മുംബൈ: ആഭ്യന്തര ക്രിക്കറ്റിലെ കുലപതിയായിരുന്ന മുംബൈ ക്രിക്കറ്റ് ടീമിന്‍റെ മുന്‍ ക്യാപ്റ്റന്‍ മിലിന്ദ് റെഗെ (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. മുംബൈ ക്രിക്കറ്റിന്‍റെ സുവർണ്ണ കാലഘട്ടത്തിൽ കളിച്ചിരുന്ന താരം തുടർച്ചയായി അഞ്ച് രഞ്ജി ട്രോഫി കിരീടം നേടിയ ടീമിന്‍റെ ഭാഗമായിരുന്നു. 26 വയസില്‍ വന്ന ഹൃദയാഘാതത്തെ തുടര്‍ന്ന് റെഗെ ക്രിക്കറ്റില്‍ നിന്ന് മാറിനിന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Sad to hear about Milind Rege Sir's passing. He was a true Mumbai cricketer with immense contributions to the city's cricket. He and other CCI members saw potential in me and asked me to play for CCI, which, as I look back now, was a landmark moment in my career.
— Sachin Tendulkar (@sachin_rt) February 19, 2025
He could pick… pic.twitter.com/MD00ghszkW
പിന്നാലെ താരം മുംബൈ ക്രിക്കറ്റ് അസോസിയേഷനെ സേവിക്കുന്നത് തുടര്‍ന്നു. ഏകദേശം 3 പതിറ്റാണ്ടോളം മിലിന്ദ് റെഗെ എംസിഎയുടെ സെലക്ടറായിരുന്നു. ക്രിക്കറ്റ് പരിഷ്കരണ സമിതിയിലും അദ്ദേഹം അംഗമായിരുന്നു. 2020 ൽ റെഗെയെ എംസിഎയുടെ ഉപദേഷ്ടാവായി നിയമിച്ചു. നാഗ്‌പൂരിൽ നടന്നുകൊണ്ടിരിക്കുന്ന രഞ്ജി ട്രോഫി സെമിഫൈനലിൽ, മൂന്നാം ദിവസത്തെ കളി ആരംഭിക്കുന്നതിന് മുമ്പ് മുംബൈ, വിദർഭ ടീമുകൾ റെഗെയുടെ സ്മരണയ്ക്കായി ഒരു മിനിറ്റ് മൗനം ആചരിച്ചു. മുംബൈ താരങ്ങള്‍ കറുത്ത ബാൻഡ് ധരിച്ചിരുന്നു.
സച്ചിൻ ടെണ്ടുൽക്കർക്ക് അവസരം ലഭിച്ചതിൽ പങ്ക്
ഇന്ത്യയുടെ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ 1988-89 സീസണിൽ ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുമ്പോൾ 15 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. സച്ചിനെ മുംബൈ ടീമിലേക്ക് തിരഞ്ഞെടുക്കുന്നതിൽ മിലിന്ദ് റെഗെ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. 1988–89 ൽ അദ്ദേഹം എംസിഎ സെലക്ഷൻ കമ്മിറ്റിയുടെ ഭാഗമായിരുന്നു. റെഗെ കാരണമാണ് സച്ചിന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റും ലിസ്റ്റ് എ ക്രിക്കറ്റും കളിക്കാൻ അവസരം ലഭിച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ സച്ചിന്‍റെ യാത്ര തുടക്കം മുതൽ തന്നെ അദ്ദേഹം കണ്ടിരുന്നു.
മിലിന്ദ് റെഗെയുടെ കരിയർ
മിലിന്ദ് റെഗെയുടെ കരിയർ ഏകദേശം ഒരു പതിറ്റാണ്ടോളമാണ് നീണ്ടുനിന്നത്. 1966–67 മുതൽ 1977–78 വരെ അദ്ദേഹം ആഭ്യന്തര ക്രിക്കറ്റ് കളിച്ചു. പക്ഷേ അദ്ദേഹത്തിന് ഒരിക്കലും ടീം ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കാൻ കഴിഞ്ഞില്ല. ആഭ്യന്തര ക്രിക്കറ്റിൽ സ്പിന്നറായി 52 മത്സരങ്ങൾ കളിച്ചു. 23.56 ശരാശരിയിൽ 1532 റൺസ് നേടി. ബൗളിംഗിൽ 29.83 ശരാശരിയിൽ 126 വിക്കറ്റുകൾ അദ്ദേഹം നേടിയിട്ടുണ്ട്. തുടർച്ചയായ അഞ്ച് രഞ്ജി ട്രോഫി കിരീടം നേടിയ സീസണുകളുടെ ഭാഗമായിരുന്നു.
Deeply saddened by the passing of Milind Rege Sir. A true stalwart of Mumbai cricket, his invaluable contributions as a player, selector, and mentor shaped generations of cricketers. His unwavering support and guidance will always be remembered, and his legacy will continue to… pic.twitter.com/qBlt21Jns4
— Ajinkya Naik - President, MCA. (@ajinkyasnaik) February 19, 2025
മുംബൈയുടെ യഥാർത്ഥ ക്രിക്കറ്റ് കളിക്കാരനായിരുന്നു അദ്ദേഹം: സച്ചിൻ ടെണ്ടുൽക്കർ
മിലിന്ദ് റെഗെയുടെ വിയോഗത്തിൽ സച്ചിൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. മുംബൈയുടെ യഥാർത്ഥ ക്രിക്കറ്റ് കളിക്കാരനായിരുന്നു അദ്ദേഹം, നഗരത്തിലെ ക്രിക്കറ്റിന് വലിയ സംഭാവനകൾ നൽകിയിരുന്നു. എന്നിലെ കഴിവ് കണ്ട അദ്ദേഹം എന്നോട് ക്രിക്കറ്റ് കളിക്കാൻ ആവശ്യപ്പെട്ടു, ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ, എന്‍റെ കരിയറിലെ ഒരു സുപ്രധാന നിമിഷമായിരുന്നു അത്. എല്ലാ തലങ്ങളിലുമുള്ള പ്രതിഭകളെ തിരിച്ചറിയാൻ അദ്ദേഹത്തിന് ഒരു പ്രത്യേക കഴിവ് ഉണ്ടായിരുന്നുവെന്ന് സച്ചിൻ കുറിച്ചു.