ട്രെയിനിൽ ഒരു തവണയെങ്കിൽ യാത്ര ചെയ്‌തവരായിരിക്കും നമ്മളെല്ലാവരും. ഒരു തവണയായാലും നൂറു തവണയായാലും വിൻഡോ സീറ്റിലിരുന്നുള്ള ട്രെയിൻ യാത്ര പുതിയ കാഴ്‌ച അനുഭവങ്ങൾ നമുക്ക് സമ്മാനിക്കുന്നു. എന്നാൽ അതിമനോഹമായ കാഴ്ച്ചകളുടെ വിരുന്നൊരുക്കുന്ന ചില ട്രെയിൻ യാത്രകളുണ്ട് ഇന്ത്യയിൽ. ജീവിതത്തിൽ ഒരിക്കലെങ്കിലും അത് അനുഭവിക്കേണ്ടത് തന്നെയാണ്. ഇത് വ്യത്യസ്‌ത അനുഭവം നിങ്ങൾക്ക് സമ്മനിക്കുമെന്നത് തീർച്ച. അവ ഏതൊക്കെയെന്ന് ചുവടെ കൊടുത്തിരിക്കുന്നു.
ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ
ലോകമെമ്പാടുമുള്ള നിരവധി ആളുകളാണ് ട്രെയിൻ യാത്ര ആസ്വദിക്കാനായി ഇവിടെയെത്തുന്നത്. തേയില തോട്ടങ്ങൾ, കുന്നുകൾ, താഴ്വരകൾ തുടങ്ങീ സമാനതകളില്ലാത്ത കാഴ്‌ചകൾ നിറഞ്ഞ ഒരു ട്രെയിൻ യാത്രയാണ് ഇവിടെ നിങ്ങൾക്കായി കാത്തിരിക്കുന്നത്.
Representative Image (ETV Bharat) കൊങ്കൺ റെയിൽവേ
കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾക്ക് ഇടയിലൂടെയാണ് കൊങ്കൺ റെയിൽവേ കടന്നു പോകുന്നത്. രാജ്യത്തിലെ തന്നെ ഏറ്റവും മനോഹരമായ ട്രെയിൻ യാത്രകളിൽ ഒന്നാണ് കൊങ്കൺ റെയിൽവേ വഴിയുള്ളത്. വെള്ളച്ചാട്ടങ്ങൾ, തടാകങ്ങൾ, മലനിരകൾ, പച്ചപ്പ്, കടൽ എന്നിവ കണ്ട് കൊണ്ടുള്ള അതിമനോഹരമയ ഒരു യാത്രയാണിത്.
കാൻഗ്ര വാലി റെയിൽവേ
ഇന്ത്യയിലെ ഒരു പൈതൃക റെയിൽവേയാണ് കാൻഗ്ര വാലി. പാലങ്ങളിലൂടെയും തേയില തോട്ടങ്ങളിലൂടെയും കടന്നുപോകുന്ന ട്രെയിൻ യാത്ര ഒരു പ്രത്യേക അനുഭവമാണ് നൽകുന്നത്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലുള്ള കാൻഗ്ര വാലി റെയിൽവേ പത്താൻകോടിനും ജോഗീന്ദർ നഗറിനും ഇടയിലൂടെയാണ് കടന്നുപോകുന്നത്.
Representative Image (ETV Bharat) ഡെസേർട്ട് ക്വീൻ
ആഡംബര യാത്രകൾ ഇഷ്‌ടപ്പെടുന്നവരാണെങ്കിൽ ഡെസേർട്ട് ക്വീൻ ട്രെയിൻ യാത്ര നിങ്ങൾക്കുള്ളതാണ്. രാജസ്ഥാനിലെ ജോധ്പൂരിനും ഗോൾഡൻ സിറ്റി ഓഫ് ജയ്‌സൽമീറിനും ഇടയിലൂടെയാണ് യാത്ര കടന്നു പോകുന്നത്. സ്വർണ്ണ മണലിൻ്റെ മനോഹരമായ കാഴ്‌ചകളോടൊപ്പം രുചികരവും വിഭവ സമൃദ്ധവുമായ ഭക്ഷണവും ആസ്വദിക്കാം.
Representative Image (ETV Bharat) നീലഗിരി മൗണ്ടൻ റെയിൽവേ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള റെയിൽവേ പാതകളിൽ ഒന്നാണ് നീലഗിരി മൗണ്ടൻ റെയിൽവേ. മേട്ടുപ്പാളയം മുതൽ ഊട്ടി വരെയാണ് യാത്ര നീളുന്നത്. പാലങ്ങൾ, തുരങ്കങ്ങൾ, 250 വളവുകൾ എന്നിവയിലൂടെ കടന്നു പോകുന്ന യാത്ര സമൃദ്ധമായ പച്ചപ്പ്, തേയില തോട്ടങ്ങൾ, താഴ്വരകൾ, മലനിരകൾ എന്നീ കാഴ്‌ച അനുഭവങ്ങൾ സമ്മാനിക്കുന്നു.
Representative Image (ETV Bharat) കൽക്ക - ഷിംല
ഹിമാലയൻ കാഴ്‌ചകൾ നന്നായി ആസ്വദിക്കുന്നതിനായി കൽക്ക - ഷിംല ട്രെയിൻ യാത്ര നിങ്ങൾക്ക് തെരഞ്ഞെടുക്കാം. ഏതൊരാളെയും ഉല്ലസിപ്പിക്കുന്ന കാഴ്‌ച അനുഭവമാണ് ഇവിടെയുള്ളത്. പൈൻ കാടുകൾ, പാലങ്ങൾ, തുരങ്കങ്ങൾ എന്നിവയൊക്കെയാണ് ഈ യാത്രയിൽ നിങ്ങളെ കാത്തിരിക്കുന്നത്.
മാതേരൻ ഹിൽ റെയിൽവേ
ജീവിതത്തിൽ ഒരു തവണയെങ്കിലും അനുഭവിക്കേണ്ട ഒരു ട്രെയിൻ യാത്രയാണ് മാതേരൻ ഹിൽ റെയിൽവേ വഴിയുള്ളത്. സമൃദ്ധമായ ഭൂപ്രകൃതിയുടെയുടെയും പശ്ചിമഘട്ടത്തിന്‍റെയും അതിമനോഹ കാഴചകളാണ് ഈ യാത്ര സഞ്ചാരികൾക്ക് നൽകുന്നത്.
Also Read: "ഹാപ്പി ഹിമാചൽ ആൻഡ് പോപ്പുലർ പഞ്ചാബ്"; പുതിയ ടൂർ പാക്കേജ് ഒരുക്കി ഐആർസിടിസി