ETV Bharat / state

പത്തനംതിട്ടയില്‍ ബിജെപി ജില്ലാ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിനിടെ കയ്യാങ്കളി - CLASH IN BJP DISTRICT PRES ELECTION

ന്യൂനപക്ഷ മോർച്ച മുൻ ജില്ലാ പ്രസിഡൻ്റ് പരാതി നൽകി.

BJP PATHANAMTHITTA  BJP DISTRICT PRESIDENT ELECTION  പത്തനംതിട്ട ബിജെപി കയ്യാങ്കളി  ബിജെപി സംഘര്‍ഷം
Reprsentative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 13, 2025, 10:56 PM IST

പത്തനംതിട്ട: ബിജെപി ജില്ലാ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിനിടെ പത്തനംതിട്ടയിൽ കൈയ്യാങ്കളി. മർദനമേറ്റുവെന്ന് ചൂണ്ടിക്കാട്ടി ന്യൂനപക്ഷ മോർച്ച മുൻ ജില്ലാ പ്രസിഡൻ്റ് സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി. തെരഞ്ഞെടുപ്പ് ഏകപക്ഷീയമായെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

ബിജെപി പത്തനംതിട്ട ജില്ലാ കാര്യാലയമായ മാരാർജി ഭവനിലാണ് ഇന്ന് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. രാവിലെ 10.30 മുതലാണ് ഇവിടെ വോട്ടെടുപ്പ് ആരംഭിച്ചത്. സമവായത്തിലൂടെ നിലവിലെ പ്രസിഡൻ്റിനെ നിലനിർത്താനാണ് സംസ്ഥാന ഘടകത്തിൽ നിന്നും എത്തിയ നേതാക്കൾ ശ്രമിച്ചത്.

എന്നാൽ താഴെ തട്ടിൽ നിന്ന് പ്രവർത്തിച്ച് വന്ന തിരുവല്ലയിൽ നിന്നുള്ള വിജയകുമാർ മണിപ്പുഴ മത്സരിക്കും എന്ന നിലപാടിൽ ഉറച്ചു നിന്നതോടെ സമവായ നീക്കങ്ങൾ പാളി. ജില്ലാ നേതൃത്വത്തിൻ്റെ ഉറ്റ തോഴനും ജില്ലയുടെ പ്രഭാരിയുമായിരുന്ന കരമന ജയൻ്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടപടികൾ നടന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇതിലും ഒരു വിഭാഗത്തിന് ശക്തമായ എതിർപ്പാണ് ഉണ്ടായിരുന്നത്. സംസ്ഥാന വൈസ് പ്രസിഡൻ്റ് വി ടി രമ, സെക്രട്ടറി സിന്ധു മോൾ എന്നിവരും സംസ്ഥാന നേതൃത്വത്തിൻ്റെ പ്രതിനിധികളായി ഉണ്ടായിരുന്നു. മണിപ്പുഴ വിജയകുമാർ വിഭാഗം രഹസ്യ ബാലറ്റിലൂടെ തെരഞ്ഞെടുപ്പ് നടത്തണം എന്ന അവശ്യത്തിൽ ഉറച്ച് നിന്നതോടെ ഉത്തരകൊറിയയിൽ മാത്രം പരീക്ഷിച്ച് വിജയിച്ച തെരഞ്ഞെടുപ്പ് രീതിയാണ് നേതൃത്വം അവലംബിച്ചത് എന്നാണ് പരാതി.

ഔദ്യോഗിക നേത്യത്വത്തിൻ്റെ സ്ഥാനാർഥിയായ നിലവിലെ ജില്ലാ പ്രസിഡൻ്റിന് വോട്ട് രേഖപ്പെടുത്തിയ ശേഷം ഫോട്ടോ എടുത്ത്, നേത്യത്വം ചുമതലപ്പെടുത്തിയ ആളുകളെ ബോധ്യപ്പെടുത്തണമെന്ന് വോട്ടവകാശമുള്ളവർക്ക് കർശന നിർദേശം നൽകി.

ഇതിൽ എതിർ സ്ഥാനാർഥി വിജയകുമാർ മണിപ്പുഴയേയും അദ്ദേഹത്തിനൊപ്പം ഉറച്ച് നിന്ന ഏതാനും ചിലരെയും ഒഴിവാക്കുകയും ചെയ്‌തു. വോട്ട് രേഖപ്പെടുത്തിയ ഫോട്ടോ കാണിക്കാന്‍ ആവശ്യപ്പെട്ടിട്ടും നൽകാതിരുന്ന ന്യൂനപക്ഷ മോർച്ച മുൻ ജില്ലാ പ്രസിഡൻ്റ് ബിനോയി കെ മാത്യുവിനെ യുവമോർച്ച മുൻ ജില്ലാ പ്രസിഡൻ്റ് കൈയ്യേറ്റം ചെയ്യുകയായിരുന്നു.

സ്പോര്‍ട്‌സ് സെൽ സംസ്ഥാന ചുമതലയുള്ള വിനോദ് തിരുമുലപുരം ഇടപെട്ടാണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. സംഭവത്തിൽ ബിനോയി കെ മാത്യു സംസ്ഥാന നേത്യത്വത്തിന് പരാതി നൽകിയതായാണ് ലഭിക്കുന്ന വിവരം.

ഇത്തവണത്തെ നിയോജക മണ്ഡലം ഭാരവാഹി തെരഞ്ഞെടുപ്പുകളിലും സംഘർഷം നടന്നതായി വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ജനാധിപത്യപരമായ അഭിപ്രായ പ്രകടനങ്ങൾ മാത്രമാണ് ഉണ്ടായതെന്നാണ് അന്ന് ബിജെപി നേതൃത്വം വിശദീകരിച്ചത്.

ആകെ 75 പേരാണ് തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുത്തത്. സംസ്ഥാന കൗൺസിൽ അംഗങ്ങൾക്ക് പോലും വോട്ടവകാശം നൽകാതെ തങ്ങളെ തെരഞ്ഞെടുക്കാനുള്ള ആളുകളെ ഔദ്യോഗിക പക്ഷം തന്നെ തെരഞ്ഞെടുത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് എന്ന് ഒരു വിഭാഗത്തിന് പരാതിയുണ്ട്.

ബിജെപിയുടെ ഭരണഘടന അനുസരിച്ച് ഏറ്റവുമാദ്യം ബൂത്തുകളിലാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബൂത്ത് പ്രസിഡൻ്റും മുൻ ബൂത്ത് പ്രസിഡൻ്റുമാരും ചേർന്ന് നിയോജക മണ്ഡലം പ്രസിഡൻ്റിനെ തെരഞ്ഞെടുക്കും.

പഞ്ചായത്ത് ഘടകം ബിജെപി ഭരണഘടനയിലില്ലാത്തതിനാല്‍ പഞ്ചായത്ത് ഭാരവാഹികളെ നോമിനേറ്റ് ചെയ്യുകയാണ് പതിവ്. മണ്ഡലം ഭാരവാഹികൾ ചേർന്ന് ജില്ലാ പ്രസിഡൻ്റിനെ തെരഞ്ഞെടുക്കും. പിന്നീട് സംസ്ഥാന, ദേശീയ ഘടകങ്ങളിലെ തെരഞ്ഞെടുപ്പും നടക്കും.

എന്നാൽ പത്തനംതിട്ട ജില്ലയിൽ പത്തിലൊന്ന് ബൂത്തുകളിൽ പോലും നിയമാനുസരണം പുതിയ ബൂത്ത് ഭാരവാഹികളെ തെരഞ്ഞെടുത്തിട്ടില്ല. പിന്നെ എങ്ങനെയാണ് മണ്ഡലം - ജില്ലാ ഘടകങ്ങളിൽ തെരഞ്ഞെടുപ്പ് നടന്നത് എന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്.

Also Read: രാഹുല്‍ ഈശ്വര്‍ ജയിലിലേക്ക്? അറസ്റ്റ് തടയണമെന്ന ഹര്‍ജി അംഗീകരിക്കാതെ ഹൈക്കോടതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.