വിളക്കുകള്‍ കണ്ണ് ചിമ്മാത്ത രാത്രി... ആട്ടവും പാട്ടും, സമ്മാനവുമായി വിരുന്നെത്തുന്ന കൂട്ടുകാരും കുടുംബക്കാരും... സന്തോഷങ്ങളും കുശലം പറച്ചിലുകളുമൊക്കെയായി കണ്ണുകള്‍ ഉടക്കുന്ന രാത്രി... ഇതാണ് ഏതൊരു പെണ്‍കുട്ടിയുടെയും വിവാഹ സങ്കല്‍പ്പങ്ങളിലൊന്ന്.
Mehndi Design (ETV Bharat)
അണിഞ്ഞൊരുങ്ങി കൂട്ടുകാര്‍ക്കൊപ്പം സ്റ്റേജിലിരുന്ന് മെഹന്തിയിടുന്നതും പുഞ്ചിരികളും കൃസൃതികളും ഒന്നൊന്നായി ക്യാമറ കണ്ണുകള്‍ ഒപ്പിയെടുക്കുന്നതുമെല്ലാം വിവാഹ തല്ലേന്നിലെ കാഴ്‌ചകളാണ്. വിവാഹം അടുത്ത് കഴിഞ്ഞാല്‍ മണവാട്ടികള്‍ ഭൂരിഭാഗവും കൂടുതല്‍ തെരയുന്ന ഒന്നാണ് വ്യത്യസ്‌തമാര്‍ന്ന മെഹന്തി ഡിസൈനുകള്‍.
Mehndi Design (ETV Bharat)
മലയാളികള്‍ പാട്ടിന്‍റെയും കവിതയുടെയുമെല്ലാം വരികളില്‍ പാടി പുകഴ്‌ത്തുന്ന ഒന്നാണ് മെഹന്തി. ഇന്ത്യന്‍, അറബിക്, മൊറോക്കോ, ഇന്തോ-അറബിക്, മുഗളായി എന്നിങ്ങനെ വിവിധ മോഡലുകള്‍ മെഹന്തിയിലുണ്ട്. ഹെന്നയെന്ന് അറബിയില്‍ അറിയപ്പെടുന്ന ഇതിനെ മെഹന്തിയെന്ന് സംസ്‌കൃതത്തിലും മൈലാഞ്ചിയെന്ന് മലയാളത്തിലും വിളിക്കുന്നു. ഹെന്നയും മെഹന്തിയുമെല്ലാം മറ്റ് ഭാഷകളാണെങ്കില്‍ പോലും ഇവയെല്ലാം നമ്മള്‍ മലയാളികള്‍ക്കിപ്പോള്‍ വളരെ സുപരിചിതമാണ്.
Mehndi Design (ETV Bharat)
വിവിധ ആഘോഷങ്ങളിലൂടെയും സംസ്‌കാരങ്ങളിലൂടെയും ഉടലെടുത്തതാണീ മൈലാഞ്ചിയോടുള്ള അടങ്ങാത്ത മൊഹബ്ബത്ത്. ആഘോഷങ്ങളുടെ ഭാഗമായി വന്ന് ഇപ്പോള്‍ വിവാഹ ആഘോഷങ്ങളില്‍ ഇതിനായി ഒരു ദിനം തന്നെ രൂപപ്പെട്ട് വന്നിട്ടുണ്ട്. അതാണ് 'മൈലാഞ്ചി കല്ല്യാണം' അഥവ മെഹന്തി നൈറ്റ്.
Mehndi Design (ETV Bharat)
ഈ ദിനത്തിനായി വിവിധ വെറൈറ്റി മെഹന്തി ഡിസൈനുകള്‍ തേടുന്നവര്‍ക്കായി നിരവധി ഡിസൈനുകളിതാ. ഇരു കൈകളിലും കാലുകളിലും ഇനി മെഹന്തി വസന്തം വിരിയട്ടെ. മൈലാഞ്ചി മൊഞ്ചില്‍ പുതുപ്പെണ്ണിന് ഇനി കൂടുതല്‍ തിളങ്ങാം.
Mehndi Design (ETV Bharat)
'മൈലാഞ്ചിയിടല്‍' നിങ്ങള്‍ക്കറിയാത്ത കാര്യങ്ങളില്‍ ചിലത്:ലോസോണിയ ഇന്‍റര്‍മിസ് എന്ന രാസനാമത്തില്‍ അറിയപ്പെടുന്ന മൈലാഞ്ചിച്ചെടിയുടെ ഇലയാണ് കൈകള്‍ക്ക് ചുവപ്പ് നിറം പകരുന്നത്. ഇന്ത്യ, ഇന്തോനേഷ്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍, മാലദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ വളരെ പ്രചാരത്തിലുള്ള ഒരു കലയാണ് മെഹന്തിയിടല്‍. ഹെന്ന ടാറ്റൂ എന്നാണ് ഉത്തരേന്ത്യയില്‍ ഇത് അറിയപ്പെടുന്നത്.
Mehndi Design (ETV Bharat)
ഇന്ത്യയില്‍ സാധാരണയായി ഹൈന്ദവ, മുസ്‌ലീം വിവാഹങ്ങളിലും കർവ ചൗത്ത്, വത് പൂർണിമ, ദീപാവലി, ഭായ് ദൂജ്, നവരാത്രി, ദുർഗ പൂജ, ഈദുൽ ഫിത്തർ, ഈദുൽ അദ്ഹ തുടങ്ങിയ ആഘോഷങ്ങള്‍ക്കുമാണ് കൂടുതലായും മെഹന്തിയിടുന്നത്. സംസ്‌കൃത പദമായ മെന്ദിക എന്ന വാക്കില്‍ നിന്നാണ് മെഹന്തിയെന്ന വാക്ക് ഉരുത്തിരിഞ്ഞത്. മെന്ദിക എന്നാല്‍ ചുവന്ന ചായം പകരുന്ന ഒരു ചെടിയെ സൂചിപ്പിക്കുന്നു.
Mehndi Design (ETV Bharat)
പുരാതന ഈജിപ്‌ത്, ബാബിലോണ്‍ എന്നിവിടങ്ങളില്‍ നിന്നാണ് മെഹന്തിയുടെ ഉപയോഗം ആദ്യം ആരംഭിച്ചത്. നാലാം നൂറ്റാണ്ടിലാണ് ഇന്ത്യയിലേക്കുള്ള ഇതിന്‍റെ വരവെന്നാണ് വിശ്വാസം.