മലയാളികൾക്ക് കപ്പ എന്നാൽ ഒരു വികാരമാണ്. പല തരം വിഭവങ്ങൾ കപ്പ കൊണ്ട് നമ്മൾ ഉണ്ടാക്കാറുണ്ട്. അതിൽ ഒന്നാണ് കപ്പ ബിരിയാണി. എല്ലും കപ്പയെന്നും ഇതിനെ വിളിക്കാറുണ്ട്. ബീഫ് ഇറച്ചിയും എല്ലും കപ്പയുമൊക്കെയാണ് ഇതിലെ പ്രധാന ചേരുവകൾ. എല്ലില്ലാതെ ഇറച്ചി മാത്രം ചേർത്തും കപ്പ ബിരിയാണി ഉണ്ടാക്കാം. സ്വാദിഷ്‌ടമായ കപ്പ ബിരിയാണി വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. റെസിപ്പി ഇതാ.
ആവശ്യമായ ചേരുവകൾ
- പച്ച കപ്പ - 1 1/2 കിലോ
- ചിക്കൻ - 1 ഗ്രാം
- സവാള - 1 എണ്ണം
- ചെറിയ ഉള്ളി - 25 എണ്ണം
- ഇഞ്ചി - 2 കഷ്‌ണം
- പച്ചമുളക് - 3 എണ്ണം
- കറിവേപ്പില - 4 തണ്ട്
- വെളുത്തുള്ളി - 12 അല്ലി
- മുളക് പൊടി - 1 ടേബിൾ സ്‌പൂൺ
- മല്ലിപ്പൊടി - 3 ടേബിൾ സ്‌പൂൺ
- മഞ്ഞൾ പൊടി - 1/2 ടീസ്‌പൂൺ
- ഗരം മസാല - 2 1/2 ടീസ്‌പൂൺ
- കുരുമുളക് പൊടി - 2 ടീസ്‌പൂൺ
- ചിക്കൻ മസാല - 1 സ്‌പൂൺ
- തേങ്ങാ - 1 കപ്പ് (ചിരകിയത്)
- കടുക് - 1/2 ടീസ്‌പൂൺ
- വെളിച്ചെണ്ണ - ആവശ്യത്തിന്
- വറ്റൽ മുളക് - 5 എണ്ണം
- മല്ലിയില - ആവശ്യത്തിന്
- ഉപ്പ് - 7 ടീസ്‌പൂൺ
- വെള്ളം - അര കപ്പ്
- നാരങ്ങാനീര് - 1 ടീസ്‌പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം ബീഫ് വേവിച്ചെടുക്കണം. അതിനായി ഒരു പ്രഷർ കുക്കറിലേക്ക് മൂന്ന് ടേബിൾ സ്‌പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി ചെറുതായി അരിഞ്ഞ് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർക്കുക. തീ മീഡിയം ഫ്ലേമിൽ വയ്ക്കാൻ ശ്രദ്ധിക്കണം. ഒരു 10 സെക്കന്‍റിന് ശേഷം ഇതിലേക്ക് അരിഞ്ഞ് വച്ചിരുന്ന സവാള, ചെറിയുള്ളി എന്നിവ കൂടി ചേർക്കുക. 3 1/2 ടീസ്‌പൂൺ ഉപ്പ് കൂടി ചേർത്ത് കൊടുക്കാം. സവാള ഗോൾഡൻ നിറമാകുന്നതു വരെ വഴറ്റുക. ശേഷം മല്ലി പൊടി, മുളക് പൊടി, മഞ്ഞൾ പൊടി, ഗരം മസാല എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ബീഫും വെള്ളവും നാരങ്ങാ നീരും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം കുക്കർ അടച്ച് വച്ച് വേവിക്കുക.
അടുത്തതായി കപ്പ വേവിച്ചെടുക്കണം. അതിനായി ഒരു പാത്രത്തിലേക്ക് തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞ കപ്പയിട്ട് വെള്ളം ഒഴിച്ച് അടുപ്പിൽ വെക്കുക. നന്നായി തിളച്ചു വരുമ്പോൾ 3 1/2 ടീസ്‌പൂൺ ഉപ്പ് ചേർക്കുക. വെന്തു കഴിഞ്ഞാൽ വെള്ളം വാർത്ത് വയ്ക്കാം. ശേഷം ഒരു ചീന ചട്ടി അടുപ്പിൽ വച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് കടുകിട്ട് പൊട്ടിക്കുക. കറിവേപ്പിലയും തേങ്ങയും ഇതിലേക്ക് ചേർക്കുക. തേങ്ങാ ഗോൾഡൻ കളറാകുന്നത് വരെ വറുത്തെടുക്കുക. നേരത്തെ വേവിച്ചു വച്ചിരിക്കുന്ന ബീഫിലേക്ക് കുരുമുളക് പൊടി ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് കപ്പയും വറുത്ത തേങ്ങയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അൽപം മല്ലിയില കൂടി ചേർക്കാം. സ്വാദിഷ്‌ടമായ കപ്പ ബിരിയാണി തയ്യാർ.
Also Read :
1. ഒടുക്കത്തെ ക്ഷീണമാണോ ? എങ്കിൽ നിങ്ങൾക്കുള്ളതാണ് ഈ സൂപ്പർ ഡ്രിങ്ക്സ്
2. ബ്ലാക്ക് ഹെഡ്‌സാണോ പ്രശ്‌നം; അടുക്കളയിലെ ഈ ചേരുവകൾ കൊണ്ട് ഞൊടിയിടയിൽ പരിഹരിക്കാം
3. രാവിലെ ഈ കാര്യങ്ങൾ ചെയ്‌തു നോക്കൂ... കൊളസ്ട്രോൾ ഫലപ്രദമായി കുറയ്ക്കാമെന്ന് കാർഡിയോളജി വിദഗ്‌ധന്‍