റിയോ ഡി ജനീറോ :2027ലെ ഫിഫ വനിത ലോകകപ്പിന് വേദിയാകാൻ ബ്രസീല്‍. ലേലം വിജയിച്ചാണ് ബ്രസീല്‍ ലോകകപ്പ് വേദിയാകാൻ ഒരുങ്ങുന്നത്. ബെല്‍ജിയം, ജര്‍മനി, നെതര്‍ലന്‍ഡ്‌സ് എന്നീ യൂറോപ്യൻ രാജ്യങ്ങളുടെ സംയുക്ത ശ്രമത്തെ പരാജയപ്പെടുത്തിയാണ് ബ്രസീല്‍ ലോകകപ്പ് നടത്തിപ്പിനുള്ള അവകാശം സ്വന്തമാക്കിയത്.
ബ്രസീലില്‍ പന്തുരുളും; 2027ലെ വനിത ലോകകപ്പിന് 'സാംബാ താളം' - FIFA WOMENS WORLD CUP 2027 BRAZIL - FIFA WOMENS WORLD CUP 2027 BRAZIL
2027ലെ ഫിഫ വനിത ലോകകപ്പ് വേദിയായി ബ്രസീലിനെ തെരഞ്ഞെടുത്തു.
Published : May 17, 2024, 2:28 PM IST
ഇതോടെ, ഫിഫ വനിത ലോകകപ്പിന് വേദിയാകുന്ന ആദ്യ ലാറ്റിൻ അമേരിക്കൻ രാജ്യമായും ബ്രസീല്‍ മാറും. വോട്ടെടുപ്പില്‍ ഫിഫ കോണ്‍ഗ്രസിലെ 119 അംഗങ്ങളുടെ പിന്തുണ ബ്രസീലിന് ലഭിച്ചു. യൂറോപ്യൻ സംഘത്തിന് 78 വോട്ടുകളായിരുന്നു ലഭിച്ചത്.
ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് രാജ്യങ്ങള്‍ സംയുക്തമായിട്ടായിരുന്നു 2023ല്‍ വനിത ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്. സ്‌പെയിൻ ആയിരുന്നു അന്ന് ചാമ്പ്യന്മാരായത്. ഇംഗ്ലണ്ടിനെ തകര്‍ത്തായിരുന്നു കലാശപ്പോരില്‍ സ്‌പാനിഷ് പടയുടെ കിരീട നേട്ടം.