വീട്ടിൽ ചെടികൾ നട്ടു വളർത്താൻ ഇഷ്‌ടപ്പെടുന്നവരാണ് മിക്കവരും. ചിലർക്ക് ഇലച്ചെടികളോടാണ് പ്രിയമെങ്കിൽ മറ്റു ചിലർക്ക് പൂക്കളുള്ള ചെടികളോടായിരിക്കും കൂടുതൽ ഇഷ്‌ടം. എന്നാൽ വലിയ വില കൊടുത്ത വാങ്ങുന്ന ചെടികൾ പലപ്പോഴും മികച്ച രീതിയിൽ വളരാതിരിക്കുകയോ പെട്ടന്ന് വാടി പോവുകയോ ചെയ്യാറുണ്ട്.
Representative Image (Freepik) വായു, വെള്ളം, മതിയായ സ്ഥലം എന്നിവ പോലെ തന്നെ പോഷകങ്ങളും ചെടിയുടെ വളർച്ചയ്ക്ക് ആവശ്യമാണ്. എന്നാൽ ചെടികൾ നല്ല രീതിയിൽ വളരാൻ രാസവളങ്ങൾ ഉപയോഗിക്കുന്നവരും നിരവധിയാണ്. ഇത് മണ്ണിന്‍റെ ഘടന ഇല്ലാതാക്കാനുള്ള സാധ്യത വർധിപ്പിക്കും. അതിനാൽ ചെടികളുടെ ശരിയായ വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യം ജൈവ വളങ്ങളാണ്. ജൈവവളം നമുക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കും. എങ്ങനെയെന്ന് നോക്കാം.
Representative Image (Freepik) തയ്യാറാക്കുന്ന വിധം
വീട്ടിൽ നമ്മൾ കറിവയ്ക്കാനായി ഉപയോഗിക്കുന്ന പച്ചക്കറികളുടെ വേസ്റ്റ്, ഉള്ളിയുടെ തൊലി, മുട്ട തോട് എന്നിവ ഒരു പഴയ പാത്രത്തിലോ ബക്കറ്റിലോ ഇടുക. ഇതിലേക്ക് കഞ്ഞിവെള്ളം കൂടി ഒഴിക്കുക. പുഴു അരിക്കാതിരിക്കാൻ മഞ്ഞൾ പൊടി കൂടി ചേർക്കുക. ഈ പാത്രത്തിൽ വേസ്‌റ്റ് നിറഞ്ഞു കഴിഞ്ഞാൽ ഒരു പഴയ പാത്രത്തിലേക്ക് മാറ്റി അൽപ്പം വെള്ളം ഒഴിച്ച് നല്ലപോലെ തിളപ്പിച്ചെടുക്കുക. ഈ വെള്ളം ചൂടാറാനായി വയ്ക്കുക. നന്നായി തണുത്ത ശേഷം ചെടികൾക്ക് ഒഴിച്ച് കൊടുക്കുക. ഇത് ചെടികൾ തഴച്ച് വളരാൻ വളരേയധികം സഹായിക്കും.
Representative Image (Freepik) അതേസമയം ആഴ്‌ചയിൽ ഒരു തവണയെങ്കിലും ഇങ്ങനെ ചെയ്യുന്നത് ചെടികളുടെ വളർച്ച വേഗത്തിലാക്കാൻ സഹായിക്കും. മാത്രമല്ല ചെടികളിൽ കൂടുതൽ പൂക്കൾ ഉണ്ടാകാനും ഇത് ഗുണം ചെയ്യും. ചെടികൾക്ക് പുറമെ പച്ചക്കറികൾക്കും ഈ വളം ഉപയോഗിക്കാം. ചെടികൾ വേഗത്തിൽ വളരാനും വിളവ് വർധിപ്പിക്കാനും ഇത് ഫലപ്രദമാണ്.
Also Read : റോസാച്ചെടി പൂത്തുലയും; ഇതൊരൊറ്റത്തുള്ളി മതി