ETV Bharat / lifestyle

വീടിനുള്ളില്‍ സ്വസ്ഥതയില്ലേ?, ധനനഷ്‌ടവുമുണ്ടോ?; പരിഹാരമുണ്ട്!!! - VASTU TIPS TO MAINTAIN GOOD HEALTH

വാസ്‌തുവില്‍ ശ്രദ്ധിച്ചാല്‍ മാനസികാരോഗ്യം ലഭിക്കുന്നതിനൊപ്പം ധനനഷ്‌ടവും തടയാനാവുമെന്നാണ് ഈ രംഗത്തെ വിദഗ്‌ധര്‍ പറയുന്നത്.

VASTU TIPS FOR HOME  GENERAL VASTU TIPS  BEDROOM VASTU TIPS  വാസ്‌തു ടിപ്‌സ് മലയാളം
representative image (GETTY)
author img

By ETV Bharat Kerala Team

Published : Feb 9, 2025, 12:48 PM IST

കുടുംബത്തോടൊപ്പം ഏറെ സന്തോഷത്തോടെ കഴിയുന്നതിന് നാം ഓരോര്‍ത്തര്‍ക്കുമുള്ള ഇടമാണ് നമ്മുടെ വീട്. എന്നാല്‍ വീടിനുള്ളില്‍ സ്വസ്ഥത ലഭിക്കാത്ത ഏറെപ്പേരുണ്ടാവും. അതിന്‍റെ കാരണം മിക്കപ്പോഴും വാസ്‌തുവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാവാം എന്നാണ് ഈ രംഗത്തെ വിദഗ്‌ധനായ ഡോ. ആചാര്യ വിനോദ് കുമാർ ഓജ പറയുന്നത്. വീട്ടിലെ വാസ്‌തുവിൽ ചില മാറ്റങ്ങൾ വരുത്തുന്നത് സമ്മര്‍ദമുള്‍പ്പെടെ അകറ്റുകയും സന്തോഷ ലബ്‌ധിക്ക് കാരണമാവുമെന്നും ആചാര്യ വിനോദ് പറയുന്നു. വാസ്‌തുവിന്‍റെ ഗുണപരമായ ഫലങ്ങൾ ലഭിക്കുന്നതിനായി ആചാര്യ വിനോദ് നല്‍കുന്ന ചില നുറുങ്ങുകളിതാ....

പൊതുവായി ശ്രദ്ധിക്കേണ്ടവ

  • വീടിന്‍റെ വടക്കുകിഴക്ക് ദിശയിൽ ദിവസവും ഒരു മെഴുകുതിരി അല്ലെങ്കിൽ വിളക്ക് കത്തിക്കുന്നത് നല്ലതാണ്.
  • നിങ്ങളുടെ വീട്ടിലെ ചോർച്ചയുള്ള ടാപ്പുകൾ ഒഴിവാക്കുക. കാരണം ടാപ്പില്‍ നിന്നും ജലം തുള്ളിത്തുള്ളിയായി വീഴുന്നത് പോലെ നിങ്ങള്‍ക്ക് സമ്പത്തും നഷ്‌ടപ്പെട്ടേക്കാം.
  • പടിക്കെട്ടുകൾക്ക് താഴെയുള്ള സ്ഥലം ടോയ്‌ലറ്റായും, സ്റ്റോറായും, അടുക്കളയായും ഉപയോഗിക്കാതിരിക്കുക. കാരണം അത് നാഡീ സംബന്ധമായ അസുഖങ്ങൾക്കും ഹൃദ്രോഗങ്ങൾക്കും കാരണമാകും.
  • വീട്ടില്‍ തുളസി അല്ലെങ്കിൽ കൃഷ്‌ണ തുളസി എന്നിവ സൂക്ഷിക്കുന്നത് വായു ശുദ്ധീകരിക്കുകയും പോസിറ്റീവിറ്റി നല്‍കുകയും ചെയ്യും. റബർ പ്ലാന്‍റ്, കള്ളിച്ചെടി, ബോൺസായ് തുടങ്ങിയ സസ്യങ്ങൾ ഒഴിവാക്കുക. ഇവ രോഗത്തിനും സമ്മർദ്ദത്തിനും കാരണമാകും.
  • വീടിന്‍റെ വടക്കുകിഴക്ക് മൂലയിൽ പടികളോ ടോയ്‌ലറ്റുകളോ നിർമ്മിക്കരുത്.
VASTU TIPS FOR HOME  GENERAL VASTU TIPS  BEDROOM VASTU TIPS  വാസ്‌തു ടിപ്‌സ് മലയാളം
representative image (GETTY)

കിടപ്പുമുറിയില്‍ ശ്രദ്ധിക്കേണ്ടവ

  • വടക്ക് ദിശയിൽ കിടപ്പുമുറി നിർമ്മിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. പകരം തെക്ക് ദിശയിലാവണം ഇവ നിര്‍മ്മിക്കേണ്ടത്.
  • വടക്ക് ദിശയിലേക്ക് തലവച്ച് ഉറങ്ങുന്നത് അഭികാമ്യമല്ല, കാരണം ഇത് സമ്മർദത്തിനും വേദനയ്ക്കും കാരണമാകും.
  • ഇരുമ്പ് കട്ടിലുകള്‍ക്ക് പകരം മരത്തിന്‍റെ കട്ടിലുകള്‍ തിരഞ്ഞെടുക്കുക.
  • വിഷാദം, തലവേദന, ഓർമ്മക്കുറവ് എന്നിവയ്ക്ക് കാരണമാകുമെന്നതിനാല്‍ വെളിച്ചം നേരിട്ട് അടിക്കുന്നതിന് കീഴെ ഉറങ്ങാതിരിക്കുക.
  • കിടപ്പ് മുറിയിലെ കണ്ണാടി സൂക്ഷിക്കേണ്ടത് അതില്‍ കിടക്ക കാണാത്ത വിധത്തിലാവണം.
  • ഉറങ്ങുമ്പോൾ അടുത്ത് ഇലക്‌ട്രോണിക് ഉപകരണങ്ങൾ ഇല്ലെന്ന് ഉറപ്പാക്കുക.
  • ടോയ്‌ലറ്റ് ഭിത്തിയോട് ചേര്‍ന്ന് കിടക്കയിടുന്നത് നെഗറ്റീവ് ചിന്തകളെ ആകർഷിക്കും.

ആരോഗ്യ, അടുക്കള വാസ്‌തു

  • അടുക്കള തെക്കുകിഴക്ക് ദിശയില്‍ സ്ഥാപിക്കുക.
  • വടക്കുകിഴക്ക് ദിശയിൽ അടുക്കള നിര്‍മ്മിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്കും അപകടങ്ങൾക്കും കാരണമാകും.
  • കിഴക്ക് ദിശയിൽ ഇരുന്ന് ഭക്ഷണം കഴിക്കുക, കാരണം ഇത് ഫലപ്രദമായ ദഹനത്തിനും നല്ല ആരോഗ്യത്തിനും കാരണമാകുന്നു.
  • ടോയ്‌ലറ്റും അടുക്കളയും ഒരുമിച്ച് നിർമ്മിക്കരുത്, കാരണം അത് നെഗറ്റീവ് ആകർഷിക്കുന്നു.

ALSO READ: 'മണി പ്ലാന്‍റ് വെക്കേണ്ട സ്ഥലത്ത് വെച്ചാൽ സമ്പത്ത് കുമിഞ്ഞുകൂടും'; വാസ്‌തു വിദഗ്‌ധന്‍ പറയുന്നതിങ്ങനെ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.