തിരുപ്പതി (ആന്ധ്രാപ്രദേശ്): തിരുപ്പതി ശ്രീവെങ്കിടേശ്വര ക്ഷേത്രത്തിലെ ലഡു വിതരണ കേന്ദ്രത്തില്‍ തീപിടിത്തം. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. ഫയർഫോഴ്‌സും മറ്റ് ജീവനക്കാരും ചേർന്ന് ഉടൻ തന്നെ തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് അധികൃതർ വ്യക്തമാക്കി.
ഭക്തർക്ക് ലഡു പ്രസാദമായി വിതരണം ചെയ്യുന്ന പ്രദേശത്താണ് തീപിടിത്തമുണ്ടായതെന്നും തീപിടിത്തത്തിന് തൊട്ടുപിന്നാലെ സമുച്ചയം മുഴുവൻ പുകകൊണ്ട് നിറയുകയായിരുന്നുവെന്നും തിരുമല തിരുപ്പതി ദേവസ്ഥാനം ബോർഡ് ജെഇഒ വെങ്കയ്യ ചൗധരി പറഞ്ഞു. കമ്പ്യൂട്ടറിലെ യുപിഎസിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ട് മൂലമാണ് കൗണ്ടർ നമ്പർ 47ൽ തീപിടിത്തമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
VIDEO | Fire breaks out at the laddu distribution counter of Venkateswara Temple Tirumala, Tirupati. More details are awaited.
— Press Trust of India (@PTI_News) January 13, 2025
(Full video available on PTI Videos - https://t.co/n147TvrpG7) pic.twitter.com/GJBK77NS0t
അതേസമയം സംഭവത്തിൽ പുക ശ്വസിച്ച് ഏതാനുംപേര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതായും ആശങ്കപ്പെടേണ്ടതായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഏതാനും ദിവസങ്ങള്‍ക്ക് മുൻപാണ് തിരുപ്പതി ശ്രീവെങ്കിടേശ്വര ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് ആറ് പേര്‍ മരിക്കാനിടയായത്. തിരുപ്പതി തിരുമല ക്ഷേത്രത്തില്‍ വൈകുണ്‌ഠ ഏകാദശി ദർശന ടോക്കണുകൾ നൽകുന്നതിനിടെയാണ് വന്‍ ദുരന്തമുണ്ടായത്.
തിക്കിലും തിരക്കിലും പെട്ട് ആറ് പേര്‍ മരിക്കുകയും 48 പേര്‍ കുഴഞ്ഞു വീഴുകയും ചെയ്‌തു. അപ്രതീക്ഷിതമായെത്തിയ ഭക്തജന പ്രവാഹത്തെ തുടർന്നാണ് അപകടമുണ്ടായത്. മരിച്ചവരുടെ കുടുബത്തിന് 25 ലക്ഷം രൂപ നല്‍കുമെന്ന് ആന്ധാപ്രദേശ് സർക്കാർ അറിയിച്ചിരുന്നു.