ടോക്യോ: ലോകമുത്തശി അന്തരിച്ചു. 116 വയസായിരുന്നു. ജപ്പാന്‍ വനിത ടോമികോ ഇറ്റൂക്കയാണ് കഴിഞ്ഞ ദിവസം അന്തരിച്ചത്. അഷിയയിലാണ് ഇവര്‍ ജീവിച്ചിരുന്നത്. നഗരത്തിലെ അധികൃതരാണ് ഇവരുടെ മരണ വിവരം പങ്കു വച്ചത്.
ഇവര്‍ക്ക് നാല് മക്കളും അഞ്ച് പേരക്കുട്ടികളുമുണ്ട്. ഡിസംബര്‍ 29ന് ഇവര്‍ താമസിച്ചിരുന്ന നഴ്‌സിങ് ഹോമില്‍ വച്ചാണ് അന്തരിച്ചത്. 2019 മുതല്‍ ഇവിടെ ആയിരുന്നു താമസം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
1908 മെയ് 23നാണ് ഇവര്‍ ജനിച്ചത്. അഷിയയ്ക്ക് സമീപമുള്ള വാണിജ്യനഗരമായ ഒസാക്കയിലാണ് ഇവര്‍ ജനിച്ചത്. ഫോര്‍ഡ് മോഡല്‍ ടി അമേരിക്കയില്‍ നിരത്തിലിറങ്ങുന്നതിന് നാല് മാസം മുമ്പാണ് ഇവര്‍ ജനിച്ചത്. സ്‌പെയിന്‍റെ മരിയ ബ്രാണ്യാസ് മോറിയ 117ാം വയസില്‍ 2024 ഓഗസ്റ്റില്‍ അന്തരിച്ചതോടെയാണ് ലോകമുത്തശി പട്ടം ഇറ്റൂക്കയ്ക്ക് കിട്ടിയത്.
ഇറ്റൂക്കയുടെ ദീര്‍ഘകാല ജീവിതം നമുക്കേവര്‍ക്കും പ്രതീക്ഷയും ധൈര്യവും നല്‍കുന്നുവെന്ന് അഷിയയുടെ 27വയസുള്ള മേയര്‍ റൈസൂക് തകാഷിമ പറഞ്ഞു. അവര്‍ക്ക് നന്ദി പറയുന്നുവെന്നും പ്രസ്‌താവനയില്‍ മേയര്‍ അറിയിച്ചു.
ഇറ്റൂക്കയ്ക്ക് രണ്ട് സഹോദരങ്ങളുണ്ടായിരുന്നു. ലോകമഹായുദ്ധകാലത്തും മഹാമാരികളുടെ കാലത്തും ജീവിക്കാന്‍ കഴിഞ്ഞ വ്യക്തിത്വമാണ് ഇറ്റൂക്ക. സാങ്കേതികതയുടെ വളര്‍ച്ചയും കാണാന്‍ ഇവര്‍ക്കായി. വിദ്യാര്‍ത്ഥികാലത്ത് മികച്ച വോളിബോള്‍ കളിക്കാരി കൂടിയായിരുന്നു ഇറ്റൂക്ക. പഴവും കാല്‍പ്പീസും കൊണ്ട് നിര്‍മ്മിക്കുന്ന ജപ്പാനിലെ ലഘുപാനീയത്തിന്‍റെ വലിയ ആരാധിക ആയിരുന്നു ഇറ്റൂക്കയെന്ന് മേയറുടെ പ്രസ്‌താവനയില്‍ പറയുന്നു.
ജപ്പാനിലെ വനിതകള്‍ സാധാരണയായി ഉയര്‍ന്ന ജീവിത ദൈര്‍ഘ്യം പുലര്‍ത്തുന്നുണ്ട്. എന്നാല്‍ രാജ്യത്ത് പ്രായമുള്ളവരുടെ സംഖ്യ കൂടുന്നത് വലിയ ആശങ്ക ഉയര്‍ത്തുന്നുണ്ട്. വൃദ്ധരുടെ എണ്ണം കൂടുന്നതിനാല്‍ ചികിത്സാ-ക്ഷേമ ചെലവുകള്‍ കൂടുതലാണ്. അതിനൊപ്പം തൊഴില്‍ സേനയിലും കുറവുണ്ടാകുന്നുണ്ട്.
ജപ്പാനില്‍ നൂറ് വയസിന് മുകളിലുള്ള 95000 പേരുണ്ട്. ഇതില്‍ 88 ശതമാനവും സ്‌ത്രീകളാണ്. രാജ്യത്തെ 124 ദശലക്ഷം വരുന്ന ജനസംഖ്യയുടെ മൂന്നിലൊന്നും 65ന് മുകളില് പ്രായമുള്ളവരാണ്.