- അമ്പെയ്‌ത്തിലും നിരാശ
പുരുഷന്മാരുടെ അമ്പെയ്‌ത്ത് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയ്ക്ക് തോല്‍വി. തുര്‍ക്കിയോട് ഇന്ത്യ പരാജയപ്പെട്ടത് 6-2ന്
Published : Jul 29, 2024, 12:15 PM IST
|Updated : Jul 29, 2024, 7:18 PM IST
പാരിസ് ഒളിമ്പിക്‌സിന്‍റെ മൂന്നാം ദിനത്തില്‍ മെഡല്‍ പ്രതീക്ഷയില്‍ ഇന്ത്യ. ഇന്ന് മൂന്ന് ഇനങ്ങളിലാണ് ഇന്ത്യയ്‌ക്ക് മെഡല്‍ സാധ്യത. വനിതകളുടെ ഷൂട്ടിങ്ങില്‍ 10 മീറ്റര്‍ എയർ റൈഫിൾ ഫൈനലിൽ രമിത ജിൻഡാൽ, പുരുഷന്മാരുടെ 10 മീറ്റര്‍ എയർ റൈഫിളില്‍ അർജുൻ ബബുത എന്നിവര്‍ ഇന്നിറങ്ങും. ഉച്ചയ്‌ക്ക് ഒരു മണിക്കാണ് രമിത ജിൻഡാൽ മെഡല്‍ തേടി ഇറങ്ങുന്നത്. അർജുൻ ബബുതയുടെ മത്സരം ഉച്ചകഴിഞ്ഞ് 3.30 -നാണ്. ആർച്ചറിയില്‍ പുരുഷ ടീം ക്വാർട്ടർ ഫൈനലിനിറങ്ങും. ധീരജ് ബൊമ്മദേവര, തരുൺദീപ് റായ്, പ്രവീൺ ജാദവ് എന്നിവരാണ് ഇന്ത്യയ്‌ക്കായി മത്സരിക്കുന്നത്. വൈകിട്ട് 6.31നാണ് മത്സരം തുടങ്ങുക. വൈകീട്ട് 4.15ന് ഇന്ത്യന്‍ ഹോക്കി ടീം പൂൾ ബി മത്സരത്തിൽ അർജന്‍റീനയെ നേരിടും.
LIVE FEED
പുരുഷന്മാരുടെ അമ്പെയ്‌ത്ത് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയ്ക്ക് തോല്‍വി. തുര്‍ക്കിയോട് ഇന്ത്യ പരാജയപ്പെട്ടത് 6-2ന്
വീണ്ടും ധീരജിന് പിഴച്ചു. ഇന്ത്യ പുറത്ത്.
നിര്‍ണായകമായ നാലാം സെറ്റ്. ഇരു ടീമുകളും ഒപ്പത്തിനൊപ്പം.
മൂന്നാം സെറ്റില്‍ ഇന്ത്യക്ക് ജയം. മത്സരം നാലാം സെറ്റിലേക്ക്.
രണ്ടാം സെറ്റും തുര്‍ക്കിക്ക്. 55- 52. നാലു പോയിന്‍റ് നേടി തുര്‍ക്കി മുന്നില്‍. ആദ്യം ആറു പോയിന്‍റ് നേടുന്ന ടീം സെമിയിലേക്ക് മുന്നേറും.
ആദ്യ സെറ്റില്‍ സ്കോര്‍ 53-57. ധീരജ് ബൊമ്മദേവരയുടെ ദയനീയ പ്രകടനം.
ആര്‍ച്ചറി പുരുഷ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യ തുര്‍ക്കി മല്‍സരം തുടങ്ങി. ലോക ചാമ്പ്യന്‍ ഗസോസ് മെറ്റെ അടങ്ങുന്നതാണ് തുര്‍ക്കി ടീമിനെയാണ് ഇന്ത്യ നേരിടുന്നത്. ഇന്ത്യന്‍ ടീമില്‍ ധീരജ് ബൊമ്മദേവര, പ്രവീണ്‍ ജാദവ്, തരുണ്‍ദീപ് റായ് എന്നിവര്‍.
ക്യാപ്‌റ്റൻ ഹര്‍മൻപ്രീത് സിങ്ങിന്‍റെ അവസാന മിനിറ്റ ഗോളില്‍ പുരുഷ ഹോക്കിയില്‍ അര്‍ജന്‍റീനയ്‌ക്കെതിരെ സമനില പിടിച്ച് ഇന്ത്യ
പുരുഷന്മാരുടെ 10 മീറ്റര്‍ എയർ റൈഫിളില്‍ അർജുൻ ബബുതയ്‌ക്ക് നിരാശ. അര്‍ജുന്‍റെ പോരാട്ടം നാലാം സ്ഥാനത്ത് അവസാനിച്ചു. തുടക്കം മുതല്‍ക്ക് മെഡല്‍ പൊസുഷനിലുണ്ടായിരുന്നു താരത്തിന് അവസാനത്തില്‍ പറ്റിയ ചില പാളിച്ചകളാണ് മെഡല്‍ നഷ്‌ടമാക്കിയത്.
നടക്കുന്നത് കനത്ത പോരാട്ടം. അര്‍ജുന്‍ മെഡല്‍ പൊസിഷനില്‍ തന്നെ.
സ്റ്റേജ് ടുവില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് അര്‍ജുന്‍. ഒന്നാം സ്ഥാനത്തുള്ള ചൈനീസ് താരത്തിന് കനത്ത വെല്ലുവിളി.
രണ്ടാം സീരീസില്‍ 105.0 പോയിന്‍റോടെ മൂന്നാമത്.
രണ്ടാം സീരീസിലും തുടക്കം മികച്ച തുടക്കം. നിലവില്‍ രണ്ടാം സ്ഥാനത്ത്.
മികച്ച തുടക്കം, ആദ്യ സീരീസില്‍ 52.4 പോയിന്‍റോടെ നാലാമത്.
പുരുഷന്മാരുടെ 10 മീറ്റര്‍ എയർ റൈഫിളില്‍ അർജുൻ ബബുത മത്സരിക്കുന്നു.
10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സ്ഡ് ടീം ഇനത്തില്‍ ഇന്ത്യയ്‌ക്ക് ഫൈനല്‍. യോഗ്യത റൗണ്ടില്‍ മൂന്നാം സ്ഥാനക്കാരായി മനു ഭാക്കര്‍-സരബ്‌ജോത് സഖ്യം മൂന്നാം ഫൈനലില്‍ പ്രവേശിച്ചു. ഫൈനലില്‍ ആകെ നാല് ടീമുകള്‍. ഇന്ത്യയുടെ എതിരാളികളായി തുര്‍ക്കി, സെര്‍ബിയ, കൊറിയ താരങ്ങള്‍.
എലിമിനേഷന്‍ റൗണ്ടില്‍ ആറാം സ്ഥാനത്ത് സമനില വന്നതോടെ ഷൂട്ടോഫിലാണ് ഫ്രഞ്ച് താരത്തോടെ പരാജയപ്പെട്ട് രമിത പുറത്താവുന്നത്.
ഫസ്റ്റ് എലിമിനേഷന്‍ റൗണ്ടില്‍ നിലമെച്ചപ്പെടുത്തിയ രമിത ആറാമത്.
വനിതകളുടെ 10 മീറ്റര്‍ എയർ റൈഫിൾ ഫൈനലിൽ ആദ്യ രണ്ട് സ്റ്റേജ് പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയുടെ രമിത ജിന്‍ഡാല്‍ ഏഴാം സ്ഥാനത്ത്. 114.4 പോയിന്‍റാണ് താരം നേടിയത്.