ഹൈദരാബാദ്:ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ക്രിക്കറ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസീസിനെ 295 റണ്‍സിന് തോല്‍പ്പിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഇതുവരെ ഒന്നാമതുള്ള ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തേക്ക് വീണു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പട്ടികയില്‍ ബഹുദൂരം മുന്നിലായ ഇന്ത്യ സ്വന്തം തട്ടകത്തിൽ ന്യൂസിലൻഡിനെതിരായ നാണംകെട്ട തോല്‍വിക്ക് ശേഷം പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് വീഴുകയായിരുന്നു. എന്നാല്‍ പെര്‍ത്തിലെ പരാജയം ഫൈനലില്‍ എത്താനുള്ള ഓസീസിന്‍റെ പ്രതീക്ഷകള്‍ക്കും മങ്ങലേല്‍പ്പിച്ചു.
ജയത്തോടെ 61.11 പോയിന്‍റുമായാണ് ഇന്ത്യ ഒന്നാമത് നില്‍ക്കുന്നത്. ഓസീസിനാകട്ടെ 57.69 പോയിന്‍റുമാണ് ഉള്ളത്. പട്ടികയില്‍ മൂന്നാമതുള്ള ശ്രീലങ്കയ്‌ക്ക് 55.56 പോയിന്‍റും ന്യൂസിലന്‍ഡ് 54.55 പോയിന്‍റുമായി പട്ടികയില്‍ നാലാമതും ആണ്. ഓസ്‌ട്രേലിയക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ കളിക്കാന്‍ ഇനിയുള്ള ആറ് മത്സരങ്ങളില്‍ നിന്ന് നാലെണ്ണം ജയിക്കണം. ഇന്ത്യയെ കൂടാതെ ടെസ്റ്റില്‍ ശ്രീലങ്കയാണ് ഓസീസിന്‍റെ അടുത്ത എതിരാളി. ശ്രീലങ്കന്‍ മണ്ണിലാണ് ഇനി മത്സരം. ശ്രീലങ്കയ്‌ക്കാണെങ്കില്‍ അവശേഷിക്കുന്ന നാല് മത്സരങ്ങളും ജയിക്കണം. എന്നാല്‍ ഇന്ത്യ ഫൈനലില്‍ എത്താന്‍ ഓസ്‌ട്രേലിയക്കെതിരായ നാല് ടെസ്റ്റുകളില്‍ വിജയം അനിവാര്യമാണ്.
രണ്ടാം ടെസ്റ്റ് ഡിസംബര്‍ 6ന് അഡ്‌ലെയ്‌ഡില്‍ നടക്കും. ഡിസംബര്‍ 14ന് ബ്രിസ്‌ബെന്‍, ഡിസംബര്‍ 26ന് മെല്‍ബണ്‍, ജനുവരി 3ന് സിഡ്‌നി എന്നിവങ്ങളിലാണ് ബാക്കിയുള്ള ടെസ്റ്റ് പോരാട്ടങ്ങള്‍. ഇതില്‍ അഡ്‌ലെയ്‌ഡ് ടെസ്റ്റ് പിങ്ക് ബോള്‍ മത്സരമായിരിക്കും. ഇതാദ്യമായാണ് ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയുടെ ഭാഗമായി ഇന്ത്യ ഓസ്‌ട്രേലിയയില്‍ 5 മത്സര ടെസ്റ്റ് പരമ്പര കളിക്കുന്നത്.
അതേസമയം ഇന്ത്യ- ഓസീസ് ഒന്നാം ടെസ്റ്റില്‍ 534 റൺസിന്‍റെ വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് 58.4 ഓവറിൽ 238 റൺസിന് പുറത്തായി. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, രണ്ടു വിക്കറ്റ് വീഴ്ത്തിയ വാഷിങ്ടൻ സുന്ദർ എന്നിവരാണ് ഓസീസിനെ തകർത്തത്. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. സ്കോർ: ഇന്ത്യ – 150 - 487/6 ഡിക്ലയേർഡ്, ഓസ്ട്രേലിയ – 104 - 238.
Also Read:പെര്‍ത്തില്‍ ഇന്ത്യക്ക് ഗംഭീര വിജയത്തുടക്കം; ഓസീസിനെ 238ന് വീഴ്ത്തി, 295 റൺസ് വിജയം