ETV Bharat / lifestyle

ജോലി സ്ഥലത്ത് ഇനി ബോറടിക്കില്ല... ഇക്കാര്യങ്ങള്‍ ചെയ്‌താല്‍ ഹാപ്പി ആയിട്ട് ഇരിക്കാം... - TIPS TO CREATE A HAPPY WORKPLACE

ജോലി സ്ഥലം മികച്ചതാക്കാൻ ചില മാര്‍ഗങ്ങള്‍ പിന്തുടരാം

TIPS TO CREATE A HAPPY WORKPLACE  HOW TO CREATE A HAPPY WORKPLACE  HAPPIER WORKPLACE IS POSSIBLE  WAYS TO INCREASE EMPLOYEE HAPPINESS
Representative Image (Getty)
author img

By ETV Bharat Kerala Team

Published : Jan 15, 2025, 1:32 PM IST

Updated : Jan 15, 2025, 3:05 PM IST

ല്ലാവരും ജീവിതത്തില്‍ ഭൂരിഭാഗം സമയം ചെലവഴിക്കുന്ന ഇടമാണ് ജോലിസ്ഥലം. ദിനംപ്രതി 8 മണിക്കൂറെങ്കിലും ഓഫിസിലും പുറത്തുമായി ജോലിയുടെ ഭാഗമായി ചെലവഴിക്കേണ്ടി വരുന്നു. എന്നാല്‍ ജോലി സ്ഥലത്ത് സന്തോഷമായിരിക്കുക എന്നത് ഒരു പ്രധാനപ്പെട്ട ഘടകമാണ്.

ഒരു പോസിറ്റീവ് വൈബ് ഉണ്ടാക്കിയെടുക്കുന്നതിലും ക്രിയേറ്റീവായി മികച്ച കഴിവ് പുറത്തെടുക്കാനും ജോലി സ്ഥലങ്ങളില്‍ നിന്നുള്ള സമാധാനവും സന്തോഷവും ഏറെ പങ്കുവഹിക്കുന്നു. ജോലി സ്ഥലങ്ങളില്‍ ഉണ്ടാകുന്ന ചെറിയ പിണക്കങ്ങള്‍ പോലും മാനസിക നിലയെയും മുഴുവൻ പ്രവര്‍ത്തനങ്ങളെയും സാരമായി ബാധിക്കും.

TIPS TO CREATE A HAPPY WORKPLACE  HOW TO CREATE A HAPPY WORKPLACE  HAPPIER WORKPLACE IS POSSIBLE  WAYS TO INCREASE EMPLOYEE HAPPINESS
Representative Image (Getty)

നമ്മുടെ കഴിവുകളെ പുറത്തുകൊണ്ടുവരുന്നതിലും ഇതു തടസം സൃഷ്‌ടിക്കുന്നു. നാം തന്നെ സ്വയം നിയന്ത്രിച്ചാല്‍ സന്തോഷകരമായ ജോലിസ്ഥലം ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ജോലി സ്ഥലം മികച്ചതാക്കാൻ ചില മാര്‍ഗങ്ങള്‍ പിന്തുടരാം...

നല്ല സൗഹൃദ ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കുക

സഹപ്രവര്‍ത്തകരുമായി നല്ലൊരു സൗഹൃദ ബന്ധം ഉണ്ടാക്കിയെടുക്കുക എന്നതാണ് ഇതില്‍ ആദ്യത്തേതും ഏറ്റവും പ്രാധാന്യമുള്ളതും, ആരോടും വേര്‍തിരിവ് കാണിക്കാതെ ഒരുപോലെ നല്ല ബന്ധങ്ങള്‍ സ്ഥാപിക്കുക.

ജോലിപരമായ കാര്യങ്ങള്‍ പരസ്‌പരം പങ്കുവയ്‌ക്കുക. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ തുറന്നു സംസാരിക്കുകയും ഉടനടി പരിഹാരം കാണുകയും ചെയ്യുക. പ്രധാനപ്പെട്ട ബന്ധങ്ങൾ വളർത്തിയെടുക്കുന്നതിനും ടീം ഐക്യം കെട്ടിപ്പടുക്കുന്നതിനും ശ്രദ്ധിക്കുക.

സത്യസന്ധരായിരിക്കുക

വിശ്വാസം എന്നത് ഏറെ പ്രധാനപ്പെട്ടതാണ്. പരസ്‌പര വിശ്വാസം വളര്‍ത്തിയെടുക്കാൻ സത്യസന്ധരാകേണ്ടതുണ്ട്. സഹപ്രവര്‍ത്തകരോട് മാന്യമായ രീതിയില്‍ പെരുമാറുകയും പരസ്‌പരം ബഹുമാനിക്കുകയും ചെയ്യുക. സഹപ്രവര്‍ത്തകര്‍ക്ക് ഇഷ്‌ടപ്പെടാത്ത രീതിയിലുള്ള സംസാരങ്ങളും സമീപനങ്ങളും പരമാവധി ഒഴിവാക്കുക. എല്ലാകാര്യങ്ങളും തുറന്നു സംസാരിക്കാൻ ശ്രമിക്കുക.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

നിങ്ങളുടെ സഹപ്രവർത്തകരുമായി നല്ല രീതിയില്‍ ഇടപഴകുക

എല്ലാ ദിവസവും രാവിലെ നിങ്ങൾ ഓഫിസില്‍ എത്തുമ്പോൾ നിങ്ങളുടെ സഹപ്രവർത്തകരെ അഭിവാദ്യം ചെയ്യുക. നല്ല രീതിയില്‍ ആശയവിനിമയം നടത്തുകയും ബന്ധം പുതുക്കുകയും ചെയ്യുക. ഈ ചെറിയ ഇടപെടലുകളിലൂടെ തന്നെ നിങ്ങളുടെ സഹപ്രവർത്തകരുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കാനും ജോലിസ്ഥലത്തിനപ്പുറത്തേക്ക് വ്യാപിക്കുന്ന സൗഹൃദങ്ങളും ബന്ധങ്ങളും കെട്ടിപ്പടുക്കാനും സാധിക്കും.

പരസ്‌പരം അംഗീകരിക്കുക

നിങ്ങളുടെ കഠിനാധ്വാനത്തിന് അംഗീകാരം ലഭിക്കുമ്പോൾ നിങ്ങള്‍ എത്രത്തോളം സന്തോഷവാന്മാരാകുമെന്നത് ഊഹിക്കാനേയുള്ളൂ. അതുകൊണ്ട് തന്നെ സഹപ്രവര്‍ത്തകരുടെ നേട്ടത്തില്‍ അഭിനന്ദിക്കുകയും കഴിവുകള്‍ അംഗീകരിക്കുകയും ചെയ്യുക. എല്ലാവര്‍ക്കും അവരവരുടേതായ കഴിവുകള്‍ ഉണ്ട്, അത് തിരിച്ചറിയുകയും അവരെ പിന്തുണയ്‌ക്കുകയും ചെയ്യുക.

ജോലിയും ജീവിതവും രണ്ടായി തന്നെ കാണുക

ജോലി സ്ഥലത്ത് കഠിനാധ്വാനം ചെയ്യണമെന്നതില്‍ സംശയില്ല, എന്നാല്‍ ഇതിനോടൊപ്പം തന്നെ കുടുംബകാര്യങ്ങളിലും ശ്രദ്ധചെലുത്തുക. നിങ്ങളുടെ ജോലി സമയത്ത് പ്രോജക്റ്റുകളും സഹപ്രവർത്തകരുമായും ക്ലയൻ്റുകളുമായും ഉള്ള ബന്ധങ്ങൾ ഉണ്ടാകും. എന്നാല്‍ വീട്ടിലായിരിക്കുമ്പോൾ, കുടുംബത്തെയും മറ്റ് സുഹൃത്തുക്കളെയും മറക്കാതിരിക്കുക. ജോലി സ്ഥലത്തെ സമ്മര്‍ദം അകറ്റാനും ഇത് സഹായിക്കും.

നിങ്ങളുടെ ജോലിസ്ഥലം അലങ്കരിക്കുക

ഇൻഡോര്‍ ചെടികള്‍ ഉള്‍പ്പെടെ പോസിറ്റീവ് വൈബ് നല്‍കുന്ന വസ്‌തുക്കള്‍ കൊണ്ട് ഓഫിസിലെ ഇരിപ്പിടം അലങ്കരിക്കുക. ജോലി സമയത്ത് നിങ്ങളുടെ സന്തോഷം വർധിപ്പിക്കാനും നിങ്ങളെ ഉൽപ്പാദനക്ഷമത നിലനിർത്താനും ഇത് സഹായിക്കും.

നേടിയെടുക്കേണ്ട ലക്ഷ്യങ്ങൾ സജ്ജമാക്കുക

നിങ്ങളുടെ ജോലി, പ്രൊഫഷണൽ പുരോഗതിക്ക് വേണ്ടി എന്തൊക്കെ നേടിയെടുക്കണമെന്ന കാര്യങ്ങള്‍ കുറിച്ചിടുക. ജോലി സ്ഥലത്ത് തന്നെ ചെറിയ ചെറിയ നോട്ട് രൂപത്തില്‍ ഇങ്ങനെ കുറിച്ചിടുന്നത് ലക്ഷ്യങ്ങള്‍ സാധൂകരിക്കാൻ സഹായിക്കും.

എല്ലാ പ്രൊഫഷണൽ ടാസ്‌ക്കുകളുടെയും പിന്നിലെ ഉദ്ദേശ്യം മനസ്സിലാക്കുന്നത് ഓരോ തവണയും എന്തെങ്കിലും ചെയ്യുമ്പോഴും കൂടുതൽ സംതൃപ്‌തി ലഭിക്കും.

Read Also: കിടപ്പുമുറിയിലെ വാതിലിനുമുണ്ട് സ്ഥാനം; സ്ഥാനം മാറിയെങ്കില്‍ പരിഹാരമുണ്ട്, ഇങ്ങനെ ചെയ്‌താല്‍ സമ്പത്തും അഭിവൃദ്ധിയും കൂടും

Last Updated : Jan 15, 2025, 3:05 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.