ETV Bharat / lifestyle

സാമ്പത്തിക ഉയർച്ച നേടാനും ഭാഗ്യം തേടിയെത്താനും ഈ മൃഗങ്ങളെ വളർത്താം...! - ANIMALS THAT BRING GOOD LUCK

വാസ്‌തു ശാസ്ത്ര പ്രകാരം വീട്ടിൽ ഭാഗ്യം കൊണ്ടുവരാൻ സഹായിക്കുന്ന മൃഗങ്ങൾ ഏതൊക്കെയെന്ന് അറിയാം. വീട്ടിൽ വളർത്തേണ്ട

VASTU TIPS  WHAT ANIMAL GIVES YOU GOOD LUCK  LUCKY ANIMALS FOR SUCCESS  വീട്ടിൽ ഭാഗ്യം കൊണ്ടുവരുന്ന മൃഗങ്ങൾ
Representative Image (ETV Bharat)
author img

By ETV Bharat Lifestyle Team

Published : Jan 6, 2025, 1:30 PM IST

ന്തോഷകമായ ജീവിതം നയിക്കാൻ ആരോഗ്യമുള്ള ശരീരം പോലെ തന്നെ പ്രധാനമാണ് സാമ്പത്തിക ഭദ്രത. സാമ്പത്തികമായി മറ്റൊരാളെ ആശ്രയിക്കാതെ ജീവിക്കുക എന്നത് ഏതൊരാളുടെയും സ്വപ്‌നമായിരിക്കും. പോയ വർഷത്തിൽ ഉയർച്ച താഴ്‌ചകളിലൂടെ കടന്നു പോയവരായിരിക്കും പലരും. അതിനാൽ കൂടുതൽ ഉയർച്ചകളിൽ എത്താനും കഷ്‌ടതകൾ നേരിടുന്നവർക്ക് സമ്പത്തും സമൃദ്ധിയും വന്നുചേരാനും വീട്ടിൽ ചില മൃഗങ്ങളെ വളർത്തുന്നത് നല്ലതാണെന്നാണ് വാസ്‌തു ശാസ്ത്രത്തിൽ പറയുന്നത്. അത്തരത്തിൽ വാസ്‌തു ശാസ്ത്ര പ്രകാരം വീട്ടിൽ ഭാഗ്യം കൊണ്ടുവരാൻ സഹായിക്കുന്ന മൃഗങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

പശു

ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടെയും പ്രതീകമായ മൃഗമാണ് പശു. ഹിന്ദുമത വിശ്വാസികൾ ദൈവീകമായാണ് പശുക്കളെ കാണുന്നത്. വീട്ടിൽ സമ്പത്തും ഐശ്വര്യവും വന്നു ചേരാൻ പശുക്കളെ വളർത്തുന്നത് നല്ലതാണെന്നാണ് വാസ്‌തു ശാസ്ത്രം പറയുന്നത്.

ആന

ശക്തി, സംരക്ഷണം, ജ്ഞാനം എന്നിവയുടെ പ്രതീകമാണ് ആന. വീട്ടിൽ ആനയുടെ പ്രതിമ സൂക്ഷിക്കുന്നത് ഐശ്വര്യം കൊണ്ടുവരാനും പോസിറ്റീവ് എനർജി നിറയ്ക്കാനും സഹായിക്കുമെന്ന് വാസ്‌തു ശാസ്ത്രം പറയുന്നു.

ആമകൾ

സ്ഥിരതയുടെയും ദീർഘായുസിന്‍റെയും പ്രതീകമാണ് ആമകൾ. കരിയറിൽ വിജയം കൈവരിക്കാനും സാമ്പത്തിക ഉയർച്ച ഉണ്ടാകാനും വീടിന്‍റെ വടക്ക് ദിശയിൽ കടലാമയുടെ പ്രതിമ സ്ഥാപിക്കുന്നത് ഗുണം ചെയ്യുമെന്നാണ് വാസ്‌തു ശാസ്ത്ര വിശ്വാസം.

കുതിര

കുതിരകൾ വേഗതയേയും ശക്തിയെയും പ്രതിനിതീകരിക്കുന്നവയാണ്. ജീവിതത്തിൽ വിജയം കൈവരിക്കാനും മുന്നേറ്റമുണ്ടാകാനും കുതിരകളുടെ പ്രതിമയോ ചിത്രങ്ങളോ വീടിനുള്ളിൽ വയ്ക്കുന്നത് ഗുണം ചെയ്യുമെന്ന് വസ്‌തു ശാസ്ത്രം പറയുന്നു. വീടിന്‍റെ തെക്ക് ദിശയിലായി വേണം ഇവ സൂക്ഷിക്കാൻ.

മീൻ

ജലത്തിന്‍റെ ചലനം ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടെയും അടയാളമാണ്. വീട്ടിൽ മീൻ അക്വേറിയങ്ങൾ സ്ഥാപിക്കുന്നത് സമാധാനം, സാമ്പത്തിക സ്ഥിരത എന്നിവ കൈവരിക്കാൻ സഹായിക്കുമെന്നാണ് വിശ്വാസം.

മൂങ്ങ

ജ്ഞാനത്തിന്‍റെയും സമൃദ്ധിയുടെയും പ്രതീകമാണ് മൂങ്ങ. വീട്ടിൽ മൂങ്ങയുടെ പ്രതിമ വയ്ക്കുന്നത് ജീവിതത്തിൽ വിജയം കൈവരിക്കാനും അറിവ് വർധിപ്പിക്കാനും സഹായിക്കുമെന്നാണ് വിശ്വാസം.

തത്ത

സന്തോഷം കൊണ്ടുവരാനും പോസിറ്റീവ് എനർജി നിറയ്ക്കാനും സഹായിക്കുന്ന പക്ഷിയാണ് തത്ത. വീട്ടിൽ സൗഭാഗ്യം വന്നു ചേരാൻ തത്തകളെ വളർത്തുന്നത് നല്ലതാണെന്നാണ് വാസ്‌തു ശാസ്ത്രത്തിൽ പറയുന്നത്.

മുയൽ

ഐശ്വര്യത്തേയും സമൃദ്ധിയേയും പ്രതിനിതീകരിക്കുന്ന ഒരു മൃഗമാണ് മുയൽ. വീട്ടിൽ മുയലിനെ വളർത്തുകയോ പ്രതിമകൾ സൂക്ഷിക്കുകയോ ചെയ്യുന്നത് സാമ്പത്തിക വളർച്ചയും സന്തോഷവും വന്നു ചേരാൻ സഹായിക്കുമെന്ന് വാസ്‌തു സത്രത്തിൽ പറയുന്നു.

പൂച്ച

നെഗറ്റീവ് എനർജി ഇല്ലാതാക്കി പോസിറ്റീവ് അന്തരീക്ഷം സൃഷ്‌ടിക്കാൻ പൂച്ചകൾ സഹായിക്കുമെന്നാണ് വാസ്‌തു ശാസ്ത്ര പ്രകാരമുള്ള വിശ്വാസം. അതിനാൽ വീട്ടിൽ പൂച്ചകളെ വളർത്തുകയോ അവയുടെ പ്രതിമകൾ സ്ഥാപിക്കുകയോ ചെയ്യാം.

Also Read: ഭാഗ്യം നിങ്ങളെ തേടിയെത്തും; വീടിനുള്ളിൽ വളർത്താം ഈ ചെടികൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.