ETV Bharat / state

പുതിയ സ്‌കോളർഷിപ്പുകൾ, മികവിന്‍റെ കേന്ദ്രങ്ങൾ; വിദ്യാഭ്യാസ മേഖലയ്‌ക്ക് വാരിക്കോരി നൽകി സംസ്ഥാന ബജറ്റ് - KERALA BUDGET 2025

കുസാറ്റിൽ ന്യൂറോ ഡീജെനറേഷൻ ആൻഡ് ബ്രെയിൻ ഹെൽത്ത് മികവിൻ്റെ കേന്ദ്രം സ്ഥാപിക്കുന്നതിന് 69 കോടി രൂപ വകയിരുത്തിയെന്ന് മന്ത്രി കെഎൻ ബാലഗോപാൽ.

KERALA BUDGET EDUCATION SECTOR  BUDGET 2025  കേരള ബജറ്റ്  K N BALAGOPAL
KERALA BUDGET 2025 EDUCATION SECTOR (ETV Bharat)
author img

By ETV Bharat Kerala Team

Published : Feb 7, 2025, 2:54 PM IST

തിരുവനന്തപുരം: നാഷണൽ ഇൻസ്‌റ്റിറ്റ്യൂഷൻ റാങ്കിങ് ഫ്രെയിംവർക്കിൽ (എൻഐആർഎഫ്) കേരള, എംജി, കുസാറ്റ് സർവകലാശാലകൾ 2021 മുതൽ ആദ്യ 50ൽ സ്ഥാനം നിലനിർത്തി വരുന്നതായി മന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. 2024 റാങ്കിങ് പ്രകാരം കേരള സർവകലാശാല 21ാമതും കുസാറ്റ് 34ാമതും എംജി സർവകലാശാല 37ാമതുമാണ്.

മുൻ ബജറ്റുകളിൽ പ്രഖ്യാപിച്ച സംസ്ഥാനത്തെ സർവകലാശാലകളിലെ പശ്ചാത്തല സൗകര്യ വികസനം നന്നായി പുരോഗമിച്ചു വരുന്നതായി മന്ത്രി അറിയിച്ചു. അന്താരാഷ്‌ട്ര ഹോസ്‌റ്റലിന്‍റെയും ട്രാൻസ്ലേഷണൽ റിസർച്ച് സെന്‍ററുകളുടെയും നിർമാണം ആരംഭിക്കുന്നതിനുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. മൂന്ന് സർവകലാശാലകളിൽ മികവിന്‍റെ കേന്ദ്രം ആരംഭിക്കുന്നതിനുള്ള ഭരണാനുമതി നൽകി കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു.

കുസാറ്റിൽ ന്യൂറോ ഡീജെനറേഷൻ ആൻഡ് ബ്രെയിൻ ഹെൽത്ത് മികവിൻ്റെ കേന്ദ്രം (Centre of Excellence in Neuro Degeneration and Brain Health) സ്ഥാപിക്കുന്നതിന് 69 കോടി രൂപയും എംജി സർവകലാശാലയിൽ നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി മികവിൻ്റെ കേന്ദ്രം (Centre of Excellence in Nano Science and Nano Technology) സ്ഥാപിക്കുന്നതിന് 62 കോടി രൂപയും കേരള സർവകലാശാലയിൽ താണു പദ്‌മനാഭൻ സെന്‍റർ ഫോർ എക്‌സലൻസ് ഇൻ ആസ്‌ട്രോണമി ആൻഡ് ആസ്‌ട്രോ ഫിസിക്‌സും (Thanu Padmanabhan Centre of Excellence in Astronomy and Astrophysics) സ്ഥാപിക്കുന്നതിന് തത്വത്തിൽ ഭരണാനുമതി നൽകി കഴിഞ്ഞു.

ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കമ്മിഷൻ ശുപാർശകളുടെ അടിസ്ഥാനത്തിൽ ഏഴ് മികവിന്‍റെ കേന്ദ്രങ്ങൾ കൂടി സ്ഥാപിക്കാൻ ഭരണാനുമതി നൽകി കഴിഞ്ഞു.

  • സെന്‍റർ ഓഫ് എക്‌സലൻസ് ഫോർ ടീച്ചിങ്, ലേണിങ് & ട്രെയിനിങ്
  • കേരള ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ സയൻസ് ടെക്നോളജി & ഇന്നവേഷൻ
  • കേരള ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് ലീഗൽ സ്‌റ്റഡീസ് (KIAS)
  • കേരള നെറ്റ്‌വർക്ക് ഫോർ റിസർച്ച് സപ്പോർട്ട് ഇൻ ഹയർ എഡ്യൂക്കേഷൻ (KNRSHE)
  • സെന്‍റർ ഫോർ ഇൻഡിജിനസ് പീപ്പിൾസ് എഡ്യൂക്കേഷൻ (CIPE)
  • കേരള ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ ജെൻഡർ ഇക്വാളിറ്റി
  • കേരള ലാംഗ്വേജ് നെറ്റവർക്ക്

സർവകലാശാലകളിലെയും എഞ്ചിനീയറിങ് കോളജുകളിലെയും ഉന്നതവിദ്യാഭ്യാസ കൗൺസിലിന്‍റെയും മേൽപ്പറഞ്ഞ മികവിന്‍റെ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് ആദ്യഘട്ടമായി 25 കോടി രൂപ വകയിരുത്തിയതായി മന്ത്രി പറഞ്ഞു.

ഗവേഷണ മേഖലയിലെ മികവിന്‍റെ കേന്ദ്രങ്ങൾ: ശാസ്‌ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള കേരള സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സ്, ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്‌റ്റഡീസ്, സെന്‍റർ ഓഫ് എക്‌സലൻസ് ഇൻ ന്യൂട്രാസ്യൂട്ടിക്കൽസ്, സെന്‍റർ ഫോർ എക്‌സലൻസ് ഇൻ മൈക്രോബയോം എന്നീ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തി സംസ്ഥാനത്തിന്‍റെ ഗവേഷണ ശേഷി വർധിപ്പിക്കുവാനും നവ ആശയങ്ങളെ ഉത്‌പാദിപ്പിക്കുവാനും സജ്ജമാക്കുമെന്ന് കെഎൻ ബാലഗോപാൽ പറഞ്ഞു. അഞ്ച് വർഷ കാലയളവിൽ ഈ സ്ഥാപനങ്ങൾക്ക് യഥാക്രമം 2535 ലക്ഷം, 1862.29 ലക്ഷം, 1399,84 ലക്ഷം, 1656.98 ലക്ഷം സാമ്പത്തിക വിഹിതം അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിജ്ഞാന കേരളം - ജനകീയ ക്യാമ്പയിൻ: വിവിധ കോഴ്‌സുകളിൽ അവസാന വർഷം പഠിക്കുന്ന അഞ്ച് ലക്ഷം വിദ്യാർഥികളെ നൈപുണ്യ പരിശീലനം നൽകി തൊഴിൽ പ്രാപ്‌തരാക്കുക, പഠനം പൂർത്തീകരിച്ചവരെ ശരിയായി തയ്യാറെടുപ്പിച്ച് തൊഴിൽ മേളകളിലൂടെ തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെയുള്ള ജനകീയ ക്യാമ്പയിനാണ് വിജ്ഞാന കേരളം. ഇത് 2025-26ലെ ഒരു പ്രധാന വികസന പദ്ധതി ആയിരിക്കുമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.

വിദ്യാർഥികൾക്ക് അവരുടെ അഭിരുചിക്കും പഠനത്തിനും അനുയോജ്യമായതും തൊഴിൽ ലഭിക്കാൻ സാധ്യതയുള്ളതുമായ സ്‌കിൽ കോഴ്‌സുകൾ ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു. പദ്ധതിയിൽ അധ്യാപക മെൻ്റർമാർക്ക് പുറമേ 50,000 സന്നദ്ധ പ്രൊഫഷണൽ മെൻ്റർമാരെയും അണിനിരത്തും. പരമാവധി കുട്ടികൾക്ക് ക്യാമ്പസ് പ്ലെയ്‌സ്‌മെൻ്റ് ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്‌കിൽ കോഴ്‌സുകൾക്കുള്ള തദ്ദേശഭരണ സ്ഥാപനങ്ങളുടെ മാച്ചിങ് ഗ്രാന്‍ഡായും വിജ്ഞാന കേരളം ആഗോള സംഗമം സംഘടിപ്പിക്കുന്നതിനും പദ്ധതിയുടെ പരിശീലനത്തിനും പ്രചാരണത്തിനുമായും 20 കോടി രൂപ വകയിരുത്തുന്നതായി മന്ത്രി പറഞ്ഞു. പഠനം പൂർത്തീകരിച്ച തൊഴില്‍ അന്വേഷകർക്കായുള്ള ആദ്യത്തെ മെഗാ ജോബ് എക്‌സ്‌പോ 2025 ഫെബ്രുവരിയിൽ നടക്കും. തുടർന്ന് ഏപ്രിൽ മുതൽ പ്രാദേശിക ജോബ് ഡ്രൈവുകളും പ്രതിമാസം രണ്ട് മെഗാ ജോബ് എക്‌സ്‌പോ വീതവും സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. മൂന്ന് മുതൽ അഞ്ച് ലക്ഷം തൊഴിലവസരങ്ങളാണ് ഓരോ മെഗാ ജോബ് എക്‌സ്‌പോകളിലും ലഭ്യമാക്കുക.

കേരള നോളഡ്‌ജ് ഇക്കോണമി മിഷൻ്റെ ഡിജിറ്റൽ വർക്ക് ഫോഴ്‌സ് മാനേജ്മെൻ്റ് സിസ്‌റ്റത്തിൽ (DWMS) രജിസ്‌റ്റർ ചെയ്‌ത ഏതൊരാൾക്കും ജോലിക്ക് അപേക്ഷിക്കാം. ഇവരെ സഹായിക്കാൻ എല്ലാ ബ്ലോക്കിലും മുനിസിപ്പാലിറ്റിയിലും ജോബ് സ്‌റ്റേഷനുകൾ ഉണ്ടാകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ക്യാമ്പയിന്‍റെ പ്രചാരണത്തിനും പരിശീലനങ്ങൾക്കും തൊഴിൽ മേളകളുടെ സംഘാടനത്തിനും റിസോഴ്‌സ് പേഴ്‌സൺസിന്‍റെയും മറ്റും ചെലവുകൾക്കായി 20 കോടി രൂപ അധികമായി അനുവദിക്കുന്നതായും അദ്ദേഹം അറിയിച്ചു.

സ്‌കൂൾ ഗണിതപഠനം കൂടുതൽ മെച്ചപ്പെടുത്താനായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ മൂന്നാം ക്ലാസ് വിദ്യാർഥികൾക്കായി നടപ്പിലാക്കുന്ന പദ്ധതിയാണ് മഞ്ചാടി. 14 ജില്ലകളിലെ 1400 സ്‌കൂളുകളിലെ 2100 ഓളം ക്ലാസ് മുറികളിൽ പദ്ധതി നടപ്പിലാക്കുന്നതിനായി 2.8 കോടി രൂപ വകയിരുത്തി.

ന്യൂനപക്ഷ സ്കോളർഷിപ്പ്: ന്യൂനപക്ഷ വിഭാഗങ്ങളിലെ ഒന്ന് മുതൽ എട്ടാം ക്ലാസുകളിലുളള കുട്ടികൾക്ക് സ്‌കോളർഷിപ്പ് നൽകുന്നതിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറിയിട്ടുണ്ട്. സ്‌കോളർഷിപ്പുകൾ നിഷേധിക്കപ്പെട്ട കുട്ടികൾക്ക് തുടർന്നും സ്‌കോളർഷിപ്പ് നൽകുന്നതിന് സംസ്ഥാന സർക്കാർ ആരംഭിച്ച മാർഗദീപം പദ്ധതിക്കായി 20 കോടി രൂപ വകയിരുത്തിയതായി മന്ത്രി പറഞ്ഞു.

മാത്രമല്ല കേന്ദ്ര ഗവൺമെൻ്റ് നിർത്തലാക്കിയ മൗലാനാ ആസാദ് ദേശീയ റിസർച്ച്‌ ഫെല്ലോഷിപ്പിന് പകരം സംസ്ഥാന സർക്കാർ ആരംഭിച്ച ഫെല്ലോഷിപ്പ് പദ്ധതിക്കായി 6 കോടി രൂപയും വകയിരുത്തി. അഞ്ച് വർഷത്തിനുള്ളിൽ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ പട്ടികജാതി പട്ടികവർഗ വിദ്യാർഥികളുടെ എൻറോൾമെന്‍റ് ഇരട്ടിയാക്കുമെന്ന് കെഎൻ ബാലഗോപാൽ പറഞ്ഞു.

കേരള ഫിഷറീസ് ആന്‍ഡ് ഓഷ്യൻ സ്‌റ്റഡീസ് സർവകലാശാല കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ സർക്കാർ അനുവദിച്ച് നൽകിയ 5.0935 ഹെക്‌ടർ ഭൂമിയിൽ പുതിയ ഫിഷറീസ് കോളജ് പ്രവർത്തനമാരംഭിച്ചു. കേരള ഫിഷറീസ് ആന്‍ഡ് ഓഷ്യൻ സ്‌റ്റഡീസ് സർവകലാശാലയുടെ ശാക്തീകരണത്തിനും ഗവേഷണ, വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾക്കുമായി 35.50 കോടി രൂപ വകയിരുത്തി. ഇത് മുൻവർഷത്തേക്കാൾ രണ്ട് കോടി രൂപ അധികമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

പൊതുവിദ്യാഭ്യാസം: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ആകെ 376 സ്‌കൂൾ കെട്ടിടങ്ങളുടെ നിർമാണം ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം പൂർത്തിയാക്കിയിട്ടുണ്ട്. 400ൽ അധികം സ്‌കൂൾ കെട്ടിടങ്ങളുടെ നിർമാണം പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 2021 മെയ് മാസത്തിന് ശേഷം സർക്കാർ/എയ്‌ഡഡ് മേഖലകളിലായി 30,564 അധ്യാപക നിയമനങ്ങൾ നടത്തി കൂടാതെ 2612 അനധ്യാപക നിയമനങ്ങളും നടത്തിയതായി മന്ത്രി അറിയിച്ചു. കുടിശികയായിരുന്ന എൽഎസ്എസ് യുഎസ്‌എസ് സ്‌കോളർഷിപ്പ് തുക ഇനത്തിൽ രേഖകൾ സമർപ്പിച്ച വിദ്യാർഥികൾക്ക് 27.61 കോടി രൂപ വിതരണം ചെയ്‌തു. വിദ്യാകിരണം പദ്ധതി വഴി 47,673 ലാപ്ടോപ്പുകളും ഹൈടെക് പദ്ധതി വഴി 16,500 ലാപ്ടോപ്പുകളും രണ്ട് വർഷത്തിനുള്ളിൽ നൽകിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ പരിഷ്‌കരണങ്ങളാണ് ഈ ഗവൺമെന്‍റ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. സ്‌കൂൾ പാഠ്യപദ്ധതി സമഗ്രമായും കാലികമായും പരിഷ്‌കരിച്ച് കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസരംഗത്ത് നാല് വർഷ ബിരുദ സമ്പ്രദായം ഫലപ്രദമായി നടപ്പാക്കി തുടങ്ങി. ഉന്നത വിദ്യാഭ്യാസ മേഖലയിലും സിലബസും കരിക്കുലവും ബോധന രീതികളും ആധുനിക കാലത്തിൻ്റെ ആവശ്യങ്ങൾക്കനുസരിച്ച് പരിഷ്‌കരിക്കുകയാണെന്ന് മന്ത്രി അറിയിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഈ മാറ്റങ്ങൾ സുഗമമായി നടപ്പിലാക്കുന്നതിന് കേരളത്തിലെ സ്‌കൂൾ അധ്യാപകർക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർക്കും പരിഷ്‌കാരങ്ങളെക്കുറിച്ചും ബോധനരീതികളെക്കുറിച്ചും വിപുലമായ പരിശീലന പരിപാടികൾ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നതായി മന്ത്രി പറഞ്ഞു. ഇതിനായി സ്‌കൂൾ വിദ്യാഭ്യാസത്തിന് അഞ്ച് കോടി രൂപയും ഉന്നത വിദ്യാഭ്യാസത്തിന് രണ്ട് കോടി രൂപയും ഉൾപ്പെടെ ഏഴ് കോടി രൂപ നീക്കിവച്ചുവെന്ന് കെഎൻ ബാലഗോപാൽ പറഞ്ഞു.

2025-26 സാമ്പത്തിക വർഷം വിദ്യാഭ്യാസ മേഖലയ്ക്ക് ആകെ അടങ്കൽ തുകയായി 2391.13 കോടി രൂപ വകയിരുത്തി. ഇത് മുൻവർഷത്തേക്കാൾ 111.84 കോടി രൂപ അധികമാണ്. സ്‌കൂൾ വിദ്യാഭ്യാസ മേഖലയ്ക്ക് 1083.82 കോടി രൂപ നീക്കിവച്ചതായി മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 84.28 കോടി രൂപ വകയിരുത്തി. സ്‌കൂളുകളിൽ സ്‌മാർട്ട് ക്ലാസ് മുറികൾ, ഓഫിസുകളുടെ അടിസ്ഥാന സൗകര്യ വികസനം, സ്‌ത്രീ സൗഹൃദ ശുചിമുറികൾ, മൂത്രപ്പുരകൾ തുടങ്ങിയവ ഉൾപ്പെടുന്ന ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ ബ്ലോക്കുകൾ/മുറികൾ നിർമിക്കുന്നതിന് 60 കോടി രൂപ നീക്കിവച്ചു.

സിഎം കിഡ് സ്കോളർഷിപ്പ്: കേരളത്തിൽ പൊതുവിദ്യാലയങ്ങളിലെ നാല്, ഏഴ് ക്ലാസുകളിലെ കുട്ടികൾക്കായി നടത്തുന്ന എൽഎസ്എസ്‌, യുഎസ്എസ് സ്‌കോളർഷിപ്പ് പരീക്ഷ CM-KID (Chief Minister's Knowledge, Intelligence and Diligence Scholarship) എന്ന് പുനർനാമകരണം ചെയ്യുന്നതായി മന്ത്രി അറിയിച്ചു. ബാരിയർ ഫ്രീ സ്‌കൂളുകളിലെ ഭിന്നശേഷി സൗഹൃദ അടിസ്ഥാന സൗകര്യ വികസനത്തിനായി പ്രത്യേക പഠന സഹായികളും ഉപകരണങ്ങളും ലഭ്യമാക്കുന്നതിനായി 10 കോടി രൂപ വകയിരുത്തി.

കേരളീയ ശൈലികൊണ്ട് ശ്രദ്ധേയമായ ഒരു നൂറ്റാണ്ട് പിന്നിട്ട നിരവധി പൈതൃക കെട്ടിടങ്ങൾ വിദ്യാഭ്യാസ മേഖലയിലുണ്ട്. ഇത്തരം പൈതൃക കെട്ടിടങ്ങളുടെ നവീകരണത്തിനും സംരക്ഷണത്തിനുമായി 2.80 കോടി രൂപ വകയിരുത്തുന്നതായി മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു.

Also Read: ബജറ്റ് പ്രഖ്യാപനം: കെഎസ്ആര്‍ടിസി വികസനത്തിന് 178.96 കോടി; ഡീസല്‍ ബസ് വാങ്ങാന്‍ 107 കോടി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.