കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബാലയും മുന്‍ ഭാര്യയും ഗായികയുമായ അമൃത സുരേഷുമാണ് വാര്‍ത്താ തലക്കെട്ടുകളില്‍. വിവാഹമോചനവുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ ബാല കൃത്രിമത്വം കാണിച്ചെന്ന പരാതിയുമായി അമൃത സുരേഷ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ അമൃതയ്‌ക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് ഉണ്ടായത്.
സൈബര്‍ ആക്രമണം പരിധിവിട്ടപ്പോള്‍ വിശദീകരണ കുറിപ്പുമായി അമൃത തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അതേ കുറിപ്പിന്‍റെ പകര്‍പ്പുമായി അമൃതയുടെ സഹോദരിയും ഗായികയുമായ അഭിരാമി സുരേഷും രംഗത്തെത്തിയിരിക്കുകയാണ്.
അഭിരാമി സുരേഷിന്‍റെ സോഷ്യല്‍ മീഡിയ പോസ്‌റ്റിന്‍റെ പൂര്‍ണ്ണ രൂപം-
"ഞങ്ങളുടെ ജീവിതം വീണ്ടും വലിച്ചിഴയ്‌ക്കപ്പെടുന്നത് വല്ലാതെ വിഷമിപ്പിക്കുന്നു. ശരിക്കും തളര്‍ന്നു. ഞങ്ങളുടെ ഉപജീവന മാര്‍ഗം തന്നെ സമൂഹമാധ്യമങ്ങളാണ്. പലപ്പോഴും നിശബ്‌ദത പാലിച്ചത് കൂടുതല്‍ കള്ളത്തരങ്ങളും വെറുപ്പും പ്രചരിക്കുന്നതിന് കാരണമായി. അതുകൊണ്ടാണ് ചെറിയ ആരോപണങ്ങള്‍ക്ക് പോലും പ്രതികരിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായത്.
കുടുംബത്തിന് വേണ്ടി ജീവിക്കുന്ന ഏതൊരു സഹോദരിയും ചെയ്യുന്നതേ ഞാനും ചെയ്‌തുള്ളു. പ്രശ്‌നങ്ങളുടെ തുടക്കക്കാലത്ത് ഞാനൊരു കുട്ടിയായിരുന്നു. എന്നാലിപ്പോള്‍ അങ്ങനെ അല്ല. ഞങ്ങള്‍ ഒരുപാട് സഹിച്ചു. അതുകൊണ്ട് തന്നെ കൂടുതല്‍ ആക്രമണങ്ങള്‍ വരുമ്പോള്‍ മിണ്ടാതിരിക്കാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു.
ഞങ്ങളെ സംരക്ഷിക്കാന്‍ ഞങ്ങളുടെ അച്ഛന്‍ ഇപ്പോഴില്ല. അതുകൊണ്ട് ആ ഉത്തരവാദിത്വം ഞാന്‍ നിര്‍വ്വഹിക്കും. ഇതൊന്നും ആരെയും അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടിയല്ല, മറിച്ച്, സത്യത്തെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ്. നുണ പ്രചാരണങ്ങള്‍ മതിയാക്കൂ. വെറുപ്പ് മതിയാക്കൂ" -അഭിരാമി സുരേഷ് കുറിച്ചു.
മകളുടെ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് ബാല കൃത്രിമത്വം കാണിച്ചെന്നാണ് അമൃതയുടെ പരാതി. പരാതിയുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് അമൃതയ്‌ക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടന്നത്. അച്ഛനെ വേണ്ടാത്ത മകള്‍ക്ക് എന്തിനാണ് അച്ഛന്‍റെ പണം എന്ന തരത്തിലടക്കം നിരവധി ചോദ്യങ്ങള്‍ അമൃതയ്‌ക്കും കുടുംബത്തിനും നേരെ ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ വിമര്‍ശനങ്ങള്‍ക്ക് ചുട്ട മറുപടിയുമായി അമൃത സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.
"ഇൻഷുറൻസ് തുക ഞാൻ ചോദിച്ചിട്ടില്ല, ഈ കേസ് ഡോക്യുമെന്‍റ് ഫോർജറി (വ്യാജ രേഖകൾ) ആന്‍റ് എന്‍റെ വ്യാജ ഒപ്പിട്ട് കോടതി രേഖകളിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ചതിനെ തുടർന്ന് ഉണ്ടായതാണ്. പണം വേണമെന്ന് ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല. കാര്യങ്ങളെ പിആര്‍ വർക്കിലൂടെ വ്യതിചലിപ്പിച്ച് വീണ്ടും എനിക്കെതിരെയുള്ള ഈ സൈബർ ആക്രമണം നിർത്തുക. ദയവായി ഈ ചീപ് പിആർ ഗെയിമുകൾ നിർത്തൂ!" -ഇപ്രകാരമാണ് അമൃത സുരേഷ് ഫേസ്‌ബുക്കില്‍ കുറിച്ചത്.
Also Read
- "ഞാന്‍ ആത്‌മഹത്യയ്‌ക്ക് ശ്രമിച്ചു, പീഡനത്തിന് ശേഷം മാനസികമായി തകര്‍ന്നു", വീണ്ടും ബാലക്കെതിരെ എലിസബത്ത് - ELIZABETH UDAYAN AGAINST BALA
- "എന്നെ പഞ്ഞിക്കിട്ട പെണ്‍ക്കുട്ടി.. ഉറങ്ങിയിട്ട് മൂന്ന് ദിവസം"; ഫേസ്‌ബുക്ക് ലൈവില്‍ കുഞ്ചാക്കോ ബോബന്‍ - KUNCHACKO BOBAN ON FACEBOOK LIVE
- "മഞ്ജു വാര്യര്‍ കൊല്ലപ്പെട്ടേക്കാം.. ഒരു ക്രിമിനൽ സംഘം തടവിൽ വെച്ചിരിക്കുകയാണ്", മുറവിളിയുമായി സനല്‍കുമാര്‍ ശശിധരന്‍ - SANAL KUMAR ABOUT MANJU WARRIER