ന്യൂയോർക്ക് : ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ ബോംബ് ഭീഷണി. വിമാനം റോമിൽ അടിയന്തര ലാൻഡിങ് നടത്തി. 199 യാത്രക്കാരും 15 ജീവനക്കാരുമായി ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന ബോയിങ് 787-9 വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്.
സുരക്ഷാ പ്രശ്‌നം ഉണ്ടെന്ന ജീവനക്കാരുടെ അറിയിപ്പിനെ തുടർന്നായിരുന്നു നടപടി. വിമാനം റോമിൽ സുരക്ഷിതമായി ലാൻഡ് ചെയ്‌ത് സുരക്ഷാ പരിശോധനകള്‍ പൂർത്തിയാക്കി. ഇന്ന് റോമിലെ ലിയോനാർഡോ ഡാവിഞ്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ തുടർന്ന ശേഷം നാളെയോട് കൂടി തിരികെ ഡൽഹിയിലേക്ക് പറക്കുമെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
#Scramble: nel pomeriggio due #Eurofighter dell'#AeronauticaMilitare sono decollati su allarme per identificare e scortare un aereo di linea diretto a Delhi che aveva invertito rotta verso l’aeroporto di Fiumicino (RM) per una segnalazione di un presunto ordigno esplosivo a bordo pic.twitter.com/qocq43lC6H
— Aeronautica Militare (@ItalianAirForce) February 23, 2025
പ്രാദേശിക സമയം വൈകുന്നേരം 5:30 ഓടെ റോമിലെ ലിയോനാർഡോ ഡാവിഞ്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ബോയിങ് 787-9 വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്‌തിരുന്നു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർലൈൻസ് ഖേദം പ്രകടിപ്പിച്ചു. ഇറ്റാലിയൻ വ്യോമസേനയുടെ അകമ്പടിയോടെ വിമാനം ഫ്ലൈ ചെയ്യുന്നതിൻ്റെ ദൃശ്യങ്ങള്‍ ഇറ്റാലിയൻ വ്യോമസേനയുടെ എക്‌സ് അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്.