ഹൈദരാബാദ്: ഇൻഡിഗോ വിമാനത്തില്‍ മുൻസീറ്റിനായി പണം നൽകിയ വൃദ്ധ ദമ്പതികളെ ഒരു കാരണവുമില്ലാതെ ജീവനക്കാർ പിൻസീറ്റിലേക്ക് മാറ്റിയതില്‍ അപലപിച്ച് ക്രിക്കറ്റ് കമന്‍റേറ്റർ ഹർഷ ഭോഗ്‌ലെ രംഗത്ത്. പ്രായമായ യാത്രക്കാരെ ദുരിതത്തിലാക്കുന്നത് അംഗീകരിക്കാനാവില്ലായെന്ന് ഹര്‍ഷ സമൂഹമാധ്യമത്തില്‍ കുറിച്ചു.
"ഇൻഡിഗോ വിമാനത്തിൽ നാലാം നിരയില്‍ പണം നല്‍കി സീറ്റ് ബുക്ക് ചെയ്‌തിരുന്ന വൃദ്ധ ദമ്പതികളെ ഇൻഡിഗോ ജീവനക്കാർ ഒരു വിശദീകരണവും കൂടാതെ സീറ്റ് 19 ലേക്ക് മാറ്റി. ദമ്പതികൾ അവരുടെ സീറ്റുകളിൽ എത്താൻ ഏറെ നേരം പാടുപെട്ടു. നടക്കാൻ വയ്യാതെ, ഇടുങ്ങിയ വഴിയിലൂടെ വൃദ്ധൻ ഇടറി വീഴുന്നത് കാണുന്നത് വേദനാജനകമായിരുന്നു. ഒരു പ്രത്യേക സീറ്റിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്‌ത ഒരാളെ ഒരു കാരണവും പറയാതെ എങ്ങനെ മാറ്റാന്‍ കഴിയും? അവർക്ക് അർഹമായ നഷ്ടപരിഹാരം ആരു നൽകും? ഹര്‍ഷ ചോദിച്ചു.
പ്രായമായ യാത്രക്കാരെ ഇത്തരത്തിൽ ദുരിതത്തിലാക്കുന്നത് അംഗീകരിക്കാനാവില്ല. ഇത് അന്യായമാണെന്ന് ചില യാത്രക്കാർ പ്രതിഷേധിച്ചതോടെ ദമ്പതികൾക്ക് അവർ ആവശ്യപ്പെട്ട സീറ്റ് വീണ്ടും നൽകി. പക്ഷേ, ഇതിനായി അവർക്ക് സമരം ശബ്ദിക്കേണ്ടി വന്നു.