തിരുവനന്തപുരം: ഓൺലൈൻ ഡെലിവെറി പാർട്‌ണർമാരുടെ മക്കൾക്കായി പഠന സ്കോളർഷിപ്പ് വരുന്നു. വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പണിയെടുക്കുന്ന ഡെലിവറി പാർട്‌ണർമാരുടെ സംഘടനയായ ഗിഗ് വർക്കേഴ്‌സ് അസോസിയേഷനാണ് ഇവരുടെ മക്കള്‍ക്കായി പഠന സ്‌കോളർഷിപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്.
24000 രൂപ വരെയുള്ള സ്കോളർഷിപ്പ് ആണ് ആരംഭിക്കുന്നതെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റ് സജി ഇ ടി വി ഭാരതിനോട് പറഞ്ഞു. ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാകും സ്കോളർഷിപ്പ് ലഭിക്കുക.
ഒരു വീട്ടിൽ നിന്നും രണ്ടു വിദ്യാർഥികൾക്ക് വരെ സ്കോളർഷിപ്പിന് അർഹതയുണ്ടായിരിക്കും. രണ്ടു ഘട്ടമായാകും സ്കോളർഷിപ്പ് തുക ലഭിക്കുക. ഒരു തവണ സ്കോളർഷിപ്പിൽ അംഗമായാൽ പന്ത്രണ്ടാം ക്ലാസ് വരെ തുടരാനാകും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എങ്ങനെ അപേക്ഷിക്കാം
https://www.dpscholarship.org/dpscholarship1/?utm_source=gigwa എന്ന ലിങ്ക് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ലിങ്കിൽ പ്രവേശിച്ചു രക്ഷിതാവിന്‍റെ പേര്, മൊബൈൽ നമ്പർ, റൈഡർ ഐ ഡി എന്നിവ രേഖപ്പെടുത്തണം. തുടർന്ന് വരുന്ന പേജിൽ വിദ്യാർഥിയുടെ പേര്, പഠിക്കുന്ന സ്‌കൂളിന്‍റെ പേര്, വാർഷിക സ്‌കൂൾ ഫീസ് എന്നിവ രേഖപ്പെടുത്തണം.
ഇതിന് ശേഷം വരുന്ന പേജിൽ രക്ഷിതാവിന്‍റെ റൈഡർ പ്രൊഫൈലിന്‍റെ സ്ക്രീൻഷോട്ട്, വിദ്യാർഥിയുടെ സ്‌കൂൾ ഡോക്യൂമെന്‍റുകൾ, രക്ഷിതാവിന്‍റെയും വിദ്യാർഥിയുടെയും ആധാർ കാർഡ് എന്നിവ രേഖപ്പെടുത്തണം.
Also Read:'സുഖമാണ് ഹിന്ദി', എസ്എസ്എല്‍എസി പരീക്ഷയ്ക്ക് തയാറെടുക്കുമ്പോള്‍ ഇത് കൂടെ ശ്രദ്ധിക്കുക; ഇടിവി ഭാരത് പരീക്ഷ സീരീസ്