സെന്‍റ് ലൂസിയ:ടി20 ലോകകപ്പിലെ നിര്‍ണായ മത്സരത്തില്‍ ഓസ്‌ട്രേലിയയെ തകര്‍ത്തെറിഞ്ഞ് ടീം ഇന്ത്യ. സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ 24 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ജയത്തോടെ അവസാന നാലില്‍ ഇടം പിടിച്ച ഇന്ത്യ സെമിയില്‍ കരുത്തരായ ഇംഗ്ലണ്ടിനെ നേരിടും.
സൂപ്പര്‍ എട്ടിലെ അവസാന പോരാട്ടത്തില്‍ 206 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കങ്കാരുപ്പടയ്‌ക്ക് നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്‌ടത്തില്‍ 180 റണ്‍സേ നേടാനായുള്ളു. 43 പന്തില്‍ 76 റണ്‍സടിച്ച ട്രാവിസ് ഹെഡ് ആയിരുന്നു ഓസീസിന്‍റെ ടോപ് സ്കോറര്‍. ഒരുഘട്ടത്തില്‍ കൈവിട്ടെന്ന് തോന്നിപ്പിച്ച മത്സരം അവസാന ഓവറുകളില്‍ അച്ചടക്കത്തോടെ പന്തെറിഞ്ഞ ബൗളര്‍മാരായിരുന്നു ഇന്ത്യയ്‌ക്കായി തിരികെ പിടിച്ചത്.