ജയ്‌പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളിലുള്ള പൊതുജനങ്ങളുടെ വിശ്വാസമാണ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ ചരിത്രപരമായ വിജയത്തിന് കാരണമെന്ന് കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാൾ പറഞ്ഞു. 'പൊതുജനങ്ങൾ ആം ആദ്‌മി പാർട്ടിയുടെ ദുർഭരണം അവസാനിപ്പിച്ചു. വികസനത്തിൽ വിശ്വസിക്കുന്ന ബിജെപിയെ തെരഞ്ഞെടുത്തു. ബിജെപി സർക്കാർ ഡൽഹിയുടെ വികസനത്തിനായി പ്രവർത്തിക്കും. യമുന നദി വൃത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി എംപി രാംവീർ സിങ് ബിധുരിയും ബിജെപിയുടെ വിജയത്തിൽ സന്തോഷം പങ്കുവച്ചു. ഡൽഹിയിലെ ജനങ്ങൾ വിജയത്തിന്‍റെ ദീപാവലി ആഘോഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വളരെക്കാലത്തിന് ശേഷം, ഡൽഹിയിൽ ബിജെപി സർക്കാർ രൂപീകരിക്കുകയാണ്.
ഡൽഹിയിലെ ജനങ്ങൾ സമ്പന്നവും വികസിതവുമായ ഒരു ഡൽഹിയെ സ്വപ്‌നം കാണുന്നു എന്നതിന്‍റെ തെളിവാണ് ബിജെപിയുടെ വിജയത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ മാർഗ നിർദേശപ്രകാരം ഡൽഹിയിലെ പൊതുജനങ്ങളുടെ ഈ സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി നേതാവ് ഗൗരവ് വല്ലഭും തെരഞ്ഞെടുപ്പ് ഫലങ്ങളെ വിലയിരുത്തി. ഡൽഹിയിലെ അഴിമതിക്കാരെയെല്ലാം ജനങ്ങൾ പരാജയപ്പെടുത്തി. കോൺഗ്രസിനെ ഇപ്പോൾ ഒരു പാർട്ടിയായി ജനങ്ങൾ കാണുന്നില്ല, അവർ വെറുതേ സമയം കളയുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മൂന്ന് തവണയും വോട്ട് ഒന്നും കിട്ടാതെ പരാജയപ്പെട്ടിട്ടും സ്വയം വാരന്മാരായി കരുതുന്നവരെ കുറിച്ച് എന്താണ് പറയാൻ കഴിയുക എന്നും അദ്ദേഹം ചോദിച്ചു. ആം ആദ്‌മി പാർട്ടി ഇപ്പോൾ ചരിത്രമായി മാറിയിരിക്കുകയാണ് അതിന് ഭാവിയുണ്ടാകില്ലെന്നും ഗൗരവ് വല്ലഭ് കൂട്ടിച്ചേർത്തു.
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്രപരമായ നേട്ടമാണ് ബിജെപി കൈവരിച്ചത്. 70ൽ 48 സീറ്റുകൾ നേടിയാണ് ബിജെപി ആംആദ്‌മി പാർട്ടിയിൽ നിന്ന് അധികാരം പിടിച്ചെടുത്തത്. അതേസമയം ഡൽഹിയിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ പാർട്ടി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
27 വർഷത്തിന് ശേഷമാണ് ബിജെപി ദേശീയ തലസ്ഥാനത്ത് അധികാരത്തിൽ തിരിച്ചെത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ 22 സീറ്റുകളാണ് ആംആദ്‌മി പാർട്ടി നേടിയത്. എന്നാൽ തുടർച്ചയായ മൂന്നാം തവണയും കോൺഗ്രസിന് ഒരു സീറ്റ് പോലും നേടാൻ കഴിഞ്ഞില്ല.
Also Read: ബിജെപിയില്‍ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ തിരക്കിട്ട ചര്‍ച്ചകള്‍, പുതിയ എംഎല്‍എമാരുടെ യോഗം