പലരെയും അലട്ടുന്ന പ്രശ്‌നമാണ് കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറവും പിഗ്മെന്‍റേഷനും. അമിതവണ്ണം, അഴുക്ക്, പൊടി, ഫംഗസ് അണുബാധ, അമിതമായി സൂര്യപ്രകാശം ഏൽക്കുക തുടങ്ങിയവയെല്ലാം കഴുത്തിലെ ഇരുണ്ട നിറത്തിന് കാരണമാകുന്ന ഘടകങ്ങളാണ്. രാസവസ്‌തുക്കൾ അടങ്ങിയ ചില ചർമ്മ സംരക്ഷണ ഉത്പന്നങ്ങളുടെ ഉപയോഗവും കഴുത്തിൽ നിറവ്യത്യസം ഉണ്ടാക്കാൻ ഇടയാക്കും. വ്യക്തികളുടെ ആതമവിശ്വാസത്തെ ബാധിക്കുന്ന ഒന്നായതിനാൽ ഇത് പരിഹരിക്കേണ്ടത് വളരെ പ്രധാനമാണ്. അതിനായി വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില വഴികൾ ഇതാ.
തൈരും മഞ്ഞൾപ്പൊടിയും
ഒരു ടീസ്‌പൂൺ തൈരും അര ടീസ്‌പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം കഴുത്തിൽ പുരട്ടി 15 മിനിട്ടിന് ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകി കളയുക.
ബേക്കിങ് സോഡ
രണ്ട് ടേബിൾ സ്‌പൂൺ ബേക്കിങ് സോഡയിലേക്ക് അൽപ്പം വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് കഴുത്തിൽ തേച്ച് പിടിപ്പിക്കുക. ഉണങ്ങിയ ശേഷം പതിയെ മസാജ് ചെയ്‌ത് അടർത്തിയെടുത്ത് കഴുകി കളയാം.
തൈരും നാരങ്ങ നീരും
രണ്ട് ടേബിൾ സ്‌പൂൺ തൈരിലേക്ക് ഒരു ടീസ്‌പൂൺ നാരങ്ങ നീര് ചേർത്ത് മിക്‌സ് ചെയ്യുക. ഈ മിശ്രിതം കഴുത്തിൽ പുരട്ടി 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം.
കാപ്പിപ്പൊടിയും പഞ്ചസാരയും