മോസ്‌കോ : റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം യുക്രെയ്‌നാണെന്ന് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ. ആക്രമണത്തിന് പിന്നിലെ ഭീകർക്ക് നേരെ ഗുരുതര പ്രത്യാക്രമണങ്ങൾ ഉണ്ടാകുമെന്നും പ്രതികാരം ചെയ്യുമെന്നും പുടിൻ രാജ്യത്തെ അഭിസംബോധന ചെയ്‌തു പറഞ്ഞു. സംഭവത്തിൽ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. നാസി മാതൃകയിലാണ് റഷ്യക്കാരെ ക്രൂരമായി ആക്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭീകരാക്രമണത്തിൽ 133 പേരാണ് കൊല്ലപ്പെട്ടത്. മോസ്‌കോയിൽ സംഗീത പരിപാടി നടക്കുന്നിടത്താണ് ഭീകരാക്രമണമുണ്ടായത്. തോക്കുമായി ഇരച്ചു കയറിയ ഭീകരർ ജനക്കൂട്ടത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തില്‍ പതിനൊന്ന് പേരെ പിടികൂടിയെന്ന് റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസ് മേധാവി അറിയിച്ചതായി റഷ്യൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി ടാസ് റിപ്പോർട്ട് ചെയ്‌തു.