അയോധ്യ: രാമജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യപൂജാരി മഹന്ത് സത്യേന്ദ്ര ദാസ് ബുധനാഴ്‌ച അന്തരിച്ചു. മസ്‌തിഷ്‌കാഘാതത്തെ തുടർന്ന് 85 കാരനായ മഹന്ത് സത്യേന്ദ്ര ദാസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. ഈ മാസം ആദ്യം സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (SGPGI) അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി മഹന്ത് സത്യേന്ദ്ര ദാസിന്‍റെ ആരോഗ്യനില വഷളായിരുന്നു. ജനുവരി 29 ന് മസ്‌തിഷ്‌കാഘാതത്തെ തുടർന്ന് അദ്ദേഹത്തെ അയോധ്യയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഫെബ്രുവരി 4 ന് ലഖ്‌നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്റി.
"രാം മന്ദിറിലെ മുഖ്യപുരോഹിതൻ സതേന്ദ്ര ദാസ് ജി ഇന്ന് അന്തരിച്ചു. ഫെബ്രുവരി 3 ന് ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തെ ന്യൂറോളജി വാർഡിലെ എച്ച്‌ഡിയുയിൽ (ഹൈ ഡിപൻഡൻസി യൂണിറ്റ്) പ്രവേശിപ്പിച്ചിരുന്നു," എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 85 കാരനായ അദ്ദേഹം 1993 മുതൽ ക്ഷേത്രത്തില്‍ സേവനം അനുഷ്‌ഠിച്ചു വരികയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര സംവാദ് കേന്ദ്രമാണ് സത്യേന്ദ്ര ദാസിന്‍റെ വിയോഗം അറിയിച്ചത്. നിർവാണി അഖാരയിൽ നിന്നുള്ള ദാസ്, അയോധ്യയില്‍ എത്തുന്നവര്‍ക്ക് അടുത്ത് ഇടപെഴകാൻ പറ്റിയ സന്യാസിമാരിൽ ഒരാളായിരുന്നു. അയോധ്യയെയും രാമക്ഷേത്ര വികസനങ്ങളെയും കുറിച്ചുള്ള വിശദാംശങ്ങള്‍ രാജ്യത്തുടനീളമുള്ള നിരവധി മാധ്യമപ്രവർത്തകരോട് അദ്ദേഹം പങ്കുവച്ചിരുന്നു.
20 വയസ്സുള്ളപ്പോൾ മുതൽ തന്നെ അദ്ദേഹം രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതനായി സേവനമനുഷ്‌ഠിച്ചു. വ്യാഴാഴ്‌ച അയോധ്യയിലെ സരയു നദിയുടെ തീരത്ത് അദ്ദേഹത്തിന്‍റെ അന്ത്യകർമ്മങ്ങൾ നടക്കും.
അനുശോചിച്ച് യോഗി ആദിത്യനാഥ്
परम रामभक्त, श्री राम जन्मभूमि मंदिर, श्री अयोध्या धाम के मुख्य पुजारी आचार्य श्री सत्येन्द्र कुमार दास जी महाराज का निधन अत्यंत दुःखद एवं आध्यात्मिक जगत की अपूरणीय क्षति है। विनम्र श्रद्धांजलि!
— Yogi Adityanath (@myogiadityanath) February 12, 2025
प्रभु श्री राम से प्रार्थना है कि दिवंगत पुण्यात्मा को अपने श्री चरणों में स्थान दे…
സത്യേന്ദ്ര ദാസിന്‍റെ മരണത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. "ശ്രീ അയോധ്യ ധാമിലെ മഹാനായ രാമഭക്തനായ ശ്രീ രാമജന്മഭൂമി ക്ഷേത്രത്തിന്‍റെ മുഖ്യ പൂജാരി ആചാര്യ ശ്രീ സത്യേന്ദ്ര കുമാർ ദാസ് ജി മഹാരാജിന്‍റെ വിയോഗം അങ്ങേയറ്റം ദുഃഖകരവും ആത്മീയ ലോകത്തിന് നികത്താനാവാത്ത നഷ്‌ടവുമാണ്. ആദരാഞ്ജലികൾ!" എന്ന് യോഗി എക്‌സില്‍ കുറിച്ചു. ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ജനറൽ സെക്രട്ടറി ചമ്പത് റായിയും ക്ഷേത്രവുമായി ബന്ധപ്പെട്ട അധികൃതരും മുഖ്യ പുരോഹിതന്‍റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തി.
Also Read: മഹാകുംഭമേള സന്ദർശിക്കാൻ 500 കിലോമീറ്റർ പദയാത്ര നടത്തി നേപ്പാളി ദമ്പതികള്‍