സുക്‌മ : ഛത്തീസ്‌ഗഡിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ ജനാധിപത്യത്തിന്‍റെ വലിയൊരു ഉദാഹരണമാണ്. സുക്‌മയിലെ ഒരു നക്‌സൽ ബാധിത പ്രദേശമാണ് കോണ്ട. ഒരുകാലത്ത് ഏറ്റവും കൂടുതൽ തിരയപ്പെട്ടിരുന്ന നക്‌സൽ നേതാവ് ഹിദ്‌മയുടെ ശക്തികേന്ദ്രമായിരുന്ന പൂര്‍വതിയിലെ ഗ്രാമവാസികൾ നിർഭയമായി വോട്ട് ചെയ്‌ത് ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ചു.
വർഷങ്ങളായി, നക്‌സൽ ആധിപത്യം കാരണം ഈ പ്രദേശത്തേക്ക് സർക്കാർ പ്രവേശനം അസാധ്യമായിരുന്നു. എന്നിരുന്നാലും പൂര്‍വതിയിൽ ഒരു സുരക്ഷാ ക്യാമ്പ് സ്ഥാപിച്ചതോടെ, വികസന സംരംഭങ്ങൾ ഗ്രാമത്തിലെത്തി. സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം ഫെബ്രുവരി 23ന്, ജനാധിപത്യത്തിന്‍റെ ഒരു വലിയ വിജയമായി ഇത് അടയാളപ്പെടുത്തി, പൂർവ്വർത്തിയിൽ ആദ്യമായി വോട്ടെടുപ്പ് നടത്തി.
പെന്‍റാച്ചിംലി, കേരളപെൻഡ, ഡുലെഡ്, സുന്നാംഗുഡ, പൂര്‍വതി തുടങ്ങിയ മാവോയിസ്‌റ്റ് ബാധിത ഗ്രാമങ്ങളിൽ നിന്നുള്ള വോട്ടർമാർ വോട്ടെടുപ്പിൽ പങ്കെടുത്തു. മുമ്പ് ഹിദ്‌മയുടെ പേര് പരാമർശിക്കുന്നത് തന്നെ ജനങ്ങളിൽ ഭയം ജനിപ്പിച്ചിരുന്നു, അതിനാൽ തന്നെ അവർ വോട്ട് ചെയ്യാൻ തയ്യാറാകുമായിരുന്നില്ല. എന്നാലിപ്പോൾ, പുരുഷന്മാരും സ്‌ത്രീകളും പ്രായമായവരും ആദ്യമായി വോട്ട് ചെയ്യുന്നവരുമെല്ലാം ഭയമില്ലാതെ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുന്നുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'ഗ്രാമത്തിൽ പോളിങ് ബൂത്ത് തുറന്നതിൽ ഞങ്ങൾ വളരെ സന്തുഷ്‌ടരാണ്. ഭയരഹിതമായ അന്തരീക്ഷത്തിലാണ് ഞങ്ങൾ വോട്ട് ചെയ്‌തത്,' എന്ന് പ്രദേശവാസിയായ ജോഗ മഡ്‌കാമി പറയുന്നു. 'ഇവിടെ ഇപ്പോൾ വോട്ടെടുപ്പ് നടക്കുന്നുണ്ട്, അത് ഞങ്ങളുടെ ഗ്രാമത്തിന്‍റെ വികസനത്തിന് അത്യാവശ്യമാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്,' എന്ന് പ്രദേശവാസിയായ മദ്‌കാം നന്ദെ പറഞ്ഞു.
ബസ്‌തറിലെ നക്‌സലിസത്തെ പൂർണമായും ഇല്ലാതാക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങൾ ഛത്തീസ്‌ഗഡ് സർക്കാർ തുടരുന്നുണ്ട്. സംസ്ഥാനത്ത് തുടർച്ചയായ സുരക്ഷാ ഏർപ്പെടുത്തുന്നതിനാൽ തീവ്രവാദ പ്രവർത്തനങ്ങൾ പ്രദേശത്ത് കുറയുന്നുണ്ട് ഇത് സുക്‌മയിലും മറ്റ് സ്ഥലങ്ങളിലും ജനാധിപത്യം തഴച്ചുവളരാൻ വഴിയൊരുക്കുന്നു.
Also Read: ഡൽഹിയിൽ പ്രതിപക്ഷത്തെ ഇനി അതിഷി നയിക്കും; ആദ്യ നിയമസഭാ സമ്മേളനം നാളെ