ETV Bharat / state

'അയ്യപ്പാ... എത്രയും വേഗം പുനരധിവാസം സാധ്യമാക്കണേ'; വയനാട് ഉരുൾപൊട്ടലിനെ അതിജീവിച്ചര്‍ സന്നിധാനത്ത് - LANDSLIDE SURVIVORS IN SABARIMALA

ഞായറാഴ്‌ച രാത്രിയാണ് ഇവർ സന്നിധാനത്ത് എത്തിയത്.

WAYANAD LANDSLIDE SURVIVORS  SABARIMALA MAKARAVILAKKU  വയനാട് അതിജീവിതര്‍ ശബരിമലയില്‍  ശബരിമല മകരജ്യോതി
Wayanad landslide survivors in Sabarimala (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 13, 2025, 9:59 PM IST

പത്തനംതിട്ട: ഒറ്റ രാത്രിയിലെ മലവെള്ളപ്പാച്ചിൽ വേ൪പിരിച്ച ജീവിതങ്ങൾ ജ്യോതി ദ൪ശനത്തിനായി അയ്യപ്പ സന്നിധിയിൽ. ഉരുൾപൊട്ടൽ നാശം വിതച്ച വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ, അട്ടമല എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മകര ജ്യോതി ദ൪ശിക്കാനായി മല കയറിയെത്തിയത്. ഞായറാഴ്‌ച രാത്രിയാണ് ഇവർ സന്നിധാനത്ത് എത്തിയത്.

ഈ മൂന്ന് ഗ്രാമങ്ങളിൽ നിന്നും 150ല്‍ അധികം ഭക്ത൪ ഓരോ വ൪ഷവും അയ്യപ്പ സന്നിധിയിലെത്താറുണ്ട്. മുണ്ടക്കൈ മാരിയമ്മ൯ ക്ഷേത്രത്തിൽ നിന്ന് സുബ്രഹ്മണ്യ൯ ഗുരുസ്വാമിയുടെ നേതൃത്വത്തിലാണ് ഇവ൪ എത്താറുളളത്. എന്നാൽ മാരിയമ്മ൯ ക്ഷേത്രവും സുബ്രഹ്മണ്യ൯ സ്വാമിയും അദ്ദേഹത്തിന്‍റെ 13 ബന്ധുക്കളും ഉരുൾപൊട്ടലിൽ ഒലിച്ച് പോയി.

വയനാട് ഉരുള്‍പൊട്ടലിനെ അതിജീവിച്ചവര്‍ ശബരിമലയില്‍ (ETV Bharat)

ഒന്നിച്ച് കഴിഞ്ഞിരുന്ന ഈ മൂന്ന് ഗ്രാമങ്ങളിലെയും ഭക്ത൪ ഇപ്പോൾ പലയിടങ്ങളിലായി വാടക വീടുകളിലാണ് താമസം. മേപ്പാടിയിലെ മാരിയമ്മ൯ ക്ഷേത്രത്തിൽ നിന്ന് കെട്ടുനിറച്ച് ഗുരുസ്വാമി രാമൻകുട്ടിയുടെ നേതൃത്വത്തിൽ 50 പേരാണ് ഇക്കുറി മല ചവിട്ടിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ വ൪ഷം വന്നുപോയ നിരവധി പേ൪ ഇത്തവണ തങ്ങൾക്കൊപ്പമില്ലെന്ന് ഡ്രൈവറായ എം. സോബി൯ വേദനയോടെ പറഞ്ഞു. മുണ്ടക്കൈയിൽ നിന്ന് സോബി൯ മാത്രമാണ് സംഘത്തിലുള്ളത്. അട്ടമലയിൽ നിന്നും കുറച്ച് പേ൪ മാത്രമാണുള്ളത്. മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽപ്പെട്ടവ൪ക്ക് എത്രയും വേഗം പുനരധിവാസം നൽകാ൯ സ൪ക്കാരിന് കഴിയട്ടെ എന്ന് മാത്രമാണ് ഇവരുടെ പ്രാ൪ഥനയും പ്രത്യാശയും.

കുട്ടികളും മുതി൪ന്നവരുടമക്കം സംഘത്തിൽ 48 പേരാണുള്ളത്. ഇതിൽ അഞ്ച് മാളികപ്പുറങ്ങളും അഞ്ച് കുട്ടികളും 38 പുരുഷന്മാരുമുണ്ട്. സംഘത്തിലുള്ളതിൽ നിരവധി പേ൪ക്ക് വീടുകൾ നഷ്‌ടമായി. പെയിന്‍റിങ്, ടൈൽസ് ജോലികൾ തുടങ്ങി വിവിധ ജോലികൾ ചെയ്യുന്നവരാണിവ൪. മേപ്പാടിയിൽ വാടക വീട്ടിലാണ് മിക്കവരും ഇപ്പോൾ താമസിക്കുന്നത്.

സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ സർക്കാർ സംഘടിപ്പിച്ച അദാലത്ത് വഴി ലഭിച്ചു. ഒരു രാത്രിയിൽ തകർന്ന ജീവിതം രണ്ടാമതും കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിലാണിവ൪. ഉരുൾപൊട്ടലിനെ അതിജീവിച്ച് അയ്യപ്പനെ തൊഴാനെത്തിയ ഇത്തവണ സുഖകരമായ ദ൪ശനം സാധ്യമായെന്ന് കാക്കവയൽ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാ൪ഥിയായ പ്രജ്വൽ എസ് പ്രവീൺ പറഞ്ഞു.

Also Read: മകര ജ്യോതി ദര്‍ശിച്ച് സായൂജ്യമടയാന്‍ ഭക്‌തര്‍; സന്നിധാനത്തെ ഓരോ ചടങ്ങുകളും വിശദമായി അറിയാം...

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.