ഒന്നിലധികം കുട്ടികള്‍ ഉണ്ടെങ്കില്‍ മാതാപിതാക്കള്‍ക്ക് ആരോടായിരിക്കും കൂടുതല്‍ ഇഷ്‌ടം? ഈ ഒരു കൗതുകം നിറഞ്ഞ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ വളരെ ബുദ്ധിമുട്ടാണ്, ഇത്തരം ചോദ്യങ്ങളില്‍ നിന്ന് മാതാപിതാക്കള്‍ പലപ്പോഴും ഒഴിഞ്ഞു മാറുകയാണ് പതിവ്. എല്ലാ മക്കളോടും ഒരുപോലെ ഇഷ്‌ടമുണ്ട് എന്നതാകും അവരുടെ മറുപടി.
കാരണം, ഒരാളോട് മാത്രം കൂടുതല്‍ വാത്സല്യം പ്രകടിപ്പിച്ചാല്‍ മറ്റുള്ള മക്കള്‍ എന്ത് വിചാരിക്കുമെന്ന ആധിയും മാതാപിതാക്കള്‍ക്ക് ഉണ്ടാകും. ഈ രസകരമായ ചോദ്യത്തിന് ഇപ്പോള്‍ ഉത്തരം കണ്ടെത്തിയിരിക്കുകയാണ് യുഎസിലെ ബ്രിഗാം യങ് യൂണിവേഴ്‌സിറ്റിയിൽ നിന്നും കാനഡയിലെ വെസ്റ്റേൺ യൂണിവേഴ്‌സിറ്റിയിൽ നിന്നുമുള്ള സൈക്കോളജിസ്റ്റുകളായ അലക്‌സാണ്ടർ ജെൻസനും മക്കെൽ ജോർഗൻസനും.
ഒരു കഠിന പരിശ്രമത്തിലൂടെയുള്ള പഠനത്തോട് കൂടിയാണ് ഈ ചോദ്യത്തിന് ഇവര്‍ ഉത്തരം കണ്ടെത്തിയത്. സൈക്കോളജിക്കൽ ബുള്ളറ്റിൻ ജേണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. മാതാപിതാക്കള്‍ക്ക് പെണ്‍മക്കളോടും ഇളയമക്കളോടും ആകും കൂടുതല്‍ വാത്സല്യമെന്ന് പുതിയ പഠനത്തില്‍ പറയുന്നു. 19,500ഓളം പേര്‍ ഉള്‍പ്പെട്ട 30ല്‍ അധികം പഠനങ്ങളുടെ പിന്‍ബലത്തിലാണ് സൈക്കോളജിസ്റ്റുകള്‍ ഈ ഉത്തരം കണ്ടെത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം.
പഠനം നടത്തിയത് ഇങ്ങനെ
യുഎസ്, യൂറോപ്പ്, കാനഡ എന്നിവിടങ്ങളിൽ നിന്നാണ് പഠനത്തിനായി 19,500ഓളം പേര്‍ പങ്കെടുത്തത്. കുട്ടികളുടെ ജനന ക്രമം, ലിംഗം, വ്യക്തിത്വം ഉള്‍പ്പെടെയുള്ള ഘടങ്ങള്‍ അടിസ്ഥാനമാക്കി, മാതാപിതാക്കള്‍ എങ്ങനെ അവരോട് പെരുമാറുന്നുവെന്നാണ് പഠനത്തില്‍ പ്രധാനമായും കണ്ടെത്തിയത്.
സ്നേഹക്കൂടുതല്‍ ഇളയ മക്കളോടും പെണ്‍കുട്ടികളോടും
ഇതുപ്രകാരം മാതാപിതാക്കള്‍ ഇളയ മക്കളോടും പെണ്‍കുട്ടികളോടും കൂടുതല്‍ സ്‌നേഹം പ്രകടിപ്പിക്കുന്നുവെന്നും, മക്കള്‍ വലുതാകുന്നതിന് അനുസരിച്ച് മാതാപിതാക്കള്‍ക്ക് അവരുടെമേലുള്ള നിയന്ത്രണം കുറയുന്നുവെന്നും പഠനത്തില്‍ വ്യക്തമാക്കി. ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്ന മക്കളോട് അച്ഛൻ അമ്മമാര്‍ കൂടുതല്‍ സ്‌നേഹം പ്രകടിപ്പിക്കുന്നുവെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
"മാതാപിതാക്കളിൽ നിന്നുള്ള വ്യത്യസ്‌തരമായ പെരുമാറ്റം കുട്ടികളിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും," എന്ന് പഠനം വിശലകലനം ചെയ്‌ത യുഎസിലെ ബ്രിഗാം യംഗ് യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസര്‍ അലക്‌സാണ്ടർ ജെൻസൺ പറഞ്ഞു. എല്ലാ കുട്ടികൾക്കും സ്നേഹവും പിന്തുണയും മാതാപിതാക്കള്‍ ഒരുപോലെ നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also: പങ്കാളിയുമായി എന്നും വഴക്കാണോ? സ്ലീപ്പ് ഡിവോഴ്‌സ് പരീക്ഷിച്ചു നോക്കൂ...!
Read Also: മുഖത്തെ എണ്ണമയം അകറ്റി തിളക്കമുള്ളതാക്കാം; ഇതൊന്ന് പരീക്ഷിച്ച് നോക്കൂ