നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് ദീപിക പദുകോൺ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ വലിയ ആരാധകവൃന്ദം തീർക്കാൻ താരത്തിന് സാധിച്ചിരുന്നു. അഭിനയ മികവിനും പുറമെ ആരും കൊതിക്കുന്ന സൗന്ദര്യമാണ് താരത്തെ കൂടുതൽ വ്യത്യസ്‌തയാക്കുന്നത്. പ്രായം കൂടുംന്തോറും ചെറുപ്പമാകുക എന്നത് ദീപികയുടെ കാര്യത്തിൽ അക്ഷരാർത്ഥത്തിൽ ശരിയാണ്. ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും ഒരു വിട്ടു വീഴ്‌ചയ്ക്കും തയ്യാറാകാത്ത ആളാണ് 38 കാരിയായ താരം. ഈ അടുത്തിടെ ദീപികയുടെ സൗന്ദര്യത്തിനു പിന്നിലെ ഒരു രഹസ്യം പോഷകാഹാര വിദഗ്‌ധ ശ്വേതാ ഷാ വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ മാസമാണ് ദീപിക അമ്മയായത്. 2018 ൽ നടൻ രൺവീർ സിംഗുമായുള്ള വിവാഹത്തിന് മുൻപാണ് ദീപികയെ പരിചയപെട്ടതെന്ന് താരത്തിന്‍റെ മുൻ ന്യൂട്രീഷ്യനിസ്‌റ്റ് ശ്വേതാ പറയുന്നു. ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ ചർമ്മവും മുടിയും നിലനിർത്താൻ ദീപിക വളരെയധികം ശ്രദ്ധ ചെലുത്തിയിരുന്നെന്ന് അവർ പറയുന്നു. അതിനു വേണ്ടി 3 മാസകാലയളവിൽ താരം പ്രത്യേകം തയ്യാറാക്കുന്ന ജ്യൂസ് കുടിക്കുമായിരുന്നെന്നും ശ്വേതാ പറയുന്നു.
ജ്യൂസിൽ എന്തൊക്കെ ചേരുവകൾ അടങ്ങിയിരിക്കുന്നുവെന്നും തയ്യാറാക്കേണ്ട വിധം എങ്ങനെയെന്നും നോക്കാം.
ചേരുവകൾ
ബീറ്റ്‌റൂട്ട്
പുതിനയില
മല്ലിയില
കറിവേപ്പില
വേപ്പില
എങ്ങനെ തയ്യാറാക്കാം
ബീറ്റ്‌റൂട്ട്, പുതിനയില, മല്ലിയില, കറിവേപ്പില, വേപ്പില എന്നിവ മിക്‌സിയിൽ ഇട്ട് നന്നായി അടിച്ചെടുക്കുക. ശേഷം അരിച്ചെടുത്ത് കുടിക്കാം.
അറിഞ്ഞിരിക്കേണ്ടവ
ഈ ജ്യൂസിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും ദഹനപ്രക്രിയ മെച്ചപ്പെടുത്താനും ഇത് വളരെയധികം സഹായിക്കുന്നു. എന്നാൽ ചർമ്മത്തിന് തിളക്കം നൽകാൻ ഇത് നല്ലതാണോ എന്ന കാര്യത്തിൽ ഇപ്പോഴും കൃത്യതയില്ല. റൊസേഷ്യ, മുഖക്കുരു, എക്‌സിമ, ഡെർമറ്റൈറ്റിസ് എന്നീ ചർമ്മ സംബന്ധമായ പ്രശ്‌നങ്ങളുള്ളവർ ഈ ജ്യൂസ് കുടിക്കാതിരിക്കുന്നതാണ് നല്ലത്. അതേസമയം ഒരു ഡയറ്റീഷ്യന്‍റെയോ, ഡോക്‌ടറുടെയോ നിർദേശം തേടാതെ ഇത്തരം പാനീയങ്ങൾ ഉപയോഗിക്കാതിരിക്കുക. കാരണം ഓരോ ആളുകളുടെയും ശരീരിക ആരോഗ്യം, പ്രവർത്തന ക്ഷമത എന്നിവ വ്യത്യസ്‌തമായിരിക്കും. സെൻസിറ്റീവ് ചർമ്മമുള്ളവരോ അലർജി സംബന്ധമായ അസുഖമുള്ളവരോ, പതിവായി മരുന്ന് കഴിക്കുന്നവരോ ഈ രീതികൾ പിന്തുടരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം.
ശ്രദ്ധിക്കുക:ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read: തിളങ്ങുന്ന ചർമ്മം മുതൽ ഹൃദയാരോഗ്യം വരെ; ബീൻസിന്‍റെ ആരോഗ്യഗുണങ്ങൾ നിരവധി