കൊച്ചി:ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ തോല്‍വികള്‍ക്ക് വിരാമമിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ്. ചെന്നൈയിന്‍ എഫ്‌സിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് മുക്കിയത്. മൂന്ന് തുടര്‍ തോല്‍വികള്‍ക്ക് ശേഷമാണ് കൊമ്പന്മാര്‍ വിജയ വഴിയിലേക്ക് തിരികെ എത്തുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ജെസ്യൂസ് ജിമെനസ് , നോവ സദോയി, രാഹുല്‍ കെപി എന്നിവര്‍ ബ്ലാസ്‌റ്റേഴ്‌സിനായി ഗോളടിച്ചു. സ്വന്തം തട്ടകമായ കലൂരില്‍ വമ്പന്‍ ആധിപത്യത്തോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് കളി പിടിച്ചത്. മത്സരത്തിന്‍റെ 62 ശതമാനവും ആതിഥേയരായിരുന്നു പന്ത് കയ്യാളിയത്.
ആദ്യ പകുതിയില്‍ മികച്ച അവസരങ്ങള്‍ സൃഷ്‌ടിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സിന് ഗോളടിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍ 56-ാം മിനിട്ടില്‍ ജെസ്യൂസ് ജിമെനസ് ആദ്യവെടിപൊട്ടിച്ചു. കോറോയുടെ ഷോട്ട് താരം ചെന്നൈയില്‍ വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു.
ALSO READ:സന്തോഷ് ട്രോഫി: വീണ്ടും കേരളത്തിന്‍റെ ഗോള്‍ മഴ, പുതുച്ചേരിയെ 7 ഗോളിന് തകര്‍ത്തു
70-ാം മിനിട്ടില്‍ നോഹ ലീഡ് വര്‍ധിപ്പിച്ചു. ലൂണയാണ് അസിസ്റ്റ്. ഒടുവില്‍ ഇഞ്ചുറി ടൈമില്‍ നോഹയുടെ അസിസ്റ്റില്‍ സ്‌കോര്‍ ചെയ്‌ത രാഹുല്‍ ടീമിന്‍റെ ഗോള്‍ പട്ടിക തികച്ചു. വിജയത്തോടെ ഒമ്പത് മത്സരങ്ങളില്‍ നിന്നും 11 പോയിന്‍റുമായി എട്ടാമതാണ് ബ്ലാസ്‌റ്റേഴ്‌സ്. ഇത്രയും മത്സരങ്ങളില്‍ നിന്നും 12 പോയിന്‍റുമായി ആറാമതാണ് ചെന്നൈയിന്‍.