ഹരിദ്വാർ: ഉത്തരാഖണ്ഡിലെ ഹരിദ്വാർ ജില്ലാ ജയിൽ തടവുകാർക്ക് മികച്ച ആരോഗ്യ സംരക്ഷണം നൽകുന്നതിനായി ഡ്രോൺ ആംബുലൻസ് സേവനം അവതരിപ്പിച്ചു. എയിംസ് ഋഷികേശ് ഡ്രോൺ എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. ഡ്രോൺ ഉപയോഗിച്ച് ഇന്ന് (ജനുവരി 15) 10 തടവുകാർക്ക് ഹെപ്പറ്റൈറ്റിസ് സി മരുന്നുകൾ എത്തിച്ചു. അതേ തടവുകാരിൽ നിന്ന് രക്തസാമ്പിളുകൾ ശേഖരിച്ച് ഡ്രോൺ വഴി പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് അയച്ചതായും ജയില്‍ അധികൃതര്‍ പറഞ്ഞു.
ഡ്രോണ്‍ ആംബുലന്‍സ് ഇന്ന് മുതല്‍ സേവനം ആരംഭിച്ചതായി സീനിയർ ജയിൽ സൂപ്രണ്ട് മനോജ് കുമാർ ആര്യ അറിയിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടർ പ്രൊഫസർ മീനു സിങ്ങും ഡോ. അജിത് ഭദൗരിയയും ചേർന്നാണ് എയിംസ് ഋഷികേശിൽ മരുന്നുകൾ അയച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തടവുകാർക്ക് മികച്ച ആരോഗ്യ സംരക്ഷണ സൗകര്യം നൽകുന്നതിനും തടവുകാരെ ആശുപത്രികളിലേക്ക് കൊണ്ടുപോകാതെ തന്നെ പതിവ് പരിശോധനകൾ നടത്താനുമായാണ് ഡ്രോണ്‍ ആംബുലന്‍സ് അവതരിപ്പിച്ചത്.
ഇനി മുതൽ വളരെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് മാത്രമേ തടവുകാരെ ആശുപത്രികളിലേക്ക് കൊണ്ടുപോകൂ എന്ന് ജയില്‍ സൂപ്രണ്ട് വ്യക്തമാക്കി. ഇതിനുപുറമെ, തടവുകാർക്കും എയിംസിലെ ഡോക്‌ടർമാർക്കും വീഡിയോ കോൺഫറൻസിങ് വഴി ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാൻ കഴിയുന്ന പദ്ധതികളും അവതരിപ്പിച്ചുണ്ട്.