കേരളം

kerala

ETV Bharat / sports

ലോകോത്തര സൗകര്യങ്ങളോടെ പുതിയ ദേശീയ ക്രിക്കറ്റ് അക്കാദമി ഉടന്‍ തുറക്കും - New National Cricket Academy - NEW NATIONAL CRICKET ACADEMY

അക്കാദമിയില്‍ മൂന്ന് ലോകോത്തര ഗ്രൗണ്ടുകള്‍, 45 പരിശീലന പിച്ചുകൾ, ഇൻഡോർ പരിശീലനത്തിനുള്ള പിച്ചുകൾ, ഒളിംപിക്സ് സ്വിമ്മിംഗ് പൂളിനോട് കിടപിടിക്കുന്ന സ്വിമ്മിംഗ് പൂളും, പരിശീലന സൗകര്യങ്ങളും സ്പോര്‍‍ട്സ് മെഡിസിന്‍ സൗകര്യങ്ങളെല്ലാം ഉണ്ടാകും.

NEW NATIONAL CRICKET ACADEMY  ബിസിസിഐ സെക്രട്ടറി ജയ് ഷാ  INDIAN CRICKET  ബെംഗളൂരുവിലെ ക്രിക്കറ്റ് അക്കാദമി
National Cricket Academy (IANS)

By ETV Bharat Kerala Team

Published : Aug 3, 2024, 9:56 PM IST

ന്യൂഡല്‍ഹി:അത്യാധുനിക സൗകര്യങ്ങളോടെ ബെംഗളൂരുവിലെ പുതിയ ദേശീയ ക്രിക്കറ്റ് അക്കാദമി ഈ മാസം തുറക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലാണ് ഇതുസംബന്ധിച്ച് കുറിപ്പ് ഇട്ടിരിക്കുന്നത്. പുതിയ അക്കാദമി ഏറെകുറേ പൂര്‍ത്തിയായെന്നും ഉടന്‍ തുറക്കുമെന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം എഴുതി.

അക്കാദമിയില്‍ മൂന്ന് ലോകോത്തര ഗ്രൗണ്ടുകള്‍, 45 പരിശീലന പിച്ചുകൾ, ഇൻഡോർ പരിശീലനത്തിനുള്ള പിച്ചുകൾ, ഒളിംപിക്സ് സ്വിമ്മിംഗ് പൂളിനോട് കിടപിടിക്കുന്ന സ്വിമ്മിംഗ് പൂളും, പരിശീലന സൗകര്യങ്ങളും സ്പോര്‍‍ട്സ് മെഡിസിന്‍ സൗകര്യങ്ങളെല്ലാം ഉണ്ടാകുമെന്ന് ജയ് ഷാ എക്സ് പോസ്റ്റില്‍ വ്യക്തമാക്കി.

നമ്മുടെ രാജ്യത്തെ ക്രിക്കറ്റ് താരങ്ങളെ മികച്ച അന്തരീക്ഷത്തിൽ അവരുടെ കഴിവുകൾ വികസിപ്പിക്കാൻ ഈ സംരംഭം സഹായിക്കുമെന്നും ജയ് ഷാ പറഞ്ഞു.

Also Read:ഒളിമ്പിക് മെഡലിനായി 8 വർഷം വിയർത്തു: സരബ്ജോത് സിങ്, പ്രത്യേക അഭിമുഖം - Sarabjot Singh Exclusive Interview

ABOUT THE AUTHOR

...view details