കേരളം

kerala

ETV Bharat / lifestyle

ചുവന്ന് തുടുത്ത ചർമ്മം സ്വന്തമാക്കാം; ഒരു കിടിലൻ ഐറ്റം ഇതാ - BEAUTY BEENFITS OF SAFFRON

ചർമ്മ സംരക്ഷണത്തിന് പണ്ടുകാലം മുതൽക്കെ ഉപയോഗിക്കുന്ന ഒന്നാണ് കുങ്കുമപ്പൂവ്. ചർമ്മ പ്രശ്‌നങ്ങൾ അകറ്റി നിറം വർദ്ധിപ്പിക്കാൻ ഇത് എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.

BENEFITS OF SAFFRON FOR SKIN  HOW TO APPLY SAFFRON ON FACE  SAFFRON BENEFITS FOR SKIN WHITENING  NATURAL TIPS FOR SKIN WHITENING
Representative Image (Freepik)

By ETV Bharat Lifestyle Team

Published : Jan 18, 2025, 1:56 PM IST

ർമ്മ പ്രശ്‌നങ്ങൾ മിക്കവരെയും അലട്ടുന്ന ഒന്നാണ്. പരിചരണ കുറവ്, സ്ട്രെസ്, പോഷകക്കുറവ് തുങ്ങീ നിരവധി ഘടകങ്ങൾ ചർമ്മ പ്രശ്‌നങ്ങൾക്ക് കാരണമാകാറുണ്ട്. എന്നാൽ കൃത്യമായ പരിചരണത്തിലൂടെ ഇവയെല്ലാം പരിഹരിക്കാൻ സാധിക്കും. പണ്ടുകാലം മുതലേ ചർമ്മ സംരക്ഷണത്തിനായി ഉപയോഗിച്ച് വരുന്ന ഒന്നാണ് കുങ്കുമപ്പൂവ്. ഇത് ചർമ്മ പ്രശ്‌നങ്ങൾ പരിഹരിക്കാനും ചർമ്മത്തെ ആരോഗ്യത്തോടെ നിലനിർത്താനും സഹായിക്കും. കുങ്കുമപ്പൂവ് ഏതൊക്കെ തരത്തിൽ ചർമ്മത്തിന് ഗുണം ചെയ്യുമെന്ന് നോക്കാം.

ചർമ്മത്തിന്‍റെ നിറം വർദ്ധിപ്പിക്കും

ചർമ്മത്തിലെ കറുത്ത പാടുകൾ, മുഖക്കുരു പാടുകൾ, സൂര്യാഘാതം എന്നിവ പോലുള്ള ഹൈപ്പർപിഗ്മെൻ്റേഷൻ അകറ്റാൻ കുങ്കുമപ്പൂവ് സഹായിക്കും. ചർമ്മത്തിന്‍റെ നിറം വർധിപ്പിക്കാനും സ്വാഭാവിക തിളക്കം നിലനിർത്താനും ഇത് ഗുണം ചെയ്യും.

ആൻ്റി-ഏജിംഗ് ഗുണങ്ങൾ

ചർമ്മത്തിന്‍റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന ആൻ്റി ഓക്‌സിഡൻ്റുകളായ ക്രോസിൻ, സഫ്രാനൽ എന്നിവ കുങ്കുമപ്പൂവിൽ അടങ്ങിയിട്ടുണ്ട്. ചർമ്മത്തെ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കാനും അകാല വാർദ്ധക്യം തടയാനും ഇത് സഹായിക്കും. മുഖത്തെ ചുളിവുകൾ, നേർത്ത വരകൾ എന്നിവ കുറച്ച് ചർമ്മം യുവത്വമുള്ളതായി നിലനിർത്താൻ കുങ്കുമപ്പൂവ് ഗുണകരമാണ്.

ചർമ്മത്തിൻ്റെ ഘടന മെച്ചപ്പെടുത്താൻ

കുങ്കുമപ്പൂവിൽ എക്സ്ഫോളിയേറ്റിംഗ് ഗുണങ്ങളിള്ളതിനാൽ ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാൻ ഇത് സഹായിക്കും. ഇതിലൂടെ ചർമ്മത്തിന്‍റെ മൃദുലത നിലനിർത്താനാകും. പതിവായുള്ള കുങ്കുമപ്പൂവിന്‍റെ ഉപയോഗം ചർമ്മത്തിൻ്റെ മൊത്തത്തിലുള്ള ഘടന മെച്ചപ്പെടുത്തുകയും ചെയ്യും.

മുഖക്കുരുവിനെ ചെറുക്കൻ

കുങ്കുമപ്പൂവിൽ സ്വാഭാവിക ആന്‍റി ബാക്‌ടീരിയൽ, ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് മുഖക്കുരുവിനെ ചെറുക്കൻ സഹായിക്കും. ചർമ്മത്തിലെ വീക്കം കുറയ്ക്കാനും അധിക എണ്ണ ഉൽപാദനം നിയന്ത്രിക്കാനും കുങ്കുമപ്പൂവ് ഉപകരിക്കും.

മോയ്‌സ്‌ചറൈസർ

ചർമ്മത്തിന്‍റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്‌ടമാണ് കുങ്കുമപ്പൂവ്. ഇത് ചർമ്മത്തിലെ ഈർപ്പം സന്തുലിതമായി നിലനിർത്താൻ സഹായിക്കും. ചർമ്മം വരണ്ട് പോകുന്നത് തടയാനും ഈർപ്പമുള്ളതാക്കാനും കുങ്കുമപ്പൂവ് ഫലം ചെയ്യും.

ഡാർക്ക് സർക്കിൾ കുറയ്ക്കാൻ

കണ്ണുകൾക്ക് താഴെയുണ്ടാകുന്ന ഇരുണ്ട വൃത്തങ്ങൾ, വീക്കം എന്നിവ കുറയ്ക്കാനും കുങ്കുമപ്പൂവ് ഫലപ്രദമാണ്.

കൊളാജൻ ഉൽപ്പാദനം വർദ്ധിപ്പിക്കും

കുങ്കുമപ്പൂവിലെ സജീവ സംയുക്തങ്ങൾ ചർമ്മത്തിന്‍റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ കൊളാജൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കും. ചർമ്മത്തിൻ്റെ ഇലാസ്‌തികത, ദൃഢത എന്നിവ നിലനിർത്താൻ ഇത് സഹായിക്കും. ഇത് ചർമ്മത്തെ ചെറുപ്പമായിരിക്കാൻ ഗുണം ചെയ്യും.

കുങ്കുമപ്പൂവ് ഉപയോഗിക്കേണ്ട വിധം

ഒന്ന്

ഓരോ ടേബിൾ സ്‌പൂൺ തേനും തൈരും അൽപം കുങ്കുമപ്പൂവും ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ഈ പാക്ക് മുഖത്തും കഴുത്തിലും പുരട്ടാം. 20 മിനിട്ടിന് ശേഷം കഴുകി കളയാം.

രണ്ട്

കുങ്കുമപൂവ് വെളിച്ചെണ്ണയിലോ ഒലിവ് ഓയിലിലോ കുതിർത്ത് വയ്ക്കുക. ഈ എണ്ണ മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കുക. അരമണിക്കൂർ കഴിഞ്ഞ് കഴുകി കളയാം.

മൂന്ന്

ഒരു കപ്പ് റോസ് വാട്ടറിലേക്ക് അര ടീസ്‌പൂൺ കുങ്കുമപ്പൂവ് അരച്ച് ചേർക്കുക. ശേഷം ഈ മിശ്രിതം ചർമ്മത്തിൽ പുരട്ടാം. 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം.

Also Read : ചർമ്മത്തിന്‍റെ നിറം വർധിപ്പിക്കാനും കണ്ണാടി പോലെ തിളങ്ങാനും ഈ ഫേസ് പാക്കുകൾ പൊളിയാണ്

ABOUT THE AUTHOR

...view details