കേരളം

kerala

ETV Bharat / sports

ഡബ്ല്യുഡബ്ല്യുഇ മുന്‍ ചാമ്പ്യന്‍ അര്‍ബുദം ബാധിച്ച് മരിച്ചു, ഞെട്ടി ആരാധകർ! - Former WWE Champion Dies - FORMER WWE CHAMPION DIES

അർബുദ ബാധിതനായിരുന്ന ഡബ്ല്യുഡബ്ല്യുഇ മുന്‍ ലോക ചാമ്പ്യൻ സിദ് വിഷ്യസ് അന്തരിച്ചു.

WWE CHAMPION  SID VICIOUS  സൈക്കോ സിഡ്  ഡബ്ല്യുഡബ്ല്യുഇ
File Picture (IANS)

By ETV Bharat Sports Team

Published : Aug 28, 2024, 3:34 PM IST

ഹൈദരാബാദ്: ഡബ്ല്യുഡബ്ല്യുഇ മുന്‍ ലോക ചാമ്പ്യൻ സിദ് വിഷ്യസ് (63) അന്തരിച്ചു. ഏറെ നാളായി അർബുദ ബാധിതനായിരുന്ന സിദ് വിഷ്യസ് ചികിത്സയ്‌ക്കിടെയാണ് മരിച്ചത്. മുൻ താരങ്ങളും ആരാധകരും സിദ് വിഷ്യസിന്‍റെ മരണത്തിൽ അനുശോചിച്ചു. സിഡ്‌ റെയ്‌മണ്ട് യുടിഡി എന്നാണ് താരത്തിന്‍റെ യഥാർത്ഥ പേര്. എന്നാൽ സിഡ് ജസ്റ്റിസ്, സിഡ് വിഷ്യസ്, സൈക്കോ സിഡ് എന്നിങ്ങനെയാണ് ഡബ്ല്യുഡബ്ല്യുഇ ആരാധകർക്കിടയില്‍ താരം കൂടുതൽ അറിയപ്പെടുന്നത്. സിഡ് വിഷ്യസ് ഭാര്യ സബ്രീന പെയ്‌ഗെയ്ക്കും ഗണ്ണർ, ഫ്രാങ്ക് എന്നീ രണ്ട് ആൺമക്കൾക്കും ഒപ്പമാണ് താമസിച്ചിരുന്നത്.

Sid Vicious ((X))

താരത്തിന്‍റെ മരണം മകൻ ഗണ്ണറാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. വർഷങ്ങളായി അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നെങ്കിലും ചികിത്സ ഫലിക്കാതെ താരം മരിക്കുകയായിരുന്നുവെന്ന് മകൻ പറഞ്ഞു. സിഡ് രണ്ട് തവണ ലോക ചാമ്പ്യൻഷിപ്പ് റെസ്‌ലിങ് (WCW) കിരീടം നേടിയിട്ടുണ്ട്.

രണ്ട് തവണ ഡബ്ല്യുഡബ്ല്യുഎഫ് ലോക ചാമ്പ്യൻ, USWA ഹെവിവെയ്റ്റ് ചാമ്പ്യൻ എന്നീ കിരീടങ്ങൾ നേടിയിട്ടുണ്ട്. സിദ് വിഷ്യസിന്‍റെ വേർപാടിൽ ഡബ്ല്യുഡബ്ല്യുഇ അനുശോചനം രേഖപ്പെടുത്തി.താരത്തിന്‍റെ സുഹൃത്തുക്കൾക്കും ആരാധകർക്കും കുടുംബത്തിനും ഉണ്ടായ വേദനയില്‍ അനുശോചനമറിയിക്കുന്നതായി ഡബ്ല്യുഡബ്ല്യുഇ സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു.

Also Read:ഒരേ മത്സരത്തിൽ ഇരു ടീമുകൾക്കും വേണ്ടി കളിച്ച് റെക്കോർഡ് സൃഷ്ടിച്ചു..! ഇതെങ്ങനെ സംഭവിച്ചു? - Danny Jansen Record

ABOUT THE AUTHOR

...view details