ന്യൂഡൽഹി: പാകിസ്ഥാനും ന്യൂസിലൻഡും തമ്മിലുള്ള മത്സരത്തോടെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ന് തുടക്കമാകും. കറാച്ചിയിലെ നാഷണൽ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം നടക്കുന്നത്. പാക് പടയെ മുഹമ്മദ് റിസ്വാൻ നയിക്കുമ്പോൾ ന്യൂസിലൻഡ് ടീമിനെ മിച്ചൽ സാന്‍റ്‌നറാണ് നയിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
1996 ന് ശേഷം ഇതാദ്യമായാണ് പാകിസ്ഥാൻ ഒരു ഐസിസി ടൂർണമെന്‍റിന് ആതിഥേയത്വം വഹിക്കുന്നത്. കൂടാതെ, എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചാമ്പ്യൻസ് ട്രോഫി തിരിച്ചുവരുന്നത്. 2017 ലെ ടൂർണമെന്‍റിൽ ഇന്ത്യയെ പരാജയപ്പെടുത്തി പാകിസ്ഥാൻ ആദ്യമായി ചാമ്പ്യന്മാരായി. സാം അയൂബ് ഒഴികെയുള്ള എല്ലാ കളിക്കാരും പാകിസ്ഥാൻ ടീമിലുണ്ട്. ന്യൂസിലൻഡ് ടീമില്‍ പരിക്കുമൂലം ഫാസ്റ്റ് ബൗളർമാരായ ബെൻ സിയേഴ്സിനും ലോക്കി ഫെർഗൂസനും എന്നിവര്‍ പുറത്താണ്. ജേക്കബ് ഡഫി, കൈൽ ജാമിസൺ എന്നിവരെ പകരം ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
A mouth-watering match-up on the opening day of the #ChampionsTrophy 🔥
— ICC (@ICC) February 19, 2025
Find out how you can watch the big match here 📺 👉 https://t.co/AIBA0YZyiZ pic.twitter.com/r18cySFFT3
പാകിസ്ഥാൻ vs ന്യൂസിലൻഡ് നേർക്കുനേർ
ഇരു ടീമുകളും തമ്മിൽ ഇതുവരെ ആകെ 118 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇതിൽ പാകിസ്ഥാൻ 61 മത്സരങ്ങളിൽ വിജയിച്ചപ്പോൾ ന്യൂസിലൻഡ് 53 മത്സരങ്ങളിൽ ജയിച്ചു. ഒരു മത്സരം സമനിലയിലായപ്പോൾ 3 മത്സരങ്ങളുടെ ഫലത്തില്‍ തീരുമാനമായില്ല.
ചാമ്പ്യൻസ് ട്രോഫിയിൽ നേർക്കുനേർ
ഇതുവരെ എട്ട് ചാമ്പ്യൻസ് ട്രോഫി സീസണുകൾ ഉണ്ടായിട്ടുണ്ട്. അതിൽ ഇരുടീമുകളും മൂന്ന് തവണ മാത്രമേ പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളൂ, മൂന്ന് മത്സരങ്ങളിലും പാകിസ്ഥാൻ തോൽവി ഏറ്റുവാങ്ങി.
പാകിസ്ഥാൻ vs ന്യൂസിലൻഡ് മത്സരം എപ്പോൾ, എവിടെ നടക്കും?
ഇന്ന് (ഫെബ്രുവരി 19) കറാച്ചിയിലെ നാഷണൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2:30 ന് മത്സരം ആരംഭിക്കും. ടോസ് സമയം ഉച്ചയ്ക്ക് 2:00 ആണ്.
തത്സമയ സ്ട്രീമിംഗ് എവിടെ കാണാം?
ഇന്ത്യയിൽ മത്സരത്തിന്‍റെ തത്സമയ സംപ്രേഷണം 'സ്റ്റാർ സ്പോർട്‌സ് നെറ്റ്‌വർക്കിലും സ്പോർട്‌സ് 18 നെറ്റ്‌വർക്കിലും ലഭ്യമാകും, കൂടാതെ തത്സമയ സ്ട്രീമിംഗ് ജിയോ ഹോട്ട്സ്റ്റാർ ആപ്പിലും വെബ്‌സൈറ്റിലും സൗജന്യമായി ലഭ്യമാകും.
Pakistan's ICC Champions Trophy title defence begins on Wednesday
— PCB Media (@TheRealPCBMedia) February 18, 2025
Details here ➡️ https://t.co/8L1oX4uQSZ#ChampionsTrophy
ചാമ്പ്യൻസ് ട്രോഫിക്കുള്ള പാകിസ്ഥാൻ, ന്യൂസിലൻഡ് ടീമുകൾ
പാകിസ്ഥാൻ ടീം: ഫഖർ സമാന്‍, ബാബർ അസം, കമ്രാൻ ഗുലാം, മുഹമ്മദ് റിസ്വാൻ (വിക്കറ്റ് കീപ്പർ/ക്യാപ്റ്റൻ), സൽമാൻ ആഗ, തയ്യാബ് താഹിർ, ഖുഷ്ദിൽ ഷാ, ഫഹീം അഷ്‌റഫ്, ഷഹീൻ അഫ്രീദി, നസീം ഷാ, അബ്രാർ അഹമ്മദ്, ഹാരിസ് റൗഫ്, മുഹമ്മദ് ഹസ്‌നൈൻ, ഉസ്മാൻ ഖാൻ, സൗദ് ഷക്കീൽ.
ന്യൂസിലൻഡ് ടീം: വിൽ യങ്, ഡെവൺ കോൺവേ, കെയ്ൻ വില്യംസൺ, ഡാരിൽ മിച്ചൽ, ടോം ലാതം (വിക്കറ്റ് കീപ്പർ), ഗ്ലെൻ ഫിലിപ്‌സ്, മൈക്കൽ ബ്രേസ്‌വെൽ, മിച്ചൽ സാന്‍റ്‌നർ (ക്യാപ്റ്റൻ), നഥാൻ സ്‌മിത്ത്, മാറ്റ് ഹെൻറി, വില്യം ഒറൂർക്ക്, ജേക്കബ് ഡഫി, കൈൽ ജാമിസൺ, മാർക്ക് ചാപ്മാൻ, രച്ചിൻ രവീന്ദ്ര.