ETV Bharat / state

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ബലാത്സംഗം; അമ്മയും കൊലക്കേസ് പ്രതിയായ ആൺ സുഹൃത്തും അറസ്റ്റിൽ - RAPE CASE

റാന്നി അങ്ങാടി സ്വദേശി ജയ്‌മോൻ ആണ് അറസ്റ്റിലായത്

PTA POCSO  Mother and male friend arrested  jaimon  child welfare committee
Representative image (ETV Bharat)
author img

By ETV Bharat Kerala Team

Published : Feb 13, 2025, 5:33 PM IST

പത്തനംതിട്ട:പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മയുടെ ഒത്താശയോടെ ബലാത്സംഗം ചെയ്‌ത സംഭവത്തിൽ അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ. റാന്നി അങ്ങാടി സ്വദേശി ജയ്‌മോൻ ആണ് അറസ്റ്റിലായത്. പ്രതി മുൻപ് ഒരു കൊലപാതക കേസിലെ പ്രതിയാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

2024 സെപ്റ്റംബറിൽ ആണ് പീഡനം നടന്നത്. പത്തനംതിട്ടയിലെ ലോഡ്‌ജിൽ എത്തിച്ചാണ് അമ്മയുടെ മുൻപിൽ വച്ച് 13 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നൽകിയ മൊഴി പ്രകാരമായിരുന്നു കേസ്. തിരുവനന്തപുരത്താണ് ഈ കുടുംബം താമസിച്ചിരുന്നത്.

കേസ് രജിസ്റ്റർ ചെയ്‌തതോടെ പെൺകുട്ടിയുടെ അമ്മയും ആൺ സുഹൃത്തും കർണാടകയിലേക്ക് കടന്നു.പത്തനംതിട്ട പൊലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Also Read: അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; പതിനാറുകാരനുൾപ്പെടെ രണ്ട് പേർ പിടിയിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.