ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലെ മൂന്നാം മത്സരത്തിന്‍റെ രണ്ടാം ദിനം കൂറ്റന്‍ സ്‌കോറിലെത്തി ഓസ്‌ട്രേലിയ. രണ്ടാം ദിനം അവസാനിക്കുമ്പോള്‍ 7 വിക്കറ്റിന് 405 റണ്‍സെന്ന നിലയിലാണ്. ഓസീസിനായി ട്രാവിസ് ഹെഡും (152) സ്റ്റീവ് സ്മിത്തും (101) സെഞ്ചുറി നേടി മികച്ച പ്രകടനം നടത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇന്ത്യക്കായി ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് സിറാജും നിതീഷ് കുമാറും ഓരോ വിക്കറ്റും നേടി. നിലവില്‍ അലക്‌സ് ക്യാരിയും (45) മിച്ചല്‍ സ്റ്റാര്‍ക്കുമാണ് (7) ക്രീസില്‍ നില്‍ക്കുന്നത്.
ഓപ്പണിങ് ബാറ്റര്‍മാരായ ഉസ്മാൻ ഖ്വാജ (21), നാഥൻ മ്കസ്വീനി (9), മാർനസ്സ് ലബുഷഗ്നെ (12), മിച്ചൽ മാർഷ് (5), പാറ്റ് കമ്മിൻസ് (20) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു. ഒന്നാം ദിനം കളി മഴ തടസപ്പെടുത്തിയതിനാല്‍ 28 റണ്‍സെന്ന നിലയിലാണ് ഓസീസ് രണ്ടാം ദിനം ആരംഭിച്ചത്. തുടക്കത്തില്‍ തന്നെ ഓസ്‌ട്രേലിയയുടെ മൂന്ന് വിക്കറ്റുകള്‍ ഇന്ത്യ വീഴ്ത്തി.
ഉസ്മാന്‍ ഖ്വാജയെ ജസ്പ്രീത് ബുംമ്ര റിഷഭ് പന്തിന്‍റെ കൈയിലെത്തിച്ചു. നഥാന്‍ മക്‌സ്വീനിയേയും ബുംറ മടക്കി അയച്ചു. പോരാട്ടം തുടർന്ന മാര്‍നസ് ലബുഷെയ്നെ നിതീഷ് കുമാര്‍ റെഡ്ഡിയും പുറത്താക്കി. ഇതോടെ മൂന്ന് വിക്കറ്റിന് 75 എന്ന നിലയിലേക്ക് ഓസ്‌ട്രേലിയ വീഴുകയായിരുന്നു.പിന്നാലെ ട്രാവിസ് ഹെഡും സ്റ്റീവ് സ്മിത്തും ആക്രമിച്ചുകളിക്കാന്‍ തുടങ്ങി.
101 റണ്‍സെടുത്ത സ്മിത്താണ് ആദ്യം മടങ്ങിയത്. ബുംറയ്ക്കായിരുന്നു വിക്കറ്റ്. സ്മിത്ത് ഇന്ത്യക്കെതിരായ പത്താമത്തെയും കരിയറിലെ 34-ാമത്തെയും ടെസ്റ്റ് സെഞ്ചുറിയും കുറിച്ചു. ഇതോടെ ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികളെന്ന ജോ റൂട്ടിന്‍റെ റെക്കോര്‍ഡിനൊപ്പമെത്തി. പിന്നാലെ ഹെഡിനെയും താരം വീഴ്ത്തി. 152 റണ്‍സ് അടിച്ചെടുത്തായിരുന്നു ഹെഡിന്‍റെ മടക്കം. മിച്ചല്‍ മാര്‍ഷിനെയും ബുംറ പവലിയനിലേക്ക് അയച്ചു.
Also Read:ഇന്ത്യയ്‌ക്കെതിരെ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന ഓസീസ് ബാറ്ററായി സ്റ്റീവ് സ്‌മിത്ത് - STEVE SMITH CENTURY