ETV Bharat / bharat

ഡൽഹി നിയമസഭ സമ്മേളനം ഇന്ന് മുതല്‍; ആദ്യ സമ്മേളനത്തിനൊരുങ്ങി രേഖ ഗുപ്‌ത, സ്‌പീക്കര്‍ തെരഞ്ഞെടുപ്പും ഇന്ന് - DELHI LEGISLATIVE ASSEMBLY

ആദ്യ സമ്മേളനത്തിൽ തന്നെ സിഎജി റിപ്പോർട്ട് സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി രേഖ ഗുപ്‌ത.

FIRST SESSION ASSEMBLY  ഡൽഹി നിയമസഭ സമ്മേളനം  മുഖ്യമന്ത്രി രേഖ ഗുപ്‌ത  DELHI LATEST NEWS
File photo of Delhi CM Rekha Gupta (ANI)
author img

By ETV Bharat Kerala Team

Published : Feb 24, 2025, 9:38 AM IST

ന്യൂഡൽഹി : ഡൽഹി തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ നിയമസഭ സമ്മേളനം ഇന്ന് ആരംഭിക്കും. ബിജെപി എംഎൽഎ വിജേന്ദർ ഗുപ്‌തയെ സഭാ സ്‌പീക്കറായി നാമനിർദേശം ചെയ്യുന്നതിനുള്ള പ്രമേയം മുഖ്യമന്ത്രി രേഖ ഗുപ്‌ത ഇന്ന് അവതരിപ്പിക്കും.

നിയമസഭാ സ്‌പീക്കറുടെ തെരഞ്ഞെടുപ്പ് ഉച്ചയ്‌ക്ക് 2:00 മണിക്ക് നടക്കും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ രാവിലെ 11:00 മണിക്ക് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. അതേസമയം, ബിജെപി നേതാവ് അരവിന്ദർ സിങ് ലവ്‌ലിയെ പ്രോടേം സ്‌പീക്കറായി ലെഫ്‌റ്റനൻ്റ് ഗവർണർ വിനയ് കുമാർ സക്‌സേന നിയമിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഫെബ്രുവരി 26ന് രാവിലെ 11:00 മണിക്ക് നന്ദി പ്രമേയ ചർച്ച ആരംഭിക്കും, അതിനുശേഷം ഡൽഹി നിയമസഭയുടെ ഡെപ്യൂട്ടി സ്‌പീക്കറുടെ തെരഞ്ഞെടുപ്പ് നടക്കും. മൂന്ന് ദിവസത്തെ നിയമസഭാ സമ്മേളനത്തിൽ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്‌ത അറിയിച്ചു.

'മുൻ സർക്കാർ ജനങ്ങളുടെ പണം ദുരുപയോഗം ചെയ്‌തു. ഓരോ പൈസയ്ക്കും അവർ കണക്ക് പറയേണ്ടിവരുമെ'ന്നും മുഖ്യമന്ത്രി രേഖ ഗുപ്‌ത വിമർശിച്ചു. 'ഡൽഹിക്ക് വേണ്ടി ഞങ്ങൾ നൽകിയ വാഗ്‌ദാനങ്ങള്‍ പാലിക്കും. ആദ്യ സമ്മേളനത്തിൽ തന്നെ സിഎജി റിപ്പോർട്ട് സമർപ്പിക്കുമെ'ന്നും രേഖ ഗുപ്‌ത മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, മുൻ മുഖ്യമന്ത്രി അതിഷി ഡൽഹി നിയമസഭയിൽ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വനിതകളാകുന്നത്.

Also Read: ഡൽഹിയിൽ പ്രതിപക്ഷത്തെ ഇനി അതിഷി നയിക്കും; ആദ്യ നിയമസഭാ സമ്മേളനം നാളെ - DELHI OPPOSITION LEADER ATISHI

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.