ഹൈദരാബാദ്: 2024 ലെ പ്രഥമ അണ്ടർ-19 വനിതാ ഏഷ്യാ കപ്പിൽ ഇന്ത്യ ജേതാക്കളായി. ബംഗ്ലാദേശിനെ 41 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 117 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 18.3 ഓവറിൽ ബംഗ്ലാദേശ് 77 റൺസിൽ എല്ലാവരും പുറത്തായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ക്വാലാലംപൂരിലെ ബയുമാസ് ഓവലിൽ നടന്ന മത്സരത്തില്‍ ഗൊംഗഡി തൃഷയും ബൗളർമാരും അസാധാരണ പ്രകടനമാണ് നടത്തിയത്. കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയിൽ നടന്ന വനിതാ ടി20 ലോകകപ്പിൽ ഇന്ത്യയുടെ വിജയശില്പിയായിരുന്ന തൃഷയാണ് കന്നി ഏഷ്യാ കപ്പ് കിരീടം ഉറപ്പാക്കാൻ ഇന്ത്യയെ സഹായിച്ചത്.തൃഷ ഒഴികെയുള്ള ബാറ്റർമാര്‍ക്കൊന്നും വലിയ സ്‌കോര്‍ നേടാന്‍ കഴിഞ്ഞില്ല.
തൃഷ 47 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം 52 റൺസെടുത്തു.12 പന്തിൽ 17 റൺസ് നേടി അവസാന ഫിനിശിങ് നൽകിയ മിഥില വിനോദും മികച്ച ഇന്നിങ്സാണ് കളിച്ചത്. ഇന്ത്യൻ ബൗളിങ് നിരയിൽ ആയുഷി ശുക്ല മൂന്ന് വിക്കറ്റുകളെടുത്തു. സോനം യാദവും പാരുണിക സിസോദിയയും രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി.
ബംഗ്ലാദേശിനായി മൊസമ്മത് ഇവയും സുമയ്യ അക്തറും തിളങ്ങാത്തതിനാല്‍ ടീമിന് മികച്ച തുടക്കം ലഭിച്ചില്ല. ഓപ്പണിങ് താരം ഫഹോമിദ ചോയയും ജുവൈരിയ ഫെർദൂസും യഥാക്രമം 18, 22 റൺസെടുത്തു.രണ്ടാം ഓവറിൽ വിജെ ജോഷിത ഈവയെ ഡക്കിന് പുറത്താക്കിയതോടെ ഇന്ത്യ കളിയുടെ നിയന്ത്രണം നിലനിർത്തി.
40 പന്തുകൾക്കുള്ളിൽ വെറും 21 റൺസിന് അവസാന ഏഴ് വിക്കറ്റുകൾ നഷ്ടപ്പെട്ട ബംഗ്ലാദേശിന് ബാറ്റിങ് തകർച്ചയാണ് നേരിട്ടത്. അടുത്ത വർഷം നടക്കുന്ന അണ്ടർ 19 ലോകകപ്പിൽ ഈ മുന്നേറ്റം നടത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
Also Read:സന്തോഷ് ട്രോഫി: അപരാജിത കുതിപ്പ് തുടരുന്ന കേരളം ഇന്ന് ഡൽഹിയെ നേരിടും - SANTOSH TROPHY