പാരീസ്: പാരീസിൽ പതിനേഴാമത് പാരാലിമ്പിക്‌സ് ആവേശകരമായി പുരോഗമിക്കുന്നു. ഇന്നലെ ഇന്ത്യ ഒരു ദിവസം കൊണ്ട് 8 മെഡലുകൾ നേടി ചരിത്ര റെക്കോർഡ് സൃഷ്ടിച്ചു. പാരാലിമ്പിക്‌സ് ചരിത്രത്തിൽ പുതിയ നാഴികക്കല്ല് സൃഷ്ടിക്കാൻ ഇന്ത്യയെ സഹായിച്ച കായികതാരങ്ങളെയും വനിതകളെയും കുറിച്ചറിയാം.
യോഗേഷ് ഖതൂനിയ- വെള്ളി:
പുരുഷന്മാരുടെ ഡിസ്‌കസ് ത്രോയില്‍ വെള്ളി മെഡൽ നേടിയാണ് ഇന്ത്യയുടെ യോഗേഷ് ഖതൂനിയ ഇന്ത്യയുടെ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ടത്. പുരുഷന്മാരുടെ എഫ് 56 വിഭാഗത്തില്‍ 42.22 മീറ്റർ ദൂരം എറിഞ്ഞാണ് താരം വെള്ളി മെഡൽ നേടിയത്. നേരത്തെ ടോക്കിയോ പാരാലിമ്പിക്‌സിൽ യോഗേഷ് വെള്ളി നേടിയിരുന്നു.
നിതേഷ് കുമാർ- സ്വർണം:
പുരുഷന്മാരുടെ ബാഡ്‌മിന്‍റണ്‍ എസ്എൽ 3 വിഭാഗം ഫൈനലിൽ ഗ്രേറ്റ് ബ്രിട്ടന്‍റെ ഡാനിയൽ ബേത്തലിനെതിരെ 21-14, 18-21, 23-21 എന്ന സ്‌കോറിനാണ് നിതേഷ് കുമാർ സ്വർണം നേടിയത്. 80 മിനിറ്റോളം നീണ്ട ഈ മത്സരത്തിൽ നിതേഷ് കുമാർ പൊരുതി ജയിച്ചു.
തുളസിമതി മുരുകേശൻ- വെള്ളി:
വനിതകളുടെ എസ് യു 5 സിംഗിൾസ് ബാഡ്‌മിന്‍റണിലാണ് തമിഴ്‌നാടിന്‍റെ തുളസിമതി മുരുകേശന് വെള്ളി സ്വന്തമാക്കിയത്. ഫൈനലിൽ നിലവിലെ ലോക ചാമ്പ്യനും ടോക്കിയോ പാരാലിമ്പിക്‌സ് ബാഡ്‌മിന്‍റണ്‍ ചാമ്പ്യനുമായ യാങ് ക്യു സിയാവിനോട് തോറ്റു.
മനീഷ രാമദോസ് - വെങ്കലം:
എസ് യു 5 വിഭാഗത്തിൽ വെങ്കലം നേടി 19 കാരിയായ തമിഴ്‌നാട് താരം മനീഷ രാമദോസ് റെക്കോർഡ് സ്ഥാപിച്ചു. സെമിയിൽ മറ്റൊരു തമിഴ് താരം തുളസിമതി മുരുകേശനെ തോൽപ്പിച്ചാണ് മനീഷ രാമദോസ് വെങ്കല മെഡൽ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.