ദുബായി: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കെതിരെ 229 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ബംഗ്ലാദേശ്. 35 റൺസിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായി തകര്‍ച്ചയിലേക്ക് വീണ ടീമിനെ തൗഹിദ് ഹൃദോയിയുടെ സെഞ്ചുറിയാണ് രക്ഷിച്ചത്. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശ് 49.4 ഓവറിൽ 228 റൺസെടുത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഹൃദോയ് 118 പന്തിൽ 100 റൺസടിച്ച് പുറത്തായി. ജേക്കർ അലി അർധ സെഞ്ചറി നേടി. 114 പന്തുകളിൽ 68 റൺസാണു താരം സ്വന്തമാക്കിയത്. തൻസിദ് ഹസൻ ( 25), റിഷാദ് ഹുസൈൻ (18) എന്നിവരാണ് ബംഗ്ലദേശിനായി ഭേദപ്പെട്ട നിലയില്‍ പൊരുതിയത്.
Maiden ODI 💯 for Bangladesh's Tawhid Hridoy and what an occasion to bring it up 👏#ChampionsTrophy #BANvIND ✍️: https://t.co/zafQJUBu9o pic.twitter.com/zgkUwb4MXy
— ICC (@ICC) February 20, 2025
ഇന്ത്യക്കായി മുഹമ്മദ് ഷമി 53 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയപ്പോള്‍ അക്‌സർ പട്ടേലും ഹർഷിത് റാണയും രണ്ടു വിക്കറ്റുകൾ വീതവും സ്വന്തമാക്കി. ബംഗ്ലദേശിനായി ജേക്കർ അലിയും ഹൃദോയും 206 പന്തുകളിൽ 154 റൺസാണ് കൂട്ടിച്ചേർത്തത്. 189 റണ്‍സിനിടെ ജേക്കറിനെ കോലിയുടെ കൈകളിലെത്തിച്ച് ഷമി കൂട്ടുകെട്ട് പൊളിച്ചു.
രണ്ടു സിക്സുകളും ആറു ഫോറുകളും ബൗണ്ടറി കടത്തിയാണ് ഹൃദോയ് സെഞ്ചറി നേടിയത്. ഓപണർ സൗമ്യ സർക്കാരും ക്യാപ്റ്റൻ നജ്‌മുൽ ഹുസെയ്ൻ ഷാന്‍റോയും മുഷ്ഫിഖർ റഹീമും പൂജ്യത്തിന് പുറത്തായപ്പോള്‍ മെഹ്ദി ഹസൻ മിറാസ് (5) റണ്‍സിനും മടങ്ങി.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേൽ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് ഷമി.
ബംഗ്ലാദേശ് ടീം: തൻസിദ് ഹസൻ, സൗമ്യ സർക്കാർ, നജ്മുൽ ഹുസെയ്ന്‍ ഷാന്‍റോ, തൗഹിദ് ഹൃദോയ്, മുഷ്ഫിഖർ റഹീം, ജേക്കർ അലി, മെഹ്ദി ഹസൻ മിറാസ്, റിഷാദ് ഹുസെയ്ൻ, തസ്കിൻ അഹമ്മദ്, തൻസിം ഹസൻ, മുസ്തഫിസുർ റഹ്മാൻ.