2025 ഫെബ്രുവരി ഒന്നിനാണ് 2025-26 വര്‍ഷത്തേക്കുള്ള കേന്ദ്രസര്‍ക്കാരിന്‍റെ ബജറ്റ് അവതരിപ്പിച്ചത്. സാമ്പത്തിക വളര്‍ച്ചയും കാലാവസ്ഥയും തമ്മിലുള്ള അസന്തുലിതാവസ്ഥ കാരണം സര്‍ക്കാര്‍ വലിയ തോതില്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ഇക്കൊല്ലത്തെ ബജറ്റ് അവതരണമെന്നതും ശ്രദ്ധേയമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ഹരിത ഗേഹവാതകങ്ങള്‍ പുറന്തള്ളുന്ന മൂന്നാമത്തെ രാജ്യമെന്ന നിലയില്‍ പരിസ്ഥിതി ലക്ഷ്യങ്ങള്‍ക്കായി സാമ്പത്തിക നയങ്ങള്‍ പരിഷ്ക്കരിക്കാന്‍ ഇന്ത്യയ്ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദങ്ങളാണ് ഉള്ളത്.
ഇന്ത്യയുടെ കാലാവസ്ഥ ഭൂമിക; അടിയന്തര പുറന്തള്ളലും പാരിസ്ഥിതിക വെല്ലുവിളികളും
ഇന്ത്യയുടെ വാര്‍ഷിക ഹരിതഗേഹ വാതക (ജിഎച്ച്ജി) പുറന്തള്ളല്‍ കണക്കു പ്രകാരം 2015ല്‍ 3.2 ബില്യണ്‍ മെട്രിക് ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന് തുല്യമായ അളവില്‍ നിന്ന് ഇത് 2024 എത്തിയപ്പോഴേക്കും 3.98ബില്യണ്‍ മെട്രിക് ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന് തുല്യമായി. രാജ്യത്തെ എഴുപത് ശതമാനം വൈദ്യുതി ഉത്പാദനത്തിനുമുള്ള ഊര്‍ജ്ജത്തിനായി കല്‍ക്കരിയെ ആണ് ആശ്രയിക്കുന്നത്.
പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ വിഭവങ്ങള്‍ക്ക് ചെലവേറിയതിനാല്‍ കല്‍ക്കരി ഉത്പാദനവും ഇറക്കുമതിയും വര്‍ധിക്കുന്നു. പരിസ്ഥിതി ആശങ്കകള്‍ വര്‍ധിച്ച് വരുമ്പോഴും ഹരിതോര്‍ജ്ജ ഉറവിടങ്ങളിലേക്ക് മാറാന്‍ നിരവധി പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം കാലാവസ്ഥ വ്യതിയാന പ്രകൃതി ദുരന്തങ്ങള്‍ വര്‍ധിക്കുന്നതും പാരിസ്ഥിതിക ആശങ്കകള്‍ ഉയര്‍ത്തുന്നു. 2024ല്‍ ഇന്ത്യയില്‍ വന്‍തോതില്‍ ഉഷ്‌ണവാതം അനുഭവപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കാലം തെറ്റിയ മഴയും വിനാശകരമായ വെള്ളപ്പൊക്കങ്ങള്‍ക്കും രാജ്യം സാക്ഷ്യം വഹിച്ചു. കടുത്ത വരള്‍ച്ചയും രാജ്യം അഭിമുഖീകരിച്ചു. ഇത് ആരോഗ്യം, സമ്പദ്ഘടന, കൃഷി എന്നിവയെയും സാരമായി ബാധിച്ചു. 2023ലെ സിക്കിം വെള്ളപ്പൊക്കവും കാലാവസ്ഥ വ്യതിയാനവും സംബന്ധിച്ചുള്ള പഠനം വ്യക്തമാക്കിയത് ദക്ഷിണ ലഹോനാക്ക് തടാകത്തിലെ മഞ്ഞുപാളിയുടെ ഉരുകലാണെന്ന് ചൂണ്ടിക്കാട്ടുന്നു. പന്ത്രണ്ട് മടങ്ങ് അധികമായി ഇവ ഉരുകുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു. തത്ഫലമായി 55 ജീവനുകള്‍ നഷ്‌ടമാകുകയും 1200 മെഗാവാട്ട് ശേഷിയുള്ള ഒരു അണക്കെട്ട് തകരുകയും ചെയ്‌തു.

നയപരിപാടികള്‍; കാലാവസ്ഥ കര്‍മ്മ പരിപാടിക്കുള്ള അടിത്തറ
സുസ്ഥിര ഭാവിക്കായി നിരവധി നയച്ചട്ടങ്ങള്‍ ഇന്ത്യയുടെ കാലാവസ്ഥ പരിപാടികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാലാവസ്ഥ വ്യതിയാന ദേശീയ കര്‍മ്മ പരിപാടിയില്‍ (എന്‍എപിസിസി) കാലാവസ്ഥ സംരക്ഷണത്തിനായി നിരവധി പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാരിസ് ഉടമ്പടി കരാര്‍ പ്രകാരം 2005 മുതല്‍ ഇന്ത്യയുടെ ഹരിത ഗേഹ വാതക പുറന്തള്ളല്‍ 45ശതമാനമായി കുറയ്ക്കാനും 2030ഓടെ ഇത് അന്‍പത് ശതമാനമായി കുറയ്ക്കാനും ലക്ഷ്യമിടുന്നു.
2024-25 സാമ്പത്തിക സര്‍വേയുടെ ഇന്ത്യയുടെ സുസ്ഥിര ശ്രമങ്ങളെയും 2070ല്‍ പൂജ്യം ശതമാനം കാര്‍ബണ്‍ പുറന്തള്ളിലേക്ക് എത്തുന്നതില്‍ നേരിടുന്ന വെല്ലുവിളികളെയും കുറിച്ച് ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്. ഇതിനായി അടിസ്ഥാന സൗകര്യ വികസനവും നിര്‍ണായക ധാതുക്കളും ആവശ്യമാണ്. ഇതോടൊപ്പം സാമ്പത്തിക ബുദ്ധിമുട്ടുകളും നിലനില്‍ക്കുന്നു.
കാലാവസ്ഥ പദ്ധതികള്‍ക്കായി സിഒപി29 ലക്ഷ്യപ്രകാരം പ്രതിവര്‍ഷം 300 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ വേണം. 2030ഓടെ ഇതിന് 5.1-6.8 ലക്ഷം കോടി ഡോളര്‍ ചെലവിടേണ്ടി വരും. നാഗരിക സുസ്ഥിരത, തെര്‍മല്‍ പവര്‍, നൂതന കല്‍ക്കരി സാങ്കേതികതകള്‍, ആണവോര്‍ജ്ജം തുടങ്ങിയവയെക്കുറിച്ചും സര്‍വേയില്‍ ഊന്നിപ്പറയുന്നുണ്ട്. ഒപ്പം സൗരോര്‍ജ്ജ പാനല്‍ പോലുള്ള സുസ്ഥിര ഊര്‍ജ്ജ മാലിന്യ പ്രതിസന്ധി കൈകാര്യം ചെയ്യലിനെ കുറിച്ചുള്ള ആശങ്കകളും സര്‍വേ പങ്കുവയ്ക്കുന്നു.
ബജറ്റ് 2025-26 കാലാവസ്ഥ വ്യതിയാനം പരിഹരിക്കാൻ എത്രത്തോളം പണം ചെലവിടുന്നു?
കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന് ഇക്കുറി ബജറ്റില്‍ 3,412.82 കോടി നീക്കി വച്ചിട്ടുണ്ട്. 2025 സാമ്പത്തിക വര്‍ഷത്തെ 3,125.96കോടിയില്‍ നിന്ന് ഒന്‍പത് ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. കേന്ദ്ര പദ്ധതികള്‍ക്കായി 1,060.56 കോടിയും 720 കോടി പരിസ്ഥിതി, വനം, വന്യജീവികള്‍ക്കും, 220 കോടി ഹരിത ഇന്ത്യ ദേശീയ ദൗത്യത്തിനും വേണ്ടിയാണ് നീക്കി വച്ചിട്ടുള്ളത്.
160 കോടി രൂപ മുന്‍ സാമ്പത്തിക വര്‍ഷത്തെ പദ്ധതികള്‍ക്കുള്ള തുടര്‍ച്ചയ്ക്ക് വേണ്ടിയാണ്. പ്രകൃതി വിഭവ സംരക്ഷണത്തിനായുള്ള സാമ്പത്തിക സഹായം 50 കോടി കോടിരൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. 290 കോടി രൂപ പ്രൊജക്‌ട് ടൈഗറിനും പ്രൊജക്‌ട് എലഫെന്‍റിനുമായി നീക്കി വച്ചിട്ടുണ്ട്. ജൈവ വൈവിധ്യ സംരക്ഷണത്തോടുള്ള പ്രതിബദ്ധതയും എടുത്ത് കാട്ടുന്നു.
കാലാവസ്ഥ ഇഴുകിച്ചേരല്‍ ചെലവുകള്‍ക്കായുള്ള തുക 3.7ശതമാനത്തില്‍ നിന്ന് 2016-2022 സാമ്പത്തിക വര്‍ഷങ്ങള്‍ക്കിടെ 5.6ശതമാനമായി വര്‍ദ്ധിപ്പിച്ചു. കാലാവസ്ഥ പ്രതിസന്ധികളെ നേരിടാനുള്ള ഇന്ത്യയുടെ നിക്ഷേപത്തില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഹരിത സാങ്കേതികത നിര്‍മാണം, കൂടുതല്‍ പണം കണ്ടെത്തല്‍, കാലാവസ്ഥ വ്യതിയാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കൃഷികള്‍ എന്നിവയ്ക്കും ബജറ്റില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. സുപ്രധാന ശ്രമങ്ങളായ ദേശീയ ഉത്പാദന ദൗത്യം, ഉയര്‍ന്ന ശേഷിയുള്ള വിത്തുകള്‍, ആണവോര്‍ജ്ജ ദൗത്യം എന്നിവയും ആഭ്യന്തര സുസ്ഥിര ഊര്‍ജ്ജോത്പാദനം ലക്ഷ്യമിട്ടാണ്.
സ്വകാര്യ മേഖലയിലെ ഗവേഷണങ്ങള്‍, വികസനം, നൂതനത പ്രവര്‍ത്തനങ്ങള്‍ എന്നിവ ലക്ഷ്യമിട്ടുള്ള 20,000 കോടി രൂപയുടെ പദ്ധതിയാണ് ബജറ്റിലെ മറ്റൊരു സുപ്രധാന നിര്‍ദ്ദേശം. ഇതിലൂടെ സുസ്ഥിര സാങ്കേതിക കണ്ടുപിടുത്തങ്ങള്‍ക്ക് വേഗം കൂട്ടാനാകും. സുസ്ഥിര ഊര്‍ജ്ജ ഉത്‌പാദകര്‍ക്ക് ആഗോളതലത്തില്‍ കാര്യക്ഷമമായ മത്സരം കാഴ്‌ച വയ്ക്കാനുതകം വിധം വായ്‌പ പദ്ധതി വര്‍ദ്ധിപ്പിക്കാനും ബജറ്റില്‍ വ്യവസ്ഥയുണ്ട്. ഇത് നഗര വികസനവും ജല സുരക്ഷയും ഉറപ്പാക്കുന്നു.
2047 വികസിത് ഭാരത് ലക്ഷ്യത്തിന് ഉതകും ഒരു ദേശീയ ദൗത്യവും സുസ്ഥിരത ലക്ഷ്യമിട്ട് ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാഗരിക സുസ്ഥിരതയും ജലസുരക്ഷയും ലക്ഷ്യമിട്ടും നിര്‍ണായക നിക്ഷേപമുണ്ട്. ഒരു ലക്ഷം കോടി രൂപയുടെ നാഗരിക വെല്ലുവിളി ഫണ്ട് നഗരങ്ങളെ ഹരിത ആസൂത്രണത്തിലൂടെ സാമ്പത്തിക കേന്ദ്രങ്ങളാക്കുകയും സുസ്ഥിര നഗര വികസനം സാധ്യമാക്കുകയുമാണ് ലക്ഷ്യമിടുന്നത്. ജല്‍ ജീവന്‍ ദൗത്യത്തിലൂടെ സുപ്രധാന ആരോഗ്യ -പരിസ്ഥിതി വിഷയങ്ങള്‍ പരിഹരിച്ച് കൊണ്ട് എല്ലാവര്‍ക്കും ശുദ്ധ ജലമെന്ന ലക്ഷ്യമാണുള്ളത്.
ഇതിന് പുറമെ വനിത സംരംഭകര്‍ക്കും അസംഘടിത തൊഴിലാളികള്‍ക്കും സൂക്ഷ്‌മ- ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കും സാമ്പത്തിക സഹായം വര്‍ദ്ധിപ്പിച്ച് കൊണ്ട് സാമൂഹ്യ കമ്പനികളെ പ്രോത്സാഹിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ഈ പദ്ധതികളെല്ലാം സാമ്പത്തിക വികസനം ലക്ഷ്യമിട്ടും സുസ്ഥിര നാഗരിക ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയുമാണ്.
സുസ്ഥിര ഊര്‍ജ്ജ നിക്ഷേപങ്ങള്‍
സുസ്ഥിര ഊര്‍ജ്ജ ഉപയോഗം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജോത്പാദനം വര്‍ദ്ധിക്കാനുള്ള നിക്ഷേപം വന്‍തോതില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഹരിത ഇടനാഴിക്കായി 7,453 കോടി രൂപയും നീക്കി വച്ചിട്ടുണ്ട്. സുസ്ഥിര ഊര്‍ജ്ജം ഉപയോഗിച്ചുള്ള വൈദ്യുതീകരണമാണ് ഇതിനായി ഉപയോഗിക്കുന്നത്. 2047ഓടെ ആണവോര്‍ജ്ജ ഉത്പാദനം 100 ജിഗാവാട്ട് ആക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ചെറിയ ന്യൂക്ലിയാര്‍ റിയാക്‌ടറുകളാകും ഇതിനായി ഉപയോഗിക്കുക. കുറഞ്ഞ കാര്‍ബണ്‍ പുറന്തള്ളലുമേ ഇതിനുണ്ടാകൂ.
കാലാവസ്ഥ ലക്ഷ്യങ്ങള്‍ നേരിടുന്നതിലുള്ള വെല്ലുവിളികള്‍
സുസ്ഥിര വികസനത്തിലേക്കുള്ള ഇന്ത്യയ്ക്ക് യാത്രയ്ക്ക് മുന്നില്‍ നിരവധി വെല്ലുവിളികളുണ്ട്. രാജ്യത്തിനകത്തും പുറത്തും നിന്നുമുള്ള പരിമിതമായ കാലാവസ്ഥ സാമ്പത്തിക സഹായങ്ങള്‍. കാലാവസ്ഥ പരിപാടികള്‍ നടപ്പാക്കുന്നതിലുള്ള കാലതാമസം, ഉദ്യോഗസ്ഥവൃന്തത്തിന്‍റെ കാര്യക്ഷമതയില്ലായ്‌മ, ഇതിനെല്ലാം ഉപരി ഹരിത പദ്ധതികളില്‍ സ്വകാര്യ മേഖലയുടെ ഇടപെടല്‍ എന്നിവ ഇതിനെ പിന്നോട്ടടിക്കുന്നു. ഇതിനെയെല്ലാം അതിജീവിക്കണമെങ്കില്‍ കൂടുതല്‍ പണം ആവശ്യമാണ്. ഇതിന് പുറമെ നയങ്ങളിലും പരിഷ്ക്കാരങ്ങള്‍ വേണം. സുപ്രധാനമായി ശക്തമായ പൊതു സ്വകാര്യ പങ്കാളിത്തവും ആവശ്യമാണ്.
ആഗോളതാരതമ്യപ്പെടുത്തല്‍; ഇന്ത്യയുടെ കാലാവസ്ഥ നയങ്ങള്‍ പ്രദാന സാമ്പത്തിക ശക്തികളുമായി താരതമ്യം ചെയ്യല്‍
അമേരിക്ക മൊത്ത ആഭ്യന്തര ഉത്പാദനത്തിന്‍റെ 1.2 ശതമാനം കാലാവസ്ഥ മേഖലയ്ക്ക് വേണ്ടി ചെലവിടുന്നു. ചൈനയാകട്ടെ 0.49ശതമാനമാണ് ഈ മേഖലയ്ക്ക് വേണ്ടി നീക്കി വയ്ക്കുന്നത്. 2023ല്‍ ചൈന ഏകദേശം 563.3 ബില്യണ്‍ യുവാന്‍ അതായത് 8700 കോടി അമേരിക്കന്‍ ഡോളര്‍ ഊര്‍ജ്ജ സംരക്ഷണത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി ചെലവിട്ടു.
അതായത് 17.7 ലക്ഷം കോടി അമേരിക്കന്‍ ഡോളറിന്‍റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്‍റെ 0.49ശതമാനം. ഇന്ത്യയുടെ പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന വകുപ്പിനായി 4000 കോടി രൂപയാണ് 2025 സാമ്പത്തിക വര്‍ഷം നീക്കി വച്ചത്. അതായത് പൊതുവ്യയത്തിന്‍റെ 0.08ശതമാനം. അമേരിക്കയുടേതിനെയും ചെനയുടേതിനെയും അപേക്ഷിച്ച് നിര്‍ണായകമായ കുറവാണ് ഇന്ത്യയുടെ കാലാവസ്ഥ ചെലവ്. അത് കൊണ്ട് തന്നെ ഈ മേഖലയില്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രതിബദ്ധത പുലര്‍ത്തേണ്ടതുണ്ട്.
ബജറ്റ് 2025; 2070ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ പൂജ്യത്തിലേക്ക് എത്തിക്കുക
2025-26 ബജറ്റില്‍ കാലാവസ്ഥ വിഷയങ്ങള്‍ സാമ്പത്തിക ആസൂത്രണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യയുടെ സുസ്ഥിരതയും ഹരിത വളര്‍ച്ചാ നേതൃത്വവും ബജറ്റില്‍ ഊന്നിക്കാട്ടിയിട്ടുണ്ട്. എങ്കിലും 2070ല്‍ പൂജ്യം എന്ന ലക്ഷ്യത്തിലേക്ക് എത്തണമെങ്കില്‍ ഇനിയും ബഹുദൂരം പോകാനുണ്ട്. ഹരിത ഫണ്ടിംഗ് വര്‍ദ്ധിപ്പിക്കുക, കാര്‍ബണ്‍ വിപണി മെച്ചപ്പെടുത്തുക, മെച്ചപ്പെട്ട പദ്ധതികള്‍ കല്‍ക്കരി ഖനി തൊഴിലാളികള്‍ക്ക് വേണ്ടി നടപ്പാക്കുക എന്നിവയും വേണ്ടിയിരിക്കുന്നു.
ബജറ്റില്‍ കാലാവസ്ഥ പ്രവര്‍ത്തനങ്ങള്‍ക്കായി കൃത്യമായ പ ദ്ധതികളുണ്ടെങ്കിലും ഇതിന്‍റെ വിജയം എങ്ങനെ നടപ്പാക്കുന്നുവെന്നതിലും ആഗോള പങ്കാളിത്തത്തെയും ആശ്രയിച്ചിരിക്കുന്നു. ഇന്ത്യയുടെ ധനകാര്യ നയങ്ങള്‍ പരിസ്ഥിതി വിഷയങ്ങളുമായി ബന്ധിപ്പിച്ച് വേണം. സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം കാലാവസ്ഥ ലക്ഷ്യങ്ങളും ഉറപ്പാക്കണം. പൊതു സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കണം. മെച്ചപ്പെട്ട നയങ്ങള്‍ നടപ്പാക്കണം. സുസ്ഥിര ഭാവിക്കായി സാമ്പത്തിക സഹായങ്ങളും മെച്ചപ്പെടുത്തണം.