ഐ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ഗോകുലം കേരള ഷില്ലോങ് ലജോങ്ങുമായി ഏറ്റുമുട്ടും. അവസാന പോരാട്ടത്തില്‍ ചർച്ചിൽ ബ്രദേഴ്‌സിനോടേറ്റ തോൽവിയുടെ ക്ഷീണം തീർക്കാനും വിജയ വഴിയിൽ തിരിച്ചെത്തുകയുമാണ് ഗോകുലത്തിന്‍റെ ലക്ഷ്യം. പോയിന്‍റ് പട്ടികയില്‍ മുന്നേറാനാണ് അഞ്ചാം മത്സരത്തിനായി ഇന്ന് ഷില്ലോങിന്‍റെ കളത്തിലിറങ്ങുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഗോകുലം നാല് മത്സരം കളിച്ചപ്പോള്‍ രണ്ട് സമനില, ഒരു ജയം, ഒരു തോൽവി എന്നിങ്ങനെയാണ് അകൗണ്ടിലുള്ളത്. എന്നാല്‍ പോയിന്‍റ് ടേബിളിൽ ഗോകുലത്തിന് താഴെയാണ് ലജോങ്ങിന്‍റെ സ്ഥാനം. നാലു മത്സരത്തിൽ അഞ്ച് പോയിന്‍റാണ് ടീമിന്‍റെ സമ്പാദ്യം.
ഇന്നത്തെ കളിയില്‍ ജയിക്കേണ്ടത് ഇരുടീമുകള്‍ക്കും അത്യാവശ്യമാണ്. സ്വന്തം തട്ടകത്തിൽ ചർച്ചിലിനോടേറ്റ തോൽവി ഗോകുലത്തിന് അപ്രതീക്ഷിത തിരിച്ചടിയായിരുന്നു. ഗോള്‍ നേടാന്‍ മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും പലപ്പോഴും ഫിനിഷിങ്ങിലെ പോരായ്‌മയാണ് തിരിച്ചടിയായത്. പ്രതിരോധത്തിലും മധ്യനിരയിലും താരങ്ങൾ മികച്ച പ്രകടനം നടത്താനാണ് ശ്രമിക്കുന്നത്.
എന്നാല്‍ അവസാന കളിയില്‍ രാജസ്ഥാൻ യുനൈറ്റഡിനെ എതിരില്ലാത്ത എട്ടു ഗോളിന് വീഴ്ത്തി തകര്‍പ്പന്‍ പ്രകടനമായിരുന്നു ലജോങ് നടത്തിയത്. മുൻപ് ലീഗിലെ ഒന്നാം സ്ഥാനക്കാരായ ഇന്‍റർ കാശിയെ ഗോൾ രഹിത സമനിലയിലും ലജോങ് തളച്ചിരുന്നു.
അതിനാല്‍ മികച്ച ആത്മവിശ്വാസത്തോട് കൂടിയാണ് ലജോങ്ങും കളത്തിലിറങ്ങുന്നത്. വൈകിട്ട് 4.30 മുതൽ നടക്കുന്ന മത്സരം എസ്.എസ്.ഇ.എൻ ആപിലും സോണി ലൈവിലും കാണാം.
Also Read:മഞ്ഞപ്പടയ്‌ക്ക് ഇന്ന് അതിജീവനപ്പോരാട്ടം; വിജയ പ്രതീക്ഷയില്‍ മോഹന്‍ ബഗാനെ നേരിടും - KERALA BLASTERS FC