ആഴ്‌ചയിൽ വെറും അഞ്ച് മിനിറ്റ് മാത്രം മാറ്റിവച്ചാൽ മതി. നിങ്ങളുടെ മുഖം വെട്ടിത്തിളങ്ങും. ഫേഷ്യൽ സ്റ്റീമിങ് ചർമ്മം തിളങ്ങുന്നതിന് ഗുണം ചെയ്യുമെന്നാണ് വിദഗ്‌ധർ പറയുന്നത്. ചർമ്മത്തെ ശുദ്ധീകരിക്കാനും പുനരുജ്ജീവിപ്പിക്കാനും മെച്ചപ്പെടുത്താനും സ്റ്റീമിങ്ങിലൂടെ കഴിയും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മുഖത്തിലെ സുഷിരങ്ങൾ വികസിക്കാനും അടിഞ്ഞുകൂടിയ അഴുക്ക്, മുഖത്തുള്ള എണ്ണ, മാലിന്യങ്ങൾ എന്നിവ എളുപ്പത്തിൽ പുറന്തള്ളുവാനും ഫേഷ്യൽ സ്റ്റീമിങ്ങിലൂടെ സാധിക്കുന്നു. ഫേഷ്യൽ സ്റ്റീമിങ് പ്രക്രിയ മുഖക്കുരു തടയുന്നതിന് പുറമേ, ചർമ്മ സംരക്ഷണ ഉത്‌പന്നങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുകയും നിങ്ങളുടെ മോയ്‌സ്‌ചറൈസറുകളുടെയും സെറമുകളുടെയും ഫലപ്രാപ്‌തി വർധിപ്പിക്കുകയും ചെയ്യുന്നുവെന്നും വിദഗ്‌ധർ പറയുന്നു.
കൂടാതെ സ്റ്റീമിങ് പ്രക്രിയ രക്തചംക്രമണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇതിലൂടെ ചർമ്മത്തിൻ്റെ ഉപരിതലത്തിലേക്ക് പോഷകങ്ങളും ഓക്‌സിജനും എത്തുവാൻ സഹായിക്കുന്നു. സ്റ്റീമിങ്ങിൻ്റെ അവസാനത്തിൽ നിങ്ങൾക്ക് ലഭിക്കുന്നത് തിളക്കമുള്ള ചർമ്മമായിരിക്കും. ചർമ്മത്തെ മൃദുലമാക്കി നിലനിർത്തുകയും വരണ്ടു പോകുന്നത് പരമാവധി ഒഴിവാക്കുകയും ചെയ്യുന്നു.
വ്യത്യസ്‌ത സ്‌കിൻ ടൈപ്പുള്ളവർക്ക് മുഖം സ്റ്റീം ചെയ്യുന്നതിലൂടെ പലപല നേട്ടങ്ങളാണ് ലഭിക്കുന്നത്. ഉദാഹരണത്തിന് എണ്ണമയമുള്ള ചർമ്മമോ മുഖക്കുരുവോ ഉള്ള വ്യക്തികൾക്ക് മുഖത്തിലെ സുഷിരങ്ങൾ അടയുന്നതിനും സെബത്തിൻ്റെ അധിക ഉത്‌പാദനം നിയന്ത്രിക്കുന്നതിനും സ്റ്റീം ചെയ്യുന്നത് സഹായിക്കും. വരണ്ട ചർമ്മമുള്ളവരുടെ ചർമ്മത്തിലെ ഈർപ്പം വർധിപ്പിക്കുന്നതിനുള്ള ഏറ്റവും ആരോഗ്യകരമായ മാർഗങ്ങളിലൊന്നായി സ്റ്റീം ചെയ്യുന്നതിനെ കണക്കാക്കുന്നു. സ്റ്റീമിങ് ചെയ്യുന്നത് സൈനസും തലവേദനയും കുറയ്ക്കുന്നതിന് സഹായിക്കും.
വാർധക്യമാകുന്ന ചർമ്മത്തിനും സ്റ്റീം ചെയ്യുന്നതിലൂടെ ഗുണം ലഭിക്കും. രക്തയോട്ടം വർധിപ്പിക്കുകയും കൊളാജൻ ഉത്‌പാദനം ഉണ്ടാക്കുകയും ചെയ്യുന്നു. അതിലൂടെ മുഖത്തുള്ള ചുളിവുകൾ കുറയ്ക്കുകയും ചർമ്മത്തിൻ്റെ നിറം വർധിക്കുകയും ചെയ്യും.
മുഖത്ത് സ്റ്റീമിങ് ചെയ്‌തതിന് ശേഷം നല്ലൊരു സ്‌കിൻകെയർ റുട്ടീൻ ചെയ്യണമെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്. സ്റ്റീമിങ്ങിന് ശേഷം സുഷിരങ്ങൾ തുറന്നിരിക്കുന്നതായിരിക്കും. അതിനാൽ ചർമ്മത്തിൽ പരമാവധി ജലാംശം നിലനിർത്തുന്നതിനായി ഹൈഡ്രേറ്റിങ് സെറം അല്ലെങ്കിൽ മോയ്‌സ്‌ചറൈസർ ഉടൻ ഉപയോഗിക്കണം.
വീട്ടിൽ എങ്ങനെ ഫേഷ്യൽ സ്റ്റീമിങ് ചെയ്യാം?
ഫേഷ്യൽ സ്റ്റീമിങ് വളരെ ലളിതമായ ഒരു പ്രക്രിയയാണ്. വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയും. ഒരു ചെറിയ പാത്രത്തിൽ കുറച്ച് വെള്ളം തിളപ്പിച്ചതിന് ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. കുറച്ച് ഗ്രീൻ ടീ, ചമോമൈൽ അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്‌ടമുള്ള എണ്ണ ചേർക്കുക. തലയ്ക്ക് മുകളിൽക്കൂടി ഒരു തുണികൊണ്ട് മൂടി ആവി പിടിക്കുക.
ആഴ്‌ചയിൽ ഒരിക്കൽ മാത്രം ഈ കാര്യം ചെയ്യുന്നത് നല്ലതാണ്. ഫേഷ്യൽ സ്റ്റീമിങ് പരീക്ഷിക്കുന്നതിന് മുൻപ് റോസേഷ്യ ഉണ്ടോ അതോ സെൻസിറ്റീവ് ചർമ്മമാണോ എന്ന് ഉറപ്പുവരുത്തണമെന്ന് വിദഗ്‌ധർ പറയുന്നു.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുൻപ് ഒരു വിദഗ്‌ധന്‍റെ നിർദേശം തേടേണ്ടതാണ്.
Also Read: ചർമ്മത്തിലെ സകല പ്രശ്‌നങ്ങളും പരിഹരിക്കാം; തേൻ ഈ രീതിയിൽ ഉപയോഗിക്കൂ