ഹൈദരാബാദ്: പാകിസ്ഥാനും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ മത്സരത്തോടെ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് അടുത്ത ആഴ്‌ച തുടക്കമാവുകയാണ്. വമ്പന്മാരായ എട്ട് ടീമികള്‍ പോരടിക്കുന്ന ടൂര്‍ണമെന്‍റിനായി ആവേശത്തോടെയാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇക്കൂട്ടത്തില്‍ ഏവരും ഉറ്റുനോക്കുന്നത് ഫെബ്രുവരി 23 ന് നടക്കുന്ന ഇന്ത്യയുടെ പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിനായാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ടൂര്‍ണമെന്‍റിന്‍റെ ആതിഥേയര്‍ പാകിസ്ഥാനാണെങ്കിലും ദുബായിലാണ് ഇന്ത്യയുടെ മത്സരങ്ങള്‍ അരങ്ങേറുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പാകിസ്ഥാനിലേക്ക് അയയ്ക്കില്ലെന്ന് ബിസിസിഐ നിലപാട് എടുത്തതോടെയാണ് ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് നിഷ്‌പക്ഷ വേദിയായ ദുബായ് തിരഞ്ഞെടുത്തത്. ഏറെ നീണ്ട വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവിലാണ് ടൂർണമെന്‍റ് ഈ വിധത്തിലുള്ള ഹൈബ്രിഡ് ഫോർമാറ്റിൽ നടത്താന്‍ തീരുമാനിച്ചത്.
Pakistan fans really angry with Indian cricket team 🇵🇰🇮🇳🤬
— Farid Khan (@_FaridKhan) February 15, 2025
They want Pakistan players to not hug Indian players during Champions Trophy 😱
pic.twitter.com/ctH30kOBVb
ബോര്‍ഡുകള്‍ തമ്മില്‍ രമ്യതയിലെത്തിയെങ്കിലും ഇതിന്‍റെ പേരില്‍ ഇന്ത്യയോടുള്ള കലി പാക് ആരാധകര്‍ക്ക് അടങ്ങിയിട്ടില്ല. പാകിസ്ഥാൻ ക്രിക്കറ്റ് ആരാധകർ ഇന്ത്യയോട് നീരസത്തിലാണ് എന്നാണ് പാകിസ്ഥാൻ പത്രപ്രവർത്തകൻ ഫരീദ് ഖാൻ പറയുന്നത്. ചാമ്പ്യൻസ് ട്രോഫി മത്സരം വരെ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരുമായുള്ള സൗഹൃദം മാറ്റിവക്കാൻ മുഹമ്മദ് റിസ്വാൻ നയിക്കുന്ന പാകിസ്ഥാൻ ടീമിനോട് ഒരു പാക് ആരാധകൻ ആവശ്യപ്പെടുന്ന ഒരു വീഡിയോയും ഫരീദ് ഖാന്‍ പോസ്റ്റ് ചെയ്‌തിട്ടുണ്ട്.
വിരാട് കോലിയേയും മറ്റ് ഇന്ത്യൻ കളിക്കാരേയും കെട്ടിപ്പിടിക്കരുതെന്നും പാകിസ്ഥാൻ കളിക്കാര്‍ക്ക് ഇയാള്‍ നിര്‍ദേശം നല്‍കുന്നതും വീഡിയോയിലുണ്ട്. അതേസമയം 2017 ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ സർഫറാസ് അഹമ്മദ് നയിക്കുന്ന പാകിസ്ഥാൻ ടീം ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്ഥാനെ തോൽപ്പിച്ച, കോലി നയിക്കുന്ന ഇന്ത്യന്‍ ടീം കിരീടം ഉയർത്തുമെന്നായിരുന്നു എല്ലാവരുടേയും പ്രതീക്ഷ. എന്നാൽ അപ്രതീക്ഷിതാമായായിരുന്നു പാകിസ്ഥാന്‍റെ വിജയം.