്ങള്‍ ഇന്ന് നിങ്ങളെ ഉദാരമായി സഹായിക്കുകയും ചെയ്യുന്നു. ജീവിതം എത്രമാത്രം സുന്ദരമാണെന്ന് ഈ മാനുഷികബന്ധങ്ങള്‍ നിങ്ങളെ ബോധ്യപ്പെടുത്തുന്നു. അപ്പോള്‍ അത്തരം ബന്ധങ്ങള്‍ തകര്‍ന്നുപോയാലോ? സാമൂഹ്യജീവികളായ നമുക്ക് അതില്ലാതെ നിലനില്‍ക്കാനാവില്ല. ഈ ബന്ധങ്ങളാണ് ജീവിതത്തിന് നിറവും മണവും നല്‍കുന്നത്. കുടുംബാംഗങ്ങളുമായുള്ള ബന്ധം ഇന്ന് സുദൃഢമാകും. അവരില്‍നിന്ന് എല്ലാതരത്തിലുള്ള സഹകരണവും ലഭിക്കും. ഇന്ന് നടത്തുന്ന യാത്ര നിങ്ങളുടെ മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ നിങ്ങളെ സഹായിച്ചേക്കും. തൊഴില്‍രംഗത്തും ഇപ്പോള്‍ നിങ്ങൾക്ക് സമയം നല്ലതാണ്.

കന്നി : മധുരം മധുരതരം എന്നതാണ് ഇന്നത്തെ വാക്യം. നിങ്ങള്‍ ആളുകളോട് മധുരോദാരമായി പെരുമാറുന്നതില്‍ അത്ഭുതമില്ല. മധുരവുമായി ബന്ധപ്പെട്ട എല്ലാറ്റിനും ഇന്ന് നിങ്ങളുടെ അജണ്ടയില്‍ പ്രാമുഖ്യമുണ്ട്. സുഖകരമായ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിന്‍റെ നേട്ടങ്ങള്‍ മനസിലാക്കുന്നതോടെ നിങ്ങളെ ഏല്‍പിച്ച ജോലി കൃത്യസമയത്ത് ചെയ്‌ത് തീര്‍ക്കാന്‍ കഴിയുന്നു. ഇത് ശാന്തമായ മനസും ഉത്തമമായ ആരോഗ്യവും ഉറപ്പാക്കുന്നു. ബൗദ്ധിക ചര്‍ച്ചകളില്‍ നിന്ന് അകന്നുനില്‍ക്കുകയും ആസ്വാദ്യമായ ഉല്ലാസ വേളകളില്‍ ശ്രദ്ധപതിപ്പിക്കുകയും ചെയ്യുക. അതുകൊണ്ട് തന്നെയാകാം മധുരപലഹാരങ്ങളില്‍ തന്നെ പ്രിയം കാണിക്കുകയും കലോറികളുടെ കണക്ക് നോക്കാതെ ഐസ്‌ക്രീം ആസ്വദിക്കുകയും ചെയ്യുന്നത്. യാത്രയ്ക്ക് സാധ്യതയുണ്ട്. എന്നാല്‍ അപ്രതീക്ഷിത ചെലവുകള്‍ സൂക്ഷിക്കുക. വിദ്യാര്‍ഥികള്‍ക്കും അക്കാദമിക് കാര്യങ്ങളില്‍ തത്‌പരരായവര്‍ക്കും ഇത് നല്ല സമയമല്ല.

തുലാം : പണത്തിന്‍റെയും സാമ്പത്തിക ഇടപടിന്‍റെയും കാര്യത്തില്‍ നിങ്ങള്‍ സൂക്ഷ്‌മതയും സത്യസന്ധതയും പുലര്‍ത്തുന്നയാളാണ്. ഒരു ബിസിനസ് സംരംഭത്തിന് ധനസഹായം ആവശ്യമായി വരികയാണെങ്കില്‍ ഇതിനേക്കാള്‍ നല്ലൊരു സമയമില്ല. നിങ്ങളുടെ സൃഷ്‌ടിപരമായ കഴിവുകള്‍ കൊണ്ട് എളുപ്പത്തില്‍ ആളുകളില്‍ മതിപ്പുളവാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഇതിന് പ്രധാന കാരണം നിങ്ങളുടെ മികച്ച ആരോഗ്യനിലയും പിരിമുറുക്കമില്ലാത്ത മാനസികനിലയുമാണ്. വിവിധങ്ങളായ പ്രശ്‌നങ്ങളില്‍ നിങ്ങള്‍ ഉറച്ച തീരുമാനങ്ങള്‍ എടുക്കുന്നു. സങ്കീര്‍ണങ്ങളായ തീരുമാനങ്ങളില്‍ വേഗത്തിലും കൃത്യമായും എത്തിച്ചേരാന്‍ നിങ്ങള്‍ക്ക് കഴിയുന്നു. അതിന്‍റെ ഫലമായി നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കുന്നു. ഇന്നത്തെ ദിവസം വൈകുന്നേരത്തെ ഗംഭീരമായ സത്‌കാരത്തോടെ ആഘോഷിക്കുക.

വൃശ്ചികം : സംസാരവും കോപവും നിയന്ത്രിച്ച് വരുതിയില്‍ നിര്‍ത്തണം. വ്യാകുലതയും, ഉദാസീനതയും ആയാസവും എല്ലാം ചേര്‍ന്ന് ഇന്ന് നിങ്ങളുടെ മനസിന് ശാന്തത കൈവരിക്കാന്‍ കഴിയില്ല. വാഹനമോടിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുക. ഇന്ന് എന്തെങ്കിലും ചികിത്സാനടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശമുണ്ടെങ്കില്‍ അത് മാറ്റിവയ്ക്കുക. നിയമപരമായ കാര്യങ്ങളില്‍ ഇന്ന് ശ്രദ്ധപുലര്‍ത്തണം. അല്ലെങ്കില്‍ അവ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്‌ക്കുക. ഇന്ന് പ്രിയപ്പെട്ടവരുമായി നിസാര പ്രശ്‌നങ്ങളില്‍ നിങ്ങള്‍ ചൂടുപിടിച്ച തര്‍ക്കങ്ങള്‍ നടത്തും. സുഖാനുഭൂതികള്‍ക്കായി നിങ്ങള്‍ പണം വ്യയം ചെയ്യുന്നതുകൊണ്ട് ചെലവുകള്‍ വര്‍ധിക്കാം.

ധനു : ഇന്ന് നേട്ടങ്ങളുടെ ഒരു ദിവസമായിരിക്കും നിങ്ങൾക്ക്. കുടുംബജീവിതം പരമാവധി ആസ്വദിക്കാൻ നിങ്ങൾക്ക് കഴിയും. സുഹൃത്തുക്കളോടൊപ്പം ഒരു ചെറിയ യാത്രയ്ക്ക് പോകാം. നിങ്ങളുടെ ഗ്രഹസ്ഥാനങ്ങൾ ഇന്ന് നിങ്ങളുടെ വരുമാനം വർധിപ്പിക്കാൻ സാധ്യതയുണ്ട്. ഇഷ്‌ട വിഭവം നിങ്ങൾ പരീക്ഷിക്കും.

മകരം : നിങ്ങളുടെ കച്ചവടം ഇന്ന് സാധാരണപോലെ മികച്ചതായിരിക്കില്ല. ആരോഗ്യം അല്‍പം മോശമായിരിക്കും. മാത്രമല്ല, നിങ്ങൾക്ക് അപകടങ്ങൾക്കും സാധ്യതയുണ്ട്. അതിനാൽ അപകടകരമായേക്കാവുന്ന കാര്യങ്ങളോ സാഹചര്യങ്ങളോ കൈകാര്യം ചെയ്യുന്നത് ഇന്ന് ഒഴിവാക്കുക. എന്നാൽ ഈ ദിവസം ചില ക്രിയാത്മകമായ കാര്യങ്ങളും ഉൾക്കൊള്ളുന്നു. കച്ചവട ആവശ്യങ്ങൾക്കായുള്ള യാത്ര നിങ്ങൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ ചില ലാഭങ്ങൾ നേടിത്തരും.

കുംഭം : ഇന്ന് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെട്ടതായിരിക്കില്ല. ഇത് നിങ്ങളെ അൽപം പ്രകോപിപ്പിക്കും. എന്നിരുന്നാലും, ഇതിന് നിങ്ങളെ കഠിനാധ്വാനം ചെയ്യുന്നതിൽ നിന്ന് തടയാൻ കഴിയില്ല. ഇന്ന് നിങ്ങൾ ജോലിയിൽ മുഴുകാൻ സാധ്യതയുണ്ട്. നിങ്ങളുടെ അസുഖത്തെക്കുറിച്ച് ഇന്ന് നിങ്ങൾ എല്ലാം മറന്നേക്കാം. എന്നാൽ ഇത് നിങ്ങളുടെ മേലുദ്യോഗസ്ഥരെ തൃപ്‌തരാക്കണമെന്നില്ല. കാരണം അസുഖം നിങ്ങളുടെ കാര്യക്ഷമത കുറയ്ക്കും.

മീനം : ആരോഗ്യത്തിന്‍റെയും ഭാഗ്യത്തിന്‍റെയും കാര്യത്തിൽ ഇത് ഒരു മിതമായ ദിവസം. ഇന്ന് അമിതമായ പരിശ്രമം ആവശ്യമായ ഏതെങ്കിലും തരത്തിലുള്ള ജോലി ഒഴിവാക്കാൻ നിങ്ങളോട് നിർദേശിക്കുന്നു. നിങ്ങൾ ഇന്ന് അതിന് തയ്യാറായിരിക്കില്ല.

മേടം : ഈ ദിവസം സന്തോഷപ്രദമായിരിക്കും നിങ്ങൾക്ക്. പ്രത്യേകിച്ചും കുടുംബാന്തരീക്ഷം. വിവാഹിതര്‍ക്ക് ഏറ്റവും നല്ല സമയം. ജീവിതപങ്കാളിയുമായി ഊഷമളമായ ചില നിമിഷങ്ങള്‍ പങ്കിടുക. ഇന്ന് നിങ്ങൾക്ക് സാമ്പത്തിക വിജയമുണ്ടാകും. രസകരമായ യാത്രകള്‍ക്കും സാധ്യതയുണ്ട്. വികാരാധിക്യം കൊണ്ടുള്ള പെരുമാറ്റം ജീവിതപങ്കാളിയുടെ കോപത്തിന് കാരണമാകാം. ജോലിയില്‍ ഇന്ന് നിങ്ങള്‍ക്ക് പ്രശംസയും അഭിനന്ദനങ്ങളും ലഭിക്കും. വാദപ്രതിവാദങ്ങളില്‍നിന്നും സംഘര്‍ഷങ്ങളില്‍നിന്നും കഴിയുന്നത്ര അകന്ന് നില്‍ക്കുക. യാത്രയ്ക്ക് നല്ലസമയം. ഒരു കാറ് വാങ്ങുവാനും ഇന്ന് നല്ലദിവസമാണ്.

ഇടവം : നിങ്ങൾക്ക് ശാരീരികമായും മാനസികമായും സമ്പൂർണത അനുഭവപ്പെടുന്ന ദിവസമാണിന്ന്. സാമ്പത്തികവും ഭൗതികവുമായ വിജയങ്ങളും, ഉല്ലാസകരമായ വേളകളും നിങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നു. നിങ്ങള്‍ അസൂത്രണം ചെയ്യുന്ന പദ്ധതികള്‍ യഥാര്‍ഥ്യമാകുകയും, ഏറ്റെടുത്ത ജോലി അനായാസം പൂര്‍ത്തിയാകുകയും ചെയ്യും. തന്മൂലം അതിന്‍റെ സന്തോഷം മറ്റുള്ളവരുമായി പങ്കുവയ്‌ക്കാന്‍ നിങ്ങള്‍ താല്‍പര്യപ്പെടും. നിങ്ങളുടെ കണക്കുകൂട്ടലുകള്‍ ഫലവത്തായി തീരും. മാതൃഭവനത്തില്‍നിന്ന് നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കാം. വിലകൂടിയ ഒരു രത്നമോ അതുപോലുള്ള മറ്റ് പൈതൃകസ്വത്തുക്കളോ നിങ്ങള്‍ക്ക് ലഭിക്കാനും സാധ്യത. രോഗികള്‍ക്ക് ആരോഗ്യത്തില്‍ പെട്ടെന്ന് പുരോഗതിയുണ്ടാകും. വളരെ മുന്‍പ് സ്‌തംഭിച്ചുപോയ ജോലികള്‍ മന്ത്രിക ശക്തികൊണ്ടെന്നപോലെ വീണ്ടും ആരംഭിക്കപ്പെടും.

മിഥുനം : ഇന്ന് നിങ്ങൾ ഓർക്കാൻ ആഗ്രഹിക്കുന്ന ഒരു ദിവസമായിരിക്കില്ല. നിങ്ങൾക്ക് അപമാനമോ ലജ്ജയോ തോന്നിയേക്കാം. പുതുതായി എന്തെങ്കിലും ആരംഭിക്കാൻ നിങ്ങൾ പദ്ധതിയിട്ടിരിക്കാം. പക്ഷേ ആഗ്രഹിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയേക്കില്ല. കുട്ടിയുടെ വിദ്യാഭ്യാസം, ആരോഗ്യം അല്ലെങ്കിൽ ക്ഷേമം എന്നിവയ്ക്കായി നിങ്ങൾ ഒരു വലിയ വില നൽകേണ്ടിവരും. നിങ്ങളുടെ സ്വന്തം ആരോഗ്യവും ആശങ്കയുണ്ടാക്കും. ഇത് നിരാശ വർധിപ്പിക്കും.

കര്‍ക്കടകം : ആവശ്യമില്ലാത്ത സംഭവങ്ങളും സാഹചര്യങ്ങളും ഇന്ന് അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ഇതിന്‍റെ ഫലമായി നിങ്ങള്‍ക്ക് സങ്കടമുണ്ടായേക്കാം. എങ്കിലും നിങ്ങളുടെ കഴിവുകള്‍ കൊണ്ട് നിങ്ങളിതില്‍ നിന്നൊക്കെ പുറത്തു കടക്കും. പരിശ്രമിക്കുക. എന്നാല്‍ ഓര്‍ക്കേണ്ട കാര്യം വിജയത്തില്‍ വിധിക്കുള്ള സാധ്യത 1 ശതമാനവും അധ്വാനത്തിന്‍റെ സാധ്യത 99 ശതമാനവുമാണ് എന്നതാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.