ഹൈദരാബാദ്: തങ്ങളുടെ ഏറ്റവും പുതിയ 5ജി ഫോൺ വിപണിയിൽ അവതരിപ്പിച്ച് റെഡ്‌മി. 6.88 ഇഞ്ച് ഇമ്മേഴ്‌സീവ് ഡിസ്‌പ്ലേയിൽ വരുന്ന ഫോൺ സ്റ്റൈലിഷ് ലുക്കിലാണ് ഡിസൈൻ ചെയ്‌തിരിക്കുന്നത്. 50 എംപിയുടെ എഐ പവേർഡ് ക്യാമറ സജ്ജീകരണമാണ് ഫോണിൽ നൽകിയിട്ടുണ്ട്. കൂടാതെ 8.22 മില്ലീ മീറ്റർ അൾട്രാ സ്ലിം ഡിസൈനിൽ വണ്ണം കുറച്ചാണ് ഫോൺ പുറത്തിറക്കിയിരിക്കുന്നത്.
ഡിസൈൻ പരിശോധിക്കുമ്പോൾ, 720x1640 മെഗാപിക്‌സൽ റെസല്യൂഷനുള്ള 6.88 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിന് നൽകിയിരിക്കുന്നത്. 120 ഹെട്‌സ് റിഫ്രഷ് റേറ്റിൽ മൂന്ന് കളർ ഓപ്‌ഷനുകളിലായിരിക്കും ഫോൺ ലഭ്യമാവുക. സ്റ്റാർലൈറ്റ് ബ്ലൂ, സ്റ്റാർ ഡസ്റ്റ് പർപ്പിൾ, സ്റ്റാർഗേസ് ബ്ലാക്ക് എന്നീ കളർ ഓപ്‌ഷനുകളിലാവും ലഭ്യമാവുക. 600nits ആണ് പീക്ക് ബ്രൈറ്റ്‌നെസ്.
ക്വാൽകോം സ്‌നാപ്‌ഡ്രാഗൺ 4 ജനറേഷൻ 2 പ്രോസസറിലാണ് ഫോൺ പ്രവർത്തിക്കുക. ക്യാമറ ഫീച്ചർ പരിശോധിക്കുമ്പോൾ, 50 എംപി എഐ പവേർഡ് പ്രൈമറി ക്യാമറയും 2 എംപി ഡെപ്‌ത് സെൻസറും 8 എംപി ഫ്രണ്ട് ക്യാമറയുമാണ് നൽകിയിരിക്കുന്നത്. 50 എംപിയുടെ എഐ പവേർഡ് ക്യാമറയാണ് ഫോണിന്‍റെ എടുത്തുപറയേണ്ട ഫീച്ചർ.
മികച്ച ബാറ്ററി കപ്പാസിറ്റിയുമായി വരുന്ന ഫോണിന് 5160mAh ബാറ്ററി കപ്പാസിറ്റിയുണ്ട്. 22 മണിക്കൂർ വരെ പ്ലേബ്ലാക്ക് ടൈം ലഭിക്കുന്ന ബാറ്ററിയാണിത്. 18 വാട്ട് ഫാസ്റ്റ് ചാർജിങും റെഡ്‌മി 14 സി മോഡലിൽ ഫീച്ചർ ചെയ്യുന്നുണ്ട്. ആൻഡ്രോയ്‌ഡ് 14 അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഫോൺ പ്രവർത്തിക്കുക. 4 ജിബി+ 64 ജിബി, 4 ജിബി+128 ജിബി, 6 ജിബി+128 ജിബി എന്നിങ്ങനെയുള്ള സ്റ്റോറേജ് ഓപ്‌ഷനുകളാണ് നൽകിയിരിക്കുന്നത്.
വെള്ളത്തെയും പൊടിയെയും പ്രതിരോധിക്കുന്നതിനായി ഐപി 52 റേറ്റിങാണ് ഫോണിന് നൽകിയിരിക്കുന്നത്. കൂടാതെ ഈ സ്‌മാർട്ട്‌ഫോണിന് 2 വർഷത്തെ ആൻഡ്രോയ്‌ഡ് അപ്‌ഡേറ്റും 4 വർഷത്തെ സുരക്ഷ അപ്‌ഡേറ്റും ലഭിക്കും.
വില:
റെഡ്‌മി 14 സി മോഡലിന്‍റെ 4ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റിന് 9,999 രൂപയാണ് വില. 4ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റിന് 10,999 രൂപയാണ് വില. അതേസമയം 6ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റിന് 11,999 രൂപയാണ് വില. ജനുവരി 10ന് പുതിയ 5ജി ഫോൺ വിൽപ്പനയ്‌ക്കെത്തും. ആമസോൺ, ഫ്ലിപ്‌കാർട്ട് തുടങ്ങിയ ഇ കൊമേഴ്‌ഷ്യൽ വെബ്‌സൈറ്റുകളിലും റെഡ്‌മിയുടെ ഓൺലൈൻ പോർട്ടൽ വഴിയും ഷവോമിയുടെ റീട്ടെയിൽ സ്റ്റോറുകൾ വഴിയും ഫോൺ വാങ്ങാനാവും.
Also Read:
- റെഡ്‌മി നോട്ട് 14 സീരീസിന്‍റെ ആഗോള ലോഞ്ച് ജനുവരി 10ന്: ഒപ്പം പുതിയ സ്‌മാർട്ട്‌വാച്ചും ഇയർബഡും
- ഫോട്ടോഗ്രഫിക്കായി നിരവധി ഫീച്ചറുകൾ: ഓപ്പോ റെനോ 13 സീരീസ് വരുന്നു; ലോഞ്ച് ജനുവരി 9 ന്
- ഐഫോൺ 16 സീരീസിന് ചൈനയിൽ വൻ വിലക്കിഴിവ്: ആപ്പിൾ ഇത്രയും വലിയ ഡിസ്‌കൗണ്ട് നൽകുന്നതിന് പിന്നിലെന്ത്?
- ഐഫോൺ 17 നോൺ-പ്രോ മോഡലുകളിൽ എൽടിപിഒ ഡിസ്‌പ്ലേയും ഉയർന്ന റിഫ്രഷ് റേറ്റും: ചോർന്ന ഏറ്റവും പുതിയ വിവരങ്ങൾ
- കിടിലൻ പെർഫോമൻസ്: സാംസങ് ഗാലക്‌സി എസ് 25 സീരീസിൽ പുതിയ പ്രോസസർ; ചോർന്ന ഏറ്റവും പുതിയ വിവരങ്ങൾ